KeralaVatican

കൊല്ലം രൂപതയിലെ ഫാ.അരുൺദാസിന് ബൈബിൾ ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ്

വിഷയം: "വിഗ്രഹാരാധനയും, പുതിയ ആരാധന ദൈവികശാസ്ത്രവും: റോമാ 1:18-32 -12:1-2 'റെക്ട്ടറിക് ഇൻട്രാടെക്സ്റ്റൽ' (a Rhetoric and intratextual) വ്യാഖ്യാനം"...

സ്വന്തം ലേഖകൻ

റോം: കൊല്ലം രൂപതയിലെ അരിനെല്ലൂർ ഇടവകാംഗമായ ഫാ. അരുൺദാസ് തോട്ടുവാൽ ബൈബിൾ ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. “വിഗ്രഹാരാധനയും, പുതിയ ആരാധന ദൈവികശാസ്ത്രവും: റോമാ 1:18-32 -12:1-2 ‘റെക്ടറിക് ഇൻട്രാടെക്സ്റ്റൽ’ (a Rhetoric and Intratextual) വ്യാഖ്യാനം” ആയിരുന്നു റവ.ഡോ.അരുൺദാസിന്റെ പ്രബന്ധ വിഷയം.

അദ്ദേഹത്തിന്റെ ഡോക്ടറേറ്റ് പ്രബന്ധത്തെ ചുരുക്കത്തിൽ ഇങ്ങനെ പറയാം: പ്രപഞ്ചത്തിന്റെ സ്രഷ്ടാവായ ദൈവത്തെ തിരിച്ചറിയാതെ, കേവലം സൃഷ്ടവസ്തുക്കളെ മനുഷ്യൻ ദൈവസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നു. സ്രഷ്ടാവും സൃഷ്ടിയും തമ്മിലുള്ള ബന്ധത്തിൽ ഉണ്ടായ അഗാധഗർത്തം, ദൈവാത്മാവിൽ പ്രചോദിതരായി ദൈവസന്നിധിയിൽ മനുഷ്യൻ തന്നെത്തന്നെ സമ്പൂർണ്ണമായി ബലിയായി സമർപ്പിക്കുമ്പോൾ, വിഗ്രഹാരാധനയുടെ മൺകുടങ്ങൾ നിലത്ത് വീണുതകരുന്നു; മനുഷ്യജീവിതവും, അധ്വാനവും ഒരു പുതിയ ആരാധന ശാസ്ത്രം രചിക്കുന്നു.

1998-ൽ സെന്റ് റാഫേൽസ് മൈനർ സെമിനാരിയിൽ ചേർന്നു, ഫാത്തിമ കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി. തുടർന്ന്, പൂനയിലെ പേപ്പൽ സെമിനാരിയിൽ നിന്ന് 2003-2006 കാലഘട്ടത്തിൽ ഫിലോസഫി പഠനവും 2007-2011 കാലഘട്ടത്തിൽ തിയോളജി പഠനവും പൂർത്തിയാക്കി.

സെമിനാരി പഠനത്തിന് ശേഷം 2011, ഏപ്രിൽ 28-ന് അഭിവന്ദ്യ സ്റ്റാൻലി റോമൻ പിതാവിൽ നിന്ന് തങ്കശ്ശേരി ഇൻഫെന്റ് ജീസസ് കത്തീഡ്രൽ പള്ളിയിൽ വച്ച് തിരുപ്പട്ടം സ്വീകരിച്ചു.

കോവിൽത്തോട്ടം സെന്റ് ആൻഡ്രൂസ് പള്ളി), തൂയ്യം കൈകെട്ടിയ ഈശോയുടെ പള്ളി എന്നിവിടങ്ങളിൽ അസിസ്റ്റന്റ് വികാരിയായും കൊട്ടിയം ഗുരുസന്നിധി മൈനർ സെമിനാരിയിൽ പ്രിഫെക്ടായും കൊട്ടിയം ഹോളിക്രോസ്സ് ഹോസ്പിറ്റലിൽ നഴ്സിംഗ് സ്റ്റുഡന്റസിന്റെ ചാപ്ലൈനായും സേവനമനുഷ്ഠിച്ചു. പിന്നീട് 2014-ൽ ഉപരിപഠനത്തിനായി റോമിലേക്ക് പോയി.

“ബൈബിൾ ദൈവശാസ്ത്ര”മായിരുന്നു ഉപരിപഠന വിഷയം. 2014-2018 കാലഘട്ടത്തിൽ ഉർബാനിയാന യൂണിവേഴ്സിറ്റിയിൽ ലൈസൻഷ്യേറ്റ് പഠനം പൂർത്തിയാക്കി. “മനുഷ്യപാപവും, അന്യപ്പെടുന്ന ദൈവമഹത്വവും: റോമാ 3:23 ഉം ബൈബിൾ വ്യാഖ്യാനവും” ആയിരുന്നു ലൈസൻഷ്യേറ്റ് പ്രബന്ധനം.

തുടർന്ന്, 2018 മുതൽ തന്നെ ഉർബാനിയാന യൂണിവേഴ്സിറ്റിയിൽ ഡോക്ടറേറ്റ് പഠനം ആരംഭിക്കുകയും 2023 ഫെബ്രുവരി 28-ന് പ്രബന്ധാവതരണം നടത്തി ഡോക്ടറേറ്റ് കരസ്ഥമാക്കുകയും ചെയ്തു.

ഡോക്ടറേറ്റ് പഠനത്തോടൊപ്പം റോമിലെ സെയിന്റ് സ്റ്റാനിസിലാവോസ് ഇടവക, സെന്റ് പാട്രിക്ക് ഇടവക എന്നിവിടങ്ങളിൽ അസിസ്റ്റന്റ് വികാരിയായും സെന്റ് പീറ്റർ ഹോസ്പിറ്റലിൽ ചാപ്ലൈനായും സേവനം റവ.ഡോ.അരുൺദാസ് ചെയ്തിട്ടുണ്ട്.

തോമസ് തോട്ടുവാൽ, നിർമ്മല തോമസ് ദമ്പതികൾ റവ.ഡോ.അരുൺദാസിന്റെ മാതാപിതാക്കളാണ്. സഹോദരങ്ങൾ: സുധീർ തോട്ടുവാൽ, മനോജ്‌ തോട്ടുവാൽ, രാജ് ലാൽ തോട്ടുവാൽ, ലിസി ജോൺ, സുനിത ജോൺ, അനിത ജെയിംസ്, ജയന്തി ഷിബു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker