Kerala

പാചകവാതക വിലവർദ്ധനവിനെതിരെ കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസ്സോസിയേഷന്റെ പ്രതിഷേധ ധർണ്ണ

കേന്ദ്രഗവൺമെന്റ് ഇത്തരം അന്യായവില വർദ്ധനവിൽ നിന്ന് പിൻവാങ്ങണമെന്നും സംസ്ഥാന ഗവൺമെന്റ് ഇക്കാര്യത്തിൽ ഗൗരവമായി ഇടപെടണമെന്നും ആവശ്യപ്പെട്ടു...

ജോസ് മാർട്ടിൻ

ആലപ്പുഴ: കേന്ദ്രഗവൺമെന്റിന്റെ ജനദ്രോഹനടപടികളിൽ ഒന്നായ പാചകവാതക വിലവർദ്ധനവിൽ പ്രതിക്ഷേധിച്ച് കേരള ലാറ്റിൽ കാത്തലിക് വിമൻസ് അസ്സോസിയേഷൻ (KLCWA) ആലപ്പുഴ രൂപതാ ഘടകത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധ ജാഥയും കേന്ദ്രഗവൺമെന്റ് സ്ഥാപനമായ ആലപ്പുഴ ഹെഡ് പോസ്റ്റോഫീസിനു മുമ്പിൽ ധർണയും നടത്തി.

ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രൽ അങ്കണത്തിൽ നിന്നാരംഭിച്ച പ്രതിഷേധ ജാഥ കത്തീഡ്രൽ ഫൊറോന വികാരി ഫാ. ജോസ് ലാട് കോയിൽ പറമ്പിലും, ഹെഡ് പോസ്റ്റോഫിസിനു മുമ്പിൽ നടന്ന ധർണ്ണ ആലപ്പുഴ രൂപതാ പി.ആർ.ഒ. ഫാ.സേവ്യർ കുടിയാംശ്ശേരിയും ഉദ്ഘാടനം ചെയ്തു.

പ്രതിഷേധ ധർണ്ണായോഗത്തിൽ കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസ്സോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റും രൂപതാ പ്രസിഡന്റുമായ ശ്രീമതി ആലീസ് പി.സി. അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ബിയാട്രിസ് വിഷയാവതരണം നടത്തി. മനക്കോടം ഡിവിഷൻ ജില്ലാ പഞ്ചായത്തംഗം ശ്രീമതി സജിമോൾ ഫ്രാൻസിസ്, രൂപതാ അനിമേറ്റർ റവ.സി.അമ്പി ലിയോൺ, ലേ അനിമേറ്റർ ശ്രീമതി മേരിഗീത ലിയോൺ, സെക്രട്ടറി ശ്രീമതി പട്രീഷ്യ മഞ്ജു, ഖജാൻജി ശ്രീമതി മേഴ്സി ജോമിച്ചൻ, അഡ്വ. സി. ജാനറ്റ്, രൂപതാ ഫൊറോന ഭാരവാഹികൾ എന്നിവർ പ്രസംഗിച്ചു.

കേന്ദ്രഗവൺമെന്റ് ഇത്തരം അന്യായവില വർദ്ധനവിൽ നിന്ന് പിൻവാങ്ങണമെന്നും സംസ്ഥാന ഗവൺമെന്റ് ഇക്കാര്യത്തിൽ ഗൗരവമായി ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. ആലപ്പുഴ രൂപതാ കെ.എൽ.സി.എ. ഡയറക്ടർ ഫാ. ജോൺസൺ പുത്തൻവീട്ടിൽ നേതൃത്വം നൽകി.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker