Kerala

സംയുക്ത കുരിശിന്റെ വഴിക്ക് ചങ്ങനാശ്ശേരി അതിരൂപതാ മെത്രാൻ മാർ ജോസഫ് പെരുംന്തോട്ടം പ്രാരംഭ സന്ദേശം നൽകി.

കുരിശിന്റെ വഴി കർത്താവിന്റെ അന്തിമ ഉപചാര ശുശ്രൂഷ അല്ല

 

ജോസ്‌ മാർട്ടിൻ

ആലപ്പുഴ: ആലപ്പുഴ പട്ടണത്തിലെ ലത്തീൻ, സിറോ മലബാർ, മലങ്കര റീത്തുകൾ സംയുക്തമായി നടത്തിയ കുരിശിന്റെ വഴിക്ക് ചങ്ങനാശ്ശേരി അതിരൂപതാ മെത്രാൻ മാർ ജോസഫ് പെരുംന്തോട്ടം പ്രാരംഭ സന്ദേശം നൽകി. ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ നിന്നാരഭിച്ച കുരിശിന്റെ വഴി പഴയഅങ്ങാടി വിശുദ്ധ കുരിശിന്റെ ദേവാലത്തിൽ സമാപിച്ചു.

ആലപ്പുഴ രൂപതാദ്ധ്യക്ഷൻ ഡോ. ജെയിംസ് ആനാപറമ്പിൽ സമാപന സന്ദേശം നൽകി. തപസ്സ് കാലത്തിലേക്ക് നാം പ്രവേശിച്ചിട്ട് നാല്പത്തി രണ്ട് ദിവസങ്ങൾ ആകുന്നു തപസ്സ് കാലത്തിലെ തന്നെ ഏറ്റവും വലിയ ആഴ്ചയെന്ന് വിശേഷിക്കുന്നത് ഈ വിശുദ്ധ വാരത്തിലെ ഈ ദിവസങ്ങൾ തന്നെയാണ് എല്ലാറ്റിനും ഉപരിയായി ഇത് ആത്മാവിൻറെ വസന്തകാലമാണ്, പ്രണയകാലമാണ് നമ്മേ സ്നേഹിക്കുന്ന നമ്മുടെ പ്രിയപ്പെട്ടവനെ കണ്ടുമുട്ടുവാൻ ആയിട്ടുള്ള കാലമാണ് ഈ ആഴ്ചയിലെ ഓരോ തിരു കർമ്മങ്ങളും ഭക്തി സാന്ത്രമാക്കി ധ്യാനനിർഭരമാക്കണം, ശബ്ദമുകരിതമാക്കി ഈ ആഴ്ചയുടെ സൗന്ദര്യം നമ്മള് ചോർത്തികളയുവാനായിട്ട് ഇടയാക്കാതിരിക്കാൻ നമ്മള് പ്രത്യേകം ശ്രദ്ധിക്കണം

കുരിശിന്റെ വഴി കർത്താവിന്റെ അന്തിമ ഉപചാര ശുശ്രൂഷ അല്ല
എന്ന കാര്യം നാം പ്രത്യേകിച്ച് ഓർത്തിരികണം യേശുവിനുള്ള ചരമഗീതമല്ല കുരിശിന്റെ വഴിയിലെ പാട്ടുപടം കൊല്ലപ്പെട്ട കുഞ്ഞാട് ശക്തിയും, ബഹുമാനവും, ആധിപത്യവും, മഹത്വവും ആർജിച്ചിട്ടും വിശുദ്ധ കുരിശിന്റെ വഴിയിലേക്ക് ഇറങ്ങി നാം കൂടിയത്‌ ഇത് മരണത്തിൽ അവസാനിക്കുക അല്ല മഹത്വീകരണത്തിലേക്ക് പ്രവേശിച്ചത് കൊണ്ടാണ് അത്കൊണ്ട് കുരിശിന്റെ മഹത്വീകരണമാണ് നാം ധ്യാനിക്കുന്നതും ആഘോഷിക്കുന്നതെന്നും
പിതാവ് തന്റെ സമാപന സന്ദേശത്തിൽ പറഞ്ഞു.

മരകുരിശുകളും കൈയിലേന്തി മൂന്ന് റീത്തുകളിനിന്നുമായി ആയിരത്തിൽപരം വിശ്വാസികൾ പങ്കെടുത്ത കുരിശിന്റെ വഴി
ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിൽ, ആലപ്പുഴ രൂപതാ വികർ ജനറൽ മോൺ. ജോയ് പുത്തൻവീട്ടിൽ, കത്തീഡ്രൽ വികാരി ഫാ. ജോസ് ലാട്, സഹ വികാരി ഫാ.ക്ലിൻൺ, ഫാ. എലിയാസ് കരികണ്ടത്തിൽ, ഫാ. ജോസഫ് പുതുപറമ്പിൽ, ഫാ. ജോബിൻ തൈപറമ്പിൽ തുടങ്ങിയവർ ചേർന്ന് നയിച്ചു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker