Vatican

ഫ്രാന്‍സിസ്‌ പാപ്പയുടെ ക്രിസ്‌മസ്‌ പരിപാടികള്‍ 24 ന്‌ തുടങ്ങും

ഫ്രാന്‍സിസ്‌ പാപ്പയുടെ ക്രിസ്‌മസ്‌ പരിപാടികള്‍ 24 ന്‌ തുടങ്ങും

ഡിസംബര്‍ 24-ക്രിസ്തുമസ് രാത്രിമുതല്‍
ജനുവരി 6 പൂജരാജാക്കളുടെ തിരുനാള്‍വരെയുള്ള പരിപാടികള്‍ 

 

വത്തിക്കാന്‍ സിറ്റി : ഡിസംബര്‍ 24-Ɔ൦ തിയതി ഞായറാഴ്ച പ്രാദേശിക സമയം രാത്രി 9.30-ന് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ പാപ്പാ ഫ്രാന്‍സിസ് ക്രിസ്തുമസ് ജാഗരപൂജയര്‍പ്പിച്ച് തിരുപ്പിറവി ആഘോഷിക്കും.

25-Ɔ൦ തിയതി തിങ്കളാഴ്ച ക്രിസ്തുമസ്സ് ദിനത്തില്‍ മദ്ധ്യാഹ്നം കൃത്യം 12-മണിക്ക്  “ഊര്‍ബി എത് ഓര്‍ബി” (Urbi et Orbi) റോമാനഗരത്തിനും ലോകത്തിനുമായി എന്ന ക്രിസ്തുമസ് സന്ദേശ നല്കും, തുടര്‍ന്ന് അപ്പസ്തോലിക ആശീര്‍വ്വാദവും.

ഡിസംബര്‍ 31 ഞായറാഴ്ച – വര്‍ഷാവസാനദിനം,ദൈവമാതൃത്വത്തിരുനാളിന് ഒരുക്കമായുള്ള സായാഹ്നപ്രാര്‍ത്ഥന വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ പ്രാദേശിക സമയം വൈകുന്നേരം 5 മണിക്ക് നടത്തപ്പെടും. പാപ്പാ വചനധ്യാനം നയിക്കും. ദൈവത്തിന് നന്ദിയര്‍പ്പിച്ചുകൊണ്ട് ‘തെ ദേവൂം’ (Te Deum) പരമ്പരാഗത സ്തോത്രഗീതവും ആലപിക്കപ്പെടും.

പുതുവത്സരനാളില്‍ ജനുവരി 1-Ɔ൦ തിയതി തിങ്കളാഴ്ച 
ദൈവമാതൃത്വത്തിരുനാളില്‍ പ്രാദേശിക സമയം രാവിലെ 10 മണിക്ക് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ സമൂഹ ദിവ്യബലിയര്‍പ്പണം. പാപ്പാ വചനചിന്തകള്‍ പങ്കുവയ്ക്കും. അന്നേദിവസം സഭ ആചരിക്കുന്ന ലോക സമാധാനദിനത്തില്‍ വിശ്വശാന്തിദിന സന്ദേശം നല്കപ്പെടും.  കുടിയേറ്റക്കാരും അഭയാര്‍ത്ഥികളും സമാധാനം തേടുന്നവര്‍! ഈ ശീര്‍ഷകത്തിലാണ് ഈ വര്‍ഷത്തെ വിശ്വശാന്തിദിന സന്ദേശം പാപ്പാ പ്രബോധിപ്പിച്ചിരിക്കുന്നത്, രാഷ്ട്രപിതാവായ മഹാത്മാജീയുടെ സമാധിദിനമായ ജനുവരി 26-നോടു ചേര്‍ന്നുവരുന്ന ഞായറാഴ്ചയാണ് ഭാരതത്തില്‍ വിശ്വശാന്തിദിനം ആചരിക്കപ്പെടുന്നത്.

ക്രിസ്തുമസ്സ്കാലത്തെ ആഘോഷങ്ങള്‍ വത്തിക്കാനില്‍ സമാപിക്കുന്നത് ജനുവരി 7-Ɔ൦ തിയതി ശനിയാഴചത്തെ പൂജരാജാക്കളുടെ തിരുനാളോടെ അല്ലെങ്കില്‍ പ്രത്യക്ഷീകരണ (Epiphany) മഹോത്സവത്തോടെയാണ്. വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ പ്രാദേശിക സമയം രാവിലെ 10 മണിക്ക് പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ സമൂഹബലി, വചനപ്രഘോഷണം എന്നിവ  നടത്തപ്പെടും.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker