Kerala

ഉമ്മച്ചൻ പി.ചക്കുപുരക്കൽ കെ.സി.ബി.സി. ജസ്റ്റീസ് പീസ് & ഡവലപ്മെന്റ് കമ്മീഷൻ സ്റ്റേറ്റ് എക്സിക്യൂട്ടിവ് അംഗം

പുന:രധിവാസത്തിനായും കെ.സി.ബി.സി. ജയിൽ മിനിസ്ട്രിയുമായി സഹകരിച്ച് വർഷങ്ങളായി പ്രവർത്തിച്ചുവരുന്നു...

ജോസ് മാർട്ടിൻ

കോട്ടയം: കോട്ടയം വിമലഗിരി കത്തീഡ്രലിൽ വെച്ച് നടന്ന കെ.സി.ബി.സി. ജസ്റ്റീസ് പീസ് & ഡവലപ്മെന്റ് കമ്മീഷന്റെ 42-മത് സംസ്ഥാന സമ്മേളനത്തിൽ വെച്ച് കെ.സി.ബി.സി. യുടെ ജസ്റ്റീസ് പീസ് & ഡവലപ്മെന്റ് കമ്മീഷൻ ജീസസ് ഫ്രട്ടേർണിറ്റിയുടെ (ജയിൽ മിനിസ്ട്രി) എക്സിക്യൂട്ടിവ് അംഗമായി ആലപ്പുഴ രൂപതാ മൗണ്ട് കാർമ്മൽ കത്തീഡ്രൽ ഇടവകാ അംഗം ഉമ്മച്ചൻ പി.ചക്കുപുരക്കലിനെ തിരഞ്ഞെടുത്തു.

ആലപ്പുഴ രൂപതയിലെ ജെയിൽ മിനിസ്ട്രി കോ-ഡിനേറ്ററായി പ്രവർത്തിച്ചുവരുന്ന ഉമ്മച്ചൻ കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള ജയിലുകൾ സന്ദർശിച്ച് തടവുപുള്ളികളുടെ മാനസാന്തരത്തിനായും, ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങുവരുടെ പുന:രധിവാസത്തിനായും കെ.സി.ബി.സി. ജയിൽ മിനിസ്ട്രിയുമായി സഹകരിച്ച് വർഷങ്ങളായി പ്രവർത്തിച്ചുവരുന്നു.

“എനിക്ക് വിശന്നു, നിങ്ങൾ എനിക്ക് ഭക്ഷിക്കുവാൻ തന്നു, എനിക്ക് ദാഹിച്ചു നിങ്ങൾ എനിക്ക് കുടിക്കുവാൻ തന്നു, ഞാൻ അപരിചിതനായിരുന്നു നിങ്ങൾ എന്നെ സ്വീകരിച്ചു, ഞാന്‍ നഗ്നനായിരുന്നു നിങ്ങൾ എനിക്ക് വസ്ത്രം തന്നു, ഞാന്‍ രോഗിയായിരുന്നു നിങ്ങൾ എന്നെ സന്ദർശിച്ചു, ഞാന്‍ തടങ്കലിലായിരുന്നു നിങ്ങൾ എന്നെ വന്നു കണ്ടു” വിശുദ്ധ ഗ്രന്ഥത്തിൽ ഈ വചനഭാഗങ്ങളാണ് തന്നെ ഏറെ സ്വാധീനിച്ചതെന്നും, നമ്മളിൽ പലരും അറിഞ്ഞോ അറിയാതെയോ വിശക്കുന്നവന് ആഹാരവും, ദാഹിക്കുന്നവന് ജലവും, നഗ്നന് ഉടുക്കാൻ വസ്ത്രവും നൽകാറുണ്ട്, എന്നാൽ പല കാരണങ്ങളാൽ ശിക്ഷിക്കപ്പെട്ട് കാരാഗ്രഹത്തിൽ കഴിയുന്നവരെ സന്ദർശിക്കാനോ അവരെ ആശ്വസിപ്പിക്കാനോ നമുക്ക് കഴിഞ്ഞു എന്ന് വരില്ല എന്നയാഥാർഥ്യമാണ് ഈ മേഖല തിരഞ്ഞെടുക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം കാത്തലിക് വോക്സ്സിനോട്‌ പറഞ്ഞു

തടവറകളിലെ തന്റെ പ്രേഷിത പ്രവർത്തനങ്ങൾ കൊണ്ട് ഒട്ടനവധി തടവ് പുള്ളികളിൽ മാനസന്തരം ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും ജയിലിലെ കത്തോലിക്കാ വിശ്വാസികൾക്കായി അർപ്പിക്കപ്പെടുന്ന ദിവ്യബലികളിലുള്ള ഇവരുടെ സജീവ പങ്കാളിത്തം ഇതിന്റെ സൂചനകളാണ് നൽകുന്നതെന്നും, 21 വർഷകാലമായി വധശിക്ഷയും കാത്ത് തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന ആന്റണി മാഞ്ഞൂരാന്റെ ശിക്ഷയിൽ ഇളവു നൽകണമെന്ന് ആവശ്യവുമായി സുപ്രീം കോടതിയെ സമീപിക്കുകയും അദ്ദേഹത്തിന്റെ വധശിക്ഷ ജീവപര്യന്തമാക്കി ശിക്ഷയിൽ ഇളവു വാങ്ങാൻ കഴിഞ്ഞതും 21 വർഷത്തിന് ശേഷം പരോളിൽ ഇറക്കി കൊണ്ടുവരാൻ സാധിച്ചതും തന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ സാധിക്കാത്ത അനുഭവമാണെന്നും അദ്ദേഹം പറഞ്ഞു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker