Kerala

മണിപ്പൂർ കലാപം ഗൂഡലക്ഷ്യത്തോടെ ആസൂത്രണം ചെയ്യപ്പെട്ടത്; ആർച്ച്ബിഷപ്പ് ഡോ.തോമസ് ജെ. നെറ്റോ

കലാപകാരികൾക്ക് മാനസാന്തരമുണ്ടാകുവാനും മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കപ്പെടാനും ഏവരും പ്രാർത്ഥിക്കണമെന്ന് അഭിവന്ദ്യ പിതാവ്...

ജോസ് മാർട്ടിൻ

തിരുവനന്തപുരം: മണിപ്പൂരിൽ അനിയന്ത്രിതമായി തുടരുന്ന അക്രമങ്ങൾ ക്രൈസ്തവർക്കെതിരെ ഗൂഡലക്ഷ്യത്തോടെ ആസൂത്രണം ചെയ്യപ്പെട്ടതാണെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത അദ്ധ്യക്ഷൻ ഡോ. തോമസ് ജെ.നെറ്റോ. കെ.ആർ.എൽ.സി. സി. – യുടെ നേതൃത്വത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിൽ സംഘടിപ്പിച്ച ഉപവാസ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണിപ്പൂരിലെ ജനങ്ങളുടെ വേദനയിലും, ദുരിതങ്ങളിലും പങ്കുചേരുന്നുവെന്നും, അഭിവന്ദ്യ മെത്രാപൊലീത്ത പറഞ്ഞു.

രാജ്യത്തെ ഒരു വിഭാഗം ജനങ്ങൾ ദുരന്തമനുഭവിക്കുമ്പോൾ ഇവിടത്തെ ഭരണാധികാരികൾ ഇത്തരത്തിലൊരു സംഭവം നടന്നതായി പോലും ഭാവിക്കുന്നില്ലായെന്നത് വേദനാജനകമായ സാഹചര്യമാണെന്നും ഐക്യദാർഢ്യ ഉപവാസ ധർണ്ണ സംഘടിപ്പിക്കാൻ വഴിയൊരുക്കിതെന്നും ദുരിതമനുഭവിക്കുന്ന ജനതയുടെ വേദനയിലും ദുഃഖങ്ങളിലും പങ്കുചേരുന്നതിന്റെ പ്രതീകമായാണ് ഇവിടെ ഈ ധർണ്ണയിലൊത്തുചേരുന്നതെന്നും എത്ര തന്നെ പ്രതിസന്ധികൾ സൃഷ്ടിച്ചാലും അവിടെയെല്ലാം ക്രിസ്തുവിലുള്ള വിശ്വാസം വളർന്ന ചരിത്രസത്യത്തെ ആരും വിസ്മരിക്കരുതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

കലാപകാരികൾക്ക് മാനസാന്തരമുണ്ടാകുവാനും മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കപ്പെടാനും ഏവരും പ്രാർത്ഥിക്കണമെന്ന് അഭിവന്ദ്യ പിതാവ് അഭ്യർത്ഥിച്ചു.

ചങ്ങനാശ്ശേരി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ സമാപന സന്ദേശം നല്കി. തിരുവനന്തപുരം അതിരുപതാ സഹായ മെത്രാന്‍ ഡോ. ആർ. കൃസ്തുദാസ്, വികാരി ജനറല്‍ മോണ്‍.യൂജിന്‍ പെരേര, കെ.സി.ബി.സി. ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ഫാ. ജേക്കബ് പാലക്കപ്പിള്ളി, കെ.ആര്‍.എല്‍.സി.സി. ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, സെക്രട്ടറി പി.ജെ. തോമസ്, കൊല്ലം രൂപതാ വികാരി ജനറൽ മോൺ. വിൻസന്റ് മച്ചാഡോ, മോൺ. സി ജോസഫ്, കെ. എൽ. സി. എ. ആലപ്പുഴ രൂപതാ ഡയറക്ടർ ഫാ. ജോൺസൺ പുത്തൻവീട്ടിൽ കെ.എൽ.സി.എ. പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, ജനറല്‍ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി,വൈ.എം.സി.എ പ്രസിഡന്റ് ജോർജ് ഉമ്മൻ, ഷെവലിയർ ഡോ. കോശി എം. ജോർജ് , മോൺ. ജെയിംസ് കുലാസ്, റവ.ഡോ.ലോറൻസ് കുലാസ്, ഫാ. മൈക്കിൾ തോമസ്, കെ.സി.ബി.സി. വനിതാ കമ്മീഷൻ സെക്രട്ടറി ജെയിൻ ആൻസിൽ, കെ.എൽ.സി.ഡബ്ള്യു.എ. ജനറൽ സെക്രട്ടറി മെറ്റിൽഡ മൈക്കിൾ, കെ.സി.വൈ.എം. ലാറ്റിൻ ജനറൽ സെക്രട്ടറി ജോസ് വർക്കി, യുണൈറ്റഡ് ക്രിസ്ത്യൻ മൂവ്മെന്റ്പ്രസിഡന്‍റ് പി പി വര്‍ഗീസ്, ജനറല്‍ സെക്രട്ടറി ഓസ്കര്‍ ലോപ്പസ്, സാൽവേഷൻ ആർമി കേണൽ പി.എം.ജോസഫ്, കെ.എൽ.സി.എ. തിരുവനന്തപുരം അതിരൂപത പ്രസിഡന്റ് പാട്രിക് മൈക്കിള്‍, ആന്റണി ആൽബർട്ട് എന്നിവർ പ്രസംഗിച്ചു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker