Kerala

മണിപ്പൂരിൽ സമാധാനം പുനഃ സ്ഥാപിക്കണം; ആലപ്പുഴ പൗരാവലി

മണിപ്പൂരിൽ സംഭവിച്ചതും, സംഭവിക്കുന്നതും ഭരണകൂടത്തിന്റെ അറിവോടെയുള്ള മനുഷ്യത്വഹീനമായ നടപടികൾ; ബിഷപ് ഡോ. ജയിംസ് ആനാപറമ്പിൽ

ജോസ് മാർട്ടിൻ

ആലപ്പുഴ: മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ രൂപതയും നഗരത്തിലെ പൗരസമൂഹവും സംയുക്തമായി സംഘടിപ്പിച്ച ഏകദിന ഉപവാസ സമരം ആലപ്പുഴ രൂപതാദ്ധ്യക്ഷൻ ബിഷപ് ഡോ. ജയിംസ് ആനാപറമ്പിൽ ഉൽഘടനം ചെയ്തു. മണിപ്പൂരിൽ സംഭവിച്ചതും സംഭവിക്കുന്നതും ഭരണകൂടത്തിന്റെ അറിവോടെയുള്ള മനുഷ്യത്വഹീനമായ നടപടികളാണന്നും അവിടെ നടക്കുന്ന മൃഗവാസനയെ പരാജയപ്പെടുത്താൻ സമാധാനത്തിന്റെ തൈലം പൂശണമെന്നും ബിഷപ്പ് പറഞ്ഞു. ഭാരത സംസ്കാരത്തിന്റെ ശബ്ദമായ ‘മാനിഷാദ’ ഉയർത്തുവാൻ സാധിക്കണമെന്നും, ഭാരതത്തിന്റെ മതനിരപേക്ഷ മൂല്യങ്ങൾ ലോകം മുഴുവൻ വാഴ്ത്തുന്നതാണെന്നും എന്നാൽ മണിപ്പൂരിൽ നടക്കുന്നത് അതിനെ തീയിട്ടു നശിപ്പിക്കുന്ന കാര്യങ്ങളാണെന്നും പറഞ്ഞ ബിഷപ്പ് എല്ലാവരും സമാധാനത്തിന്റെ വക്താക്കളും പ്രചാരകരുമായി മാറണമെന്ന് ആഹ്വാനം ചെയ്തു.

മുല്ലയ്ക്കൽ ക്വിറ്റ് ഇന്ത്യ സ്മാരകത്തിൽ പുഷ്പാർച്ചന അർപ്പിച്ചുകൊണ്ട് ആലപ്പുഴ കൃപാസനം ഡയറക്ടർ റവ.ഡോ.വി.പി.ജോസഫ് വലിയ വീട്ടിൽ ജാഥ ഉദ്ഘാടനം ചെയ്തു. ആലപ്പുഴ രൂപതാ ലേറ്റി കമ്മീഷൻ ഡയറക്ടർ ജോൺസൺ പുത്തൻവീട്ടിൽ ബോട്ട് ജെട്ടിക്ക് സമീപമുള്ള ഉപവാസ പന്തലിലേക്ക് നയിച്ച ജാഥയിൽ വിവിധ രാഷ്ട്രീയ-സാമൂഹീക സംഘടനാ പ്രവർത്തകർ പങ്കെടുത്തു.

എ.എം.ആരിഫ്. എം.പി., ജസ്റ്റിസ് കുര്യൻ ജോസഫ് എന്നിവരുടെ സന്ദേശങ്ങൾ വായിച്ചു. പി.പി.ചിത്തരഞ്ജൻ എം.എൽ.എ. ചങ്ങനാശേരി അതിരൂപത വികാരി ജനറൽ മോൺ.ജോസഫ് വാണിയംപുരയ്ക്കൽ, മുൻ എം.പി. കെ.എസ്.മനോജ്, മുൻ എം.എൽ.എ.മാരായ ഷാനിമോൾ ഉസ്മാൻ, എ.എ.ഷുക്കൂർ, ഡി.സി.സി.പ്രസിഡന്റ് ബി.ബാബു പ്രസാദ് തുടങ്ങിയവർ സംസാരിച്ചു. രാവിലെ 10ന് ആരംഭിച്ച ഉപവാസം വൈകിട്ട് 5ന് സമാപിച്ചു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker