Meditation

മണിപൂരിൽ സ്ത്രീത്വത്തെ അപമാനിച്ചതിൽ പ്രതിഷേധിച്ച് കെ.എൽ.സി.ഡബ്ള്യു.എ.യുടെ പ്രതിഷേധ ജാഥയും ധർണ്ണയും

ആലപ്പുഴ റെയിൽവേ സ്റ്റേഷന്റെ മുമ്പിൽ നടന്ന പ്രതിഷേധ ധർണ്ണ ആലപ്പുഴ ബിഷപ്പ് ഡോ.ജെയിംസ് ആനാപറമ്പിൽ ഉദ്ഘാടനം ചെയ്തു...

ജോസ് മാർട്ടിൻ

ആലപ്പുഴ: ഭാരതീയ മതസൗഹാർദത്തിനും, ആഗോള സ്ത്രീത്വത്തിനും തീരാകളങ്കമായി മാറിയ മണിപൂരിലെ സംഭവ വികാസങ്ങളെ അപലപിച്ചു കൊണ്ടും, ഇന്ത്യൻ സ്ത്രീത്വത്തിനെതിരെ നടക്കുന്ന ക്രൂരതകൾക്കെതിരെ കണ്ണടക്കുന്ന കേന്ദ്ര സർക്കാറിന്റെ നയങ്ങൾക്കുമെതീരെ കേരള ലത്തീൻ കത്തോലിക്കാ വുമൺസ് അസോസിയേഷൻ (കെ.എൽ.സി.ഡബ്ള്യു.എ.) ആലപ്പുഴ രൂപതാ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജാഥയും ധർണ്ണയും നടത്തി. ആലപ്പുഴ റെയിൽവേ സ്റ്റേഷന്റെ മുമ്പിൽ നടന്ന പ്രതിഷേധ ധർണ്ണ ആലപ്പുഴ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ.ജെയിംസ് ആനാപറമ്പിൽ ഉദ്ഘാടനം ചെയ്തു.

ആലപ്പുഴ മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ നിന്നും ആലപ്പുഴ റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ ജാഥ ആലപ്പുഴ രുപതാ വികാരി ജനറൽ മോൺ.ജോയ് പുത്തൻവീട്ടിൽ ഫ്ലാഗ് ഓഫ്‌ ചെയ്തു. കേരള ലാറ്റിൻ കാത്തോലിക് വിമൻസ് അസോസിയേഷൻ വൈസ് പ്രസിഡന്റും ആലപ്പുഴ രൂപതാ പ്രസിഡന്റ്റുമായ ആലിസ് പി.സി. അധ്യക്ഷത വഹിച്ചു. അഡ്വ. പി.പി.ഗീത വിഷയവതരണം നടത്തി.

കെ.എൽ.സി.എ. രൂപതാ പ്രസിഡന്റ്‌ പി.ജി.ജോൺ ബ്രിട്ടോ, കോൾപ്പിങ്ങ് നാഷണൽ പ്രസിഡന്റ് സാബു വി.തോമസ്, വട്ടയാൽ മുൻ വാർഡ് കൗൺസിലർ ലൈലാ ബീവി, കെ.സി.വൈ.എം. ആലപ്പുഴ ഫൊറോന സെക്രട്ടറി സൈറസ്, മൗണ്ട് കാർമ്മൽ കത്തീഡ്രൽ വികാരി ഫാ.ഫ്രാൻസിസ് കൊടിയനാട്, ബി.സി.സി. രൂപതാ സെക്രട്ടറി ജ്യോതി സോണി, സി.ജാനറ്റ്, അഡ്വ. ബിയാട്രിസ് തുടങ്ങിയവർ അഭിവാദ്യങ്ങളർപ്പിച്ചു. KLCWA കോഡിനേറ്റർ സി. ലിയോ അംബി സ്വാഗതവും, സെക്രട്ടറി പെട്രീഷ്യ മഞ്ജു കൃതഞ്ജയും അർപ്പിച്ചു.

കെ.എൽ.സി.എ. ആലപ്പുഴ രൂപതാ ഡയറക്ടർ ഫാ. ജോൺസൺ പുത്തൻവീട്ടിൽ നയിച്ച പ്രതിഷേധ ജാഥയിൽ കോരിചൊരിയുന്ന മഴയെ അവഗണിച്ച് സന്യസ്ഥരും, വനിതാ അംഗങ്ങളും അടക്കം നിരവധി പേർ പങ്കെടുത്തു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker