Kerala

ദേശീയ തീർത്ഥാടന കേന്ദ്രമായ പരിശുദ്ധ വല്ലാർപാടത്തമ്മയുടെ തിരുനാൾ സമാപിച്ചു

ജീവിതത്തിലെ വെല്ലുവിളികളും പ്രതിസന്ധികളും സസന്തോഷം തരണം ചെയ്യുന്നതിന് പരിശുദ്ധ മാതാവിനോടുള്ള ഭക്തിയും വിശ്വാസവും സൂക്ഷിക്കണം; വരാപ്പുഴ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ

ജോസ് മാർട്ടിൻ

കൊച്ചി: ദേശീയ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയിലെ 19-ാമത് പരിശുദ്ധ വല്ലാർപാടത്തമ്മയുടെ തിരുനാൾ സമാപിച്ചു. വരാപ്പുഴ അതിരുപതാ ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യ കാർമ്മീകത്വത്തിൽ അർപ്പിച്ച സമൂഹ ദിവ്യബലിയിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. ജീവിതത്തിലെ വെല്ലുവിളികളും പ്രതിസന്ധികളും സസന്തോഷം തരണം ചെയ്യുന്നതിന് പരിശുദ്ധ മാതാവിനോടുള്ള ഭക്തിയും വിശ്വാസവും കാത്തു സൂക്ഷിക്കണമെന്ന് പിതാവ് വിശ്വാസികളെ ഉദ്ബോധിപ്പിച്ചു.

ചരിത്രം:
1524 – ൽ പോർച്ചുഗീസുകാരാണ് വല്ലാർപാടത്ത് പരിശുദ്ധാത്മാവിന്റെ നാമത്തിൽ ഈ ദേവാലയം സ്ഥാപിച്ചത്. പരിശുദ്ധാത്മാവിന്റെ നാമധേയത്തിൽ സ്ഥാപിതമാകുന്ന ഏഷ്യയിലെ ആദ്യ ദേവാലയമാണിത്.

1676 ലെ – വെള്ളപ്പൊക്കത്തിൽ പള്ളി തകരുകയും അൾത്താരയ്ക്ക് മുകളിൽ സ്ഥാപിച്ചിരുന്ന വിമോചന നാഥയുടെ (Our Lady Of Ransom) ചിത്രം ഒഴുകിപ്പോകുകയും ചെയ്തു. അന്ന് കൊച്ചി ദിവാനായിരുന്ന രാമൻ പാലിയത്തച്ചൻ ഈ ചിത്രം കായലിൽ നിന്ന് വീണ്ടെടുത്ത് പള്ളിയധികാരികളെ ഏൽപ്പിച്ചു. പുതിയ പള്ളി പണിയുന്നതിനായി സ്ഥലവും ദിവാൻ ദാനമായി നൽകി. തുടർന്ന് വിമോചനനാഥയുടെ നാമത്തിൽ പുതിയ ദേവാലയം സ്ഥാപിക്കുകയും വീണ്ടെടുത്ത മാതാവിന്റെ ചിത്രം അതിൽ പ്രതിഷ്ഠിക്കുകയും ചെയ്തു.

രണ്ടു നൂറ്റാണ്ടുകൾക്കു ശേഷം 1888 സെപ്റ്റംബർ 23ന് – ലീയോ13 ആം പാപ്പ Altare Previlegiatum in Perpetuum Consessum എന്ന പദവി നൽകി ഇവിടെ ദിവ്യബലിയിൽ സംബന്ധിച്ചു പ്രാർഥിക്കുന്നവർക്ക് പൂർണ്ണ ദണ്ഡവിമോചനം ലഭിക്കും

1951-ൽ ഭാരതസർക്കാർ വല്ലാർപാടം പള്ളിയെ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു. കേരളാ സർക്കാർ 2002 ൽ പള്ളിയെ ഒരു വിനോദ സഞ്ചാരകേന്ദ്രമായി ഉയർത്തി. തുടർന്ന് 2004 സെപ്റ്റംബർ 12ന് – ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു. ഡിസംബർ 1 ന് – ജോൺപോൾ രണ്ടാമൻ പാപ്പ പള്ളിക്ക് ബസിലിക്ക പദവി നൽകി.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker