Kerala

രതീഷ് ഭജനമഠം രചിച്ച സഹനവഴിയിൽ പുസ്തകം പ്രകാശനം ചെയ്തു

'സഹന വഴിയിൽ' (വി. ദേവസഹായം - സ്മരണ്ണിയ വ്യക്തികളും തീർത്ഥാടന കേന്ദ്രങ്ങളും) എന്ന ചരിത്ര ഗ്രന്ഥം...

ജോസ് മാർട്ടിൻ

ആലപ്പുഴ: ഇന്ത്യയിലെ പ്രഥമ തദ്ദേശിയ വേദസാക്ഷിയും അൽമായ വിശുദ്ധനുമായ ദേവസഹായത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ട സ്മരണ്ണിയരായ വ്യക്തികൾ, തീർത്ഥാടന കേന്ദ്രങ്ങൾ, നാമകരണ നടപടികൾ, രചനകൾ, കാവ്യങ്ങൾ, ജെസ്യൂട്ട് നേമം മിഷൻ എന്നിവ ഉൾകൊള്ളിച്ച് രതീഷ് ഭജനമഠം രചിച്ച ‘സഹന വഴിയിൽ’ (വി. ദേവസഹായം – സ്മരണ്ണിയ വ്യക്തികളും തീർത്ഥാടന കേന്ദ്രങ്ങളും) എന്ന ചരിത്ര ഗ്രന്ഥം 2023 സെപ്റ്റംബർ 10 – ഞായറഴ്ച്ച വൈകിട്ട് നാലിന് ആലപ്പുഴ രൂപതയിലെ തത്തംപള്ളി വേളാങ്കണ്ണിമാതാപള്ളിയിൽ വച്ച് നടന്ന ചടങ്ങിൽ ഫാ. മരിയൻ ജോസ് പെരേര ഭാരത സഭാ ചരിത്രകാരൻ ഷെവലിയർ പ്രൊഫ.എബ്രഹാം അറയ്ക്കലിന് നൽകികൊണ്ട് പ്രകാശനം ചെയ്തു.

ആലപ്പുഴ രൂപതാ വികാരി ജനറൽ മോൺ. ജോയ് പുത്തൻവീട്ടിൽ അദ്ധ്യക്ഷതവഹിച്ച ചടങ്ങ് കൃപാസനം ഡയറക്ടർ ഫാ. ഡോ. വി. പി. ജോസഫ് ഉദ്ഘാടനം ചെയ്തു. ആലപ്പുഴ രൂപതാ പി.ആർ.ഒ. ഫാ.അഡ്വ.സേവ്യർ കുടിയാംശ്ശേരിയിൽ മുഖ്യപ്രഭാഷണവും ഇഗ്നേഷ്യസ് തോമസ് പുസ്തക പരിചയവും മാർഷൽ ഫ്രാങ്ക്, ആന്റണി പുത്തൂർ, കെ.സി. സേവ്യർകുട്ടി, അഡ്വ. ഷാർൻ സന്ധ്യാവ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിക്കുകയും ചെയ്തു.

രാവിലെ ആലപ്പുഴ രൂപതാദ്ധ്യക്ഷൻ ഡോ. ജെയിംസ് ആനാപറമ്പിൽ പിതാവിന്റെ മുഖ്യകാർമ്മീകത്വത്തിൽ അർപ്പിച്ച ദിവ്യബലിക്ക് ശേഷം പിതാവും, ഇടവക വികാരി ജോബിൻ പനക്കലും ചേർന്ന് പൊന്നാട അണിയിച്ച് രതീഷിനെ ആദരിച്ചു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker