Kerala

സീറോ മലബാർസഭാ മേജർ ആർച്ച് ബിഷപ്പിന് ആശംസകൾ അർപ്പിച്ച് കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി

കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി പ്രസിഡന്റ് ബിഷപ്പ് ഡോ.വർഗ്ഗീസ് ചക്കാലക്കലിന്റെ നേതൃത്വത്തിൽ ആശംസകൾ അർപ്പിച്ചു...

ജോസ് മാർട്ടിൻ

കൊച്ചി: സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന് കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി പ്രസിഡന്റ് ബിഷപ്പ് ഡോ.വർഗ്ഗീസ് ചക്കാലക്കലിന്റെ നേതൃത്വത്തിൽ ആശംസകൾ അർപ്പിച്ചു.

തിരുവനന്തപുരം റോമൻ കത്തോലിക്കാ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ.തോമസ്.ജെ.നെറ്റോ, നെയ്യാറ്റിൻകര രൂപതാ ബിഷപ്പ് ഡോ.വിൻസന്റ് സാമുവൽ, പുനലൂർ രൂപതാ ബിഷപ്പ് ഡോ.സെൽവിസ്റ്റർ പൊന്നുമുത്തൻ, കൊല്ലം രൂപതാ ബിഷപ്പ് ഡോ.പോൾ ആന്റണി മുല്ലശ്ശേരി, ആലപ്പുഴ രൂപതാ ബിഷപ്പ് ഡോ.ജെയിംസ് ആനാപറമ്പിൽ, തിരുവന്തപുരം അതിരൂപതാ സഹായ മെത്രാൻ ഡോ.ക്രിസ്തുദാസ് എന്നീ പിതാക്കമാരാണ് സെന്റ് തോമസ് മൗണ്ടിലെത്തിലെത്തി ആശംസകളും, പ്രാർത്ഥനകളും നേർന്നത്.

കെ.ആർ.എൽ.സി.സി. ജനറൽ സെക്രട്ടറി ഫാ.തോമസ് തറയിൽ, മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ.കാപ്പിസ്റ്റൻ ലോപ്പസ് തുടങ്ങിയവരും പിതാക്കൻമാരെ അനുഗമിച്ചു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker