Kerala

വിസിറ്റേഷൻ സന്യാസിനീ സഭ ശതാബ്ദിയുടെ നിറവിൽ

ജോസ് മാർട്ടിൻ

ആലപ്പുഴ: വിസിറ്റേഷൻ സന്യാസിനീ സഭ ആലപ്പുഴയിൽ സ്ഥാപിതമായിട്ട് നൂറ് വർഷം പിന്നിടുന്നു. ഒരു വർഷം നീണ്ട് നിന്ന ആഘോഷങ്ങൾക്ക് സമാപനം കുറിച്ച്കൊണ്ട് ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമൽ കത്തീഡ്രലിൽ ഗോവൻ ആർച്ച് ബിഷപ്പ് കർദിനാൾ  ഡോ.ഫിലിപ് നേരി ഫെറാറോയുടെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിച്ച കൃതജ്ഞതാ ദിവ്യബലിയിൽ തിരുവനന്തപുരം അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ.നെറ്റോ, കൊച്ചി രൂപതാ ബിഷപ്പ് ഡോ.ജോസഫ് കരിയിൽ, നെയ്യാറ്റിൻകര രൂപതാ ബിഷപ്പ് ഡോ.വിൻസെന്റ് സാമുവൽ, പുനലൂർ രൂപതാ ബിഷപ്പ് ഡോ.സിൽവിസ്റ്റർ പൊന്നുമുത്തൻ, വിജയപുരം രൂപതാ ബിഷപ്പ് ഡോ.സെബാസ്റ്റ്യൻ തെക്കത്തച്ചേരിൽ, ആലപ്പുഴ രൂപതാ ബിഷപ്പ് ഡോ.ജയിംസ് ആനാപറമ്പിൽ തുടങ്ങിയവർ സഹകാർമികരായിയി.

തുടർന്ന്, കത്തീഡ്രൽ പാരിഷ് ഹാളിൽ നടന്ന പൊതുസമ്മേളനം കർദിനാൾ ഡോ.ഫിലിപ് നേരി ഫെറാറോ ഉദ്ഘാടനം ചെയ്തു. ആലപ്പുഴ രൂപതാ ബിഷപ്പ് ഡോ.ജെയിംസ് അദ്ധ്യക്ഷത വഹിക്കുകയും ശതാബ്ദി ലോഗോ അനാച്ഛാദനം ചെയ്യുകയും ചെയ്തു. അസിസ്‌റ്റന്റ് സുപ്പീരിയർ ജനറൽ സിസ്‌റ്റർ ഡോളി മാനുവൽ ലോഗോയുടെ സംക്ഷിപ്ത വിശദീകരണം നൽകി.

സിറോ മലബാർ സഭാ മുൻമേജർ ആർച്ച് ബിഷപ്പ് മാർ.ജോർജ് ആലഞ്ചേരി, കോട്ടയം അതിരൂപതാ ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട്, ബിഷപ്പ് ഡോ.ഇഗ്നേഷ്യസ് ലെയോള ഐവാൻ മസ്‌കരിനാസ്, ബിഷപ്പ് ഡോ.ദേവപ്രസാദ് ജോൺ, എ.എം.ആരിഫ് എംപി, പി.പി. ചിത്തരഞ്ജൻ എംഎൽഎ, മുൻമന്ത്രി ഡൊമിനിക് പ്രസൻറേഷൻ, കൗൺസിലർ റീഗോ രാജു, രൂപതാ വികാർ ജനറൽ മോൺ.ജോയ് പുത്തൻവീട്ടിൽ, കോട്ടയം വിസിറ്റേഷൻ കോൺഗ്രിഗേഷൻ സുപ്പീരിയർ ജനറൽ സിസ്‌റ്റർ ഡോ.കരുണ, കത്തീഡ്രൽ വികാരി ഫാ.ഫ്രാൻസിസ് കൊടിയനാട്, എപ്പിസ്കോപ്പൽ വികാർ ഫാ.സൈമൺ കുരിശുങ്കൽ, വിസിറ്റേഷൻസഭാ സുപ്പീരിയർ ജനറൽ സിസ്‌റ്റർ ലീല ജോസ്, അസിസ്‌റ്റന്റ് സുപ്പീരിയർ ജനറൽ സിസ്‌റ്റർ ഡോളി മാനുവൽ തുടങ്ങിയവർ പ്രസംഗിച്ചു.

തുടർന്ന്, ശതാബ്ദി സ്‌മാരക വീടുകളുടെ താക്കോൽ ദാനവും, സ്കോളർഷിപ് വിതരണവും, സ്മരണിക പ്രകാശനവും, സമ്മാനദാനവും നടന്നു. കുട്ടികളുടെ കലാപരിപാടികൾ സമ്മേളനത്തിന് മിഴിവേകി. വിശിഷ്ടാതിഥികളെ ആലപ്പുഴ രൂപതയുടെ സാന്ത്വൻ സ്പെഷ്യൽ സ്കൂളിലെ കുട്ടികളുടെ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെയാണ് കത്തീഡ്രൽ പള്ളി കവാടത്തിൽ നിന്നും പള്ളിക്കുള്ളിലേയ്ക്ക് ആനയിച്ചത്.

ചരിത്രത്തിലൂടെ:
വിശുദ്ധ ഫ്രാൻസിസ് ഡി. സാലസും, വിശുദ്ധ ജയിൻ ഷന്താളും ഫ്രാൻസിലെ അന്നേസിയിൽ സ്ഥാപിച്ച വിസിറ്റേഷൻ സന്ന്യാസ സഭയുടെ ചൈതന്യം ഉൾക്കൊണ്ട ദൈവദാസൻ സെബാസ്റ്റ്യൻ ലോറൻസ് കാസ്മീർ പ്രസന്റേഷനച്ചൻ ബിഷപ്പ് ചാൾസ് വിഞ്ഞ് 1892 ജൂൺ 24-ാം തീയതി പരിശുദ്ധ കന്യക മറിയത്തിന്റെ വിസിറ്റേഷൻ സഹോദരികൾ എന്ന പേരിൽ കോട്ടയം രൂപതയിൽ സ്ഥാപിച്ച സന്യാസ സഭയുടെ ഒരു ശാഖാ ഭവനം തിരുക്കുടുംബ കന്യകാമഠം എന്ന പേരിൽ, കാട്ടൂരിൽ സ്ഥാപിക്കാൻ അന്ന് കൊച്ചി മെത്രാനായിരുന്ന ബിഷപ്പ് ജോസ്ബൻ മാർട്ടിൻ റിബെയിരയുടെയും, കോട്ടയം മെത്രാനായിരുന്ന മാർ അലക്സാണ്ടർ ചൂളപ്പറമ്പിലിന്റെയും അനുവാദം തേടുകയും ഇരുവരുടേയും രേഖാമൂലമുള്ള അനുമതിയോടെ 1924 ജനുവരി 29-ന് വി. ഫ്രാൻസിസ് സാലസിന്റെ തിരുനാൾ ദിനത്തിൽ ആലപ്പുഴ രൂപതയിലെ കാട്ടൂരിൽ ആദ്യ മഠം സ്ഥാപിച്ചു. ആലപ്പുഴ രൂപതാദ്ധ്യക്ഷനായിരുന്ന ബിഷപ്പ് പീറ്റർ ചേനപറമ്പിലിന്റെ ശ്രമഭലമായി 2003 ഏപ്രിൽ 2 ന് വിസിറ്റേഷൻ സന്യാസിനീ സഭക്ക് വി. ജോൺ പോൾ പാപ്പ പൊന്തിക്കൽ പദവി നൽകി.

ഇന്ന് കേരളത്തിലെ വിവിധ ജില്ലകളിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും, ഇന്ത്യക്ക് പുറത്ത്, ഇറ്റലി, ജർമ്മനി, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലുമായി വ്യാപിച്ചു കിടക്കുന്നു.

ആലപ്പുഴയിൽ ഹോളി ഫാമിലി വിസിറ്റേഷൻ പബ്ലിക് സ്കൂൾ കാട്ടൂർ, ഫാ.സെബാസ്റ്റ്യൻ പ്രസന്റേഷൻ കോളേജ് കാട്ടൂർ, മാതാ കമ്പ്യൂട്ടർ അക്കാഡമി കാട്ടൂർ, സെന്റ് സെബാസ്റ്റ്യൻ ഹോസ്പിറ്റൽ അർത്തുങ്കൽ, തിബേരിയാസ് സ്നേഹ തീരം തുടങ്ങി നിരവധി സ്ഥാപനങ്ങളും ആലപ്പുഴ രൂപതയുടെ സാന്ത്വൻ സ്പെഷ്യൽ സ്കൂളിലും വിസിറ്റേഷൻ സന്യാസിനീ സഭാംഗങ്ങൾ ഭിന്നശേഷിക്കാരായ കുട്ടികളെ സ്വന്തം കുട്ടികളെ പോലെ പരിചരിച്ചുവരുന്നു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker