Kerala

ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി പ്രത്യേക ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ച് കോട്ടപ്പുറം കിഡ്സ്

പരിശീലനങ്ങൾ നൽകിക്കൊണ്ട് അവരെ സ്വയം പര്യാപ്തതയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ...

സ്വന്തം ലേഖകൻ

കോട്ടപ്പുറം: കോട്ടപ്പുറം കിഡ്സ് ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി “പങ്ക്” എന്ന പേരിൽ നടത്തിവന്നിരുന്ന ട്രെയിനിങ് പ്രോഗ്രാമിന്റെ സമാപന സമ്മേളനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി. കോട്ടപ്പുറം ഇന്റെഗ്രേറ്റഡ് ഡെവലപ്മെന്റ് സൊസൈറ്റി (കിഡ്സ്) യുടെയും ബാംഗ്ലൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ട്രെയിൻ (ട്രസ്റ്റ് ഫോർ റീട്ടെയിൽ ആൻഡ് റീട്ടെയിലേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ) എന്ന സ്ഥാപനത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിലായിരുന്നു ട്രെയിനിങ് നടത്തിവന്നിരുന്നത്.

റീട്ടെയിൽ മേഖലകളിലും അനുബന്ധ മേഖലകളിലും ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ലഭ്യമാകുന്ന തൊഴിൽ സാധ്യതകളെ തുറന്നു കാണിച്ചുകൊണ്ടും ജോലി ലഭ്യമാകുന്നതിന് വേണ്ടിയുള്ള പരിശീലനങ്ങൾ നൽകിക്കൊണ്ട് അവരെ സ്വയം പര്യാപ്തതയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കിഡ്സ് ഈ 45 ദിവസത്തെ ട്രെയിനിങ് സംഘടിപ്പിച്ചതെന്ന് ഡയറക്ടർ ഫാ. പോൾ തോമസ് കളത്തിൽ പറഞ്ഞു.

കിഡ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.പോൾ തോമസ് കളത്തിൽ അദ്ധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തിൽ ട്രെയിൻ റീജണൽ മാനേജർ ഡോമിനിക് തോമസ് സർട്ടിഫിക്കറ്റ് വിതരണോദ്ഘാടന കർമ്മം നിർവഹിച്ചു. തുടർന്ന്, ട്രെയിൻ സ്റ്റേറ്റ് കോഡിനേറ്റർ റോഷിൻ സന്തോഷ്, കിഡ്സ് ആനിമേറ്റർ ലിന്റ ആന്റണി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ട്രെയിനിങിൽ പങ്കെടുത്ത ഫാരിഷ, വിഷ്ണു എന്നിവർ അനുഭവങ്ങൾ പങ്കുവെച്ചു.

കിഡ്സ് എസ്.എച്ച്.ജി. കോഡിനേറ്റർ ഗ്രേസി ജോയ്, കിഡ്സ് കോഡിനേറ്റർ സിസ്റ്റർ ഷൈനി മോൾ എന്നിവർ സംസാരിച്ചു. തുടർന്ന്, കുട്ടികളുടെ കലാപരിപാടികളോടുകൂടി സമ്മേളനം അവസാനിച്ചു. കിഡ്സ് സ്റ്റാഫ് അംഗങ്ങൾ, കിഡ്സ് ഇന്റേൺഷിപ്പ് വിദ്യാർത്ഥികൾ, മാതാപിതാക്കൾ എന്നിവരടക്കം 50 അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker