Vatican

വെനീസ് സന്ദര്‍ശനം പൂര്‍ത്തീകരിച്ച് ഫ്രാന്‍സിസ് പാപ്പ മടങ്ങി

വിഖ്യാതമായ സെന്‍റ് മാര്‍ക്കസ് ബസലിക്കാ മുറ്റത്ത് ദിവ്യബലിയര്‍പ്പിച്ചു.

 

അനില്‍ ജോസഫ്

വെനീസ്: വെനീസിലെ ഗുഡേക്കയിലെ സ്ത്രീകളുടെ ജയിലില്‍ പാപ്പയെകാത്തിരുന്നത് അല്‍പ്പം കൗതുകം നിറഞ്ഞ കാഴ്ചകള്‍, ജയിലന്തേവാസികള്‍ പലതരത്തിലുളള സമ്മാനങ്ങള്‍ പാപ്പക്ക് നല്‍കിയെങ്കിലും അതില്‍ 2 പേര്‍ നല്‍കിയത് ഷാമ്പുവും സോപ്പും സൗന്ദര്യ വര്‍ദ്ധക വസ്തുക്കളും.

ഒരു ട്രേയിലാക്കി സമ്മാനങ്ങള്‍ നല്‍കുമ്പോള്‍ ഇത് എനിക്ക് തേക്കാനാണോ എന്ന് ആഗ്യഭാഷയില്‍ പാപ്പ ചോദിച്ചതും സദസില്‍ ചിരി പടര്‍ത്തി. അന്തേവാസികള്‍ ജയില്‍ വാസത്തിന് ശേഷം പ്രത്യാശയുളള ഒരു ജീവിതം ആഗ്രഹിക്കുന്നതായി പാപ്പയോട് പറഞ്ഞു. തുടര്‍ന്ന് കുടിയേറ്റക്കാരെ കണ്ട പാപ്പ ജലമാര്‍ഗ്ഗം സെന്‍റ് മാര്‍ക്കസ് ദേവാലയ അങ്കണത്തിലേക്ക് എത്തി യുവജനങ്ങളുമായി കുടിക്കാഴ്ച നടത്തി.

 

വീഡിയോ വാര്‍ത്ത കാണാം…

 

 

തുടര്‍ന്ന് വിഖ്യാതമായ സെന്‍റ് മാര്‍ക്കസ് ബസലിക്കാ മുറ്റത്ത് ദിവ്യബലിയര്‍പ്പിച്ചു. പതിനൊന്നായിരത്തോളം വിശ്വാസികള്‍ പങ്കെടുത്ത ദിവ്യബലയില്‍ മുന്തിരിവളളിയുടെയും ശാഖകളുടെയും ഉപമ ഉദ്ധരിച്ച് വെനീസില വിശ്വാസി സമൂഹത്തോട് പാപ്പ സംവദിച്ചു. മുന്തിരിയുടെ നഗരവും വൈന്‍ നിര്‍മ്മാണത്തിന്‍റെ നഗരവുമായതിനാല്‍ വെനീസ് ഈ ഉപമയുമായി അടുത്ത് നില്‍ക്കുന്നതായി പാപ്പ പറഞ്ഞു. ക്രിസ്തുവില്‍ ഐക്യത്തോടെ നിലകൊള്ളുന്നതിലൂടെ മാത്രമേ നമുക്ക് സുവിശേഷത്തിന്‍റെ ഫലങ്ങളെ യാഥാര്‍ത്ഥ്യത്തിലേക്ക് കൊണ്ടുവരാന്‍ കഴിയൂ, നീതിയുടെയും സമാധാനത്തിന്‍റെയും ഫലങ്ങള്‍, ഐക്യദാര്‍ഢ്യത്തിന്‍റെയും പരസ്പര കരുതലിന്‍റെയും ഫലങ്ങള്‍ നമ്മുടെ പാരിസ്ഥിതികവും മാനുഷികവുമായ പൈതൃകത്തെ സംരക്ഷിക്കാന്‍ ശ്രദ്ധാപൂര്‍വം തിരഞ്ഞെടക്കണമെന്നും പാപ്പ പറഞ്ഞു.

വൈകിട്ടോടെ പാപ്പ സന്ദര്‍ശനം പൂര്‍ത്തീകരിച്ച് ഹെലികോപ്റ്ററില്‍ വത്തിക്കാനിലേക്ക് മടങ്ങി. ഫ്രാന്‍സിസ് പാപ്പ ആദ്യമായാണ് വെനീസ് സന്ദശിക്കുന്നത് എന്ന പ്രത്യേകതയും ഈ സന്ദര്‍ശനത്തിനുണ്ടായിരുന്നു.

 

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker