Diocese

ഡീക്കൻ സജിൻ തോമസ്‌ വൈദിക പട്ടം സ്വീകരിച്ചു

ഡീക്കൻ സജിൻ തോമസ്‌ വൈദിക പട്ടം സ്വീകരിച്ചു

ഉണ്ടന്‍കോട്‌: ഡീക്കൻ സജിന്‍ തോമസ്‌ വൈദിക പട്ടം സ്വീകരിച്ചു. നെയ്യാറ്റിന്‍കര ബിഷപ്‌ ഡോ.വിന്‍സെന്റ്‌ സാമുവല്‍ ചാമവിള തിരുകുടുബ ദേവാലയത്തില്‍ നടന്ന ഭക്‌തി നിര്‍ഭരമായ ചടങ്ങില്‍ തന്റെ കൈവയ്‌പ്‌ വഴി ശുശ്രൂഷ പൗരോഹിത്യത്തിലേക്ക്‌ ഡീക്കന്‍ സജിന്‍ തോമസിനെയും കൈപിടിച്ചുയര്‍ത്തി.

പാലിയോട്‌ കോട്ടക്കല്‍ ചാമവിള സജിന്‍ നിവാസില്‍ എന്‍ തോമസ്‌ സില്‍വി തോമസ്‌ ദമ്പതികളുടെ 3 മക്കളില്‍ മൂന്നാമനാണ്. 20 വര്‍ഷമായി ഡീക്കന്റെ പിതാവ്‌ എന്‍ തോമസ്‌ ഉപദേശിയായി സഭക്ക്‌ വേണ്ടി സേവനം അനുഷ്‌ടിക്കുന്നു .

കൊച്ചു നാള്‍ മുതല്‍ സഭയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന ഡീക്കന്‍ സജിന്‍ തോമസ്‌ 6.6.2005 ല്‍ പേയാട്‌ സെയ്‌ന്റ്‌ ഫ്രാന്‍സിസ്‌ സെമിനാരിയില്‍ വൈദികാര്‍ഥിയായി പ്രവേശനം നേടി പ്ലസ്‌ 2 പഠനവും ഒന്നാം വര്‍ഷ ഡിഗ്രി പഠനവും പൂര്‍ത്തിയായ സജിന്‍ തോമസ്‌ മാറനല്ലൂര്‍ സെന്റ്‌ വിന്‍സെന്റ്‌ സെമിനാരിയില്‍ ഡിഗ്രി പഠനം പൂര്‍ത്തികരിച്ചു.

2011 മുതല്‍ 2018 വരെയുളള കാലയളവില്‍ ഫിലോസഫി ദൈവശാസ്‌ത്ര പഠനങ്ങള്‍ ആലുവ പൊന്തിഫിക്കല്‍ സെമിനാരിയിലും റീജെന്‍സി കാലഘട്ടം രൂപതയുടെ മൈനര്‍ സെമിനാരിയായ സെന്റ്‌ വിന്‍സെന്റ്‌ സെമിനാരിയിലും പൂര്‍ത്തികരിച്ചു.03 03 .2015 വൈദിക വസ്‌ത്രവും 22.04.2017 ല്‍ ഡിക്കന്‍ പട്ടവും സ്വീകരിച്ചു. ഡീക്കന്‍ പട്ട കാലയളവില്‍ മാറനല്ലൂര്‍ സെന്റ്‌ പോള്‍സ്‌ ദേവാലയത്തിലും ഉച്ചക്കട വിശുദ്ധ ആവിലായിലെ അമ്മത്രേസ്യ ദേവാലയത്തിലും സെന്റ്‌ വിന്‍സെന്റ്‌ മൈനര്‍ സെമിനാരിയിലും പൂര്‍ത്തീകരിച്ചു.

വൈദിക പട്ട സ്വീകരണ ചടങ്ങില്‍ പങ്കെടക്കാന്‍ വൈദികരുടെയും സന്യസ്‌ഥരുടെയും വലിയൊരു നിര ശ്രദ്ധേയമായി . ഇടവക വികാരി ഫാ.കിരൺരാജും ഫാ എം. കെ. ക്രിസ്‌തുദാസും ചേര്‍ന്ന്‌ പൂജാ വസ്‌ത്രം ധരിപ്പിച്ചു. മോണ്‍.ജി ക്രിസ്‌തുദാസ്‌ , മോണ്‍. റൂഫസ്‌ പയസ്‌ലില്‍ മോണ്‍ .വിന്‍സെന്റ്‌ കെ പീറ്റര്‍, മോണ്‍.വി.പി ജോസ്‌ , ചാന്‍സിലര്‍ ഡോ.ജോസ്‌ റാഫേല്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായി. സന്ധ്യാ ടി എസ്‌ സഹോദരിയും സതീഷ്‌ ടി എസ്‌ സഹോദരനുമാണ്‌ .

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker