Diocese

ഫാ. ജസ്റ്റിൻ ഫ്രാൻസിസ് തന്റെ ആദ്യ ദിവ്യബലിയർപ്പണം ഉദാത്തമാക്കി

ഫാ. ജസ്റ്റിൻ ഫ്രാൻസിസ് തന്റെ ആദ്യ ദിവ്യബലിയർപ്പണം ഉദാത്തമാക്കി

മാറനെല്ലൂർ: “കർത്താവിന്റെ ആത്മാവ് എന്റെ മേൽ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കാൻ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതർക്ക് മോചനവും അന്ധർക്ക് കാഴ്ചയും അടിച്ചമർത്തപ്പെട്ടവർക്ക് സ്വാതന്ത്ര്യവും കർത്താവിന് സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കാൻ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു” എന്ന വചനം ഉൾക്കൊണ്ടുകൊണ്ട് ലിറ്റിൽ ഫ്ളവർ ഹോം, മറനല്ലൂറിലെ അന്തേവാസികൾക്കും തന്റെ മാതാപിതാക്കൾക്കും ബന്ധുക്കൾക്കുമൊപ്പം 30-ന് രാവിലെ 10 മണിക്ക് തന്റെ ആദ്യ ദിവ്യബലിയർപ്പിച്ചു.

ഒൻപത് വർഷങ്ങൾക്ക് മുമ്പ് വൈദിക വിദ്യാർത്ഥിയായി നെയ്യാറ്റിൻകര മൈനർ സെമിനാരിയിൽ ഡിഗ്രി പഠനം നടത്തുമ്പോൾ അന്നത്തെ പ്രീഫക്ടച്ചന്റെ പൗരോഹിത്യ വാർഷികത്തിൽ അച്ചന്റെ നിർദ്ദേശപ്രകാരം ലൈറ്റിൽഫ്ളവർ ഹോമിലെ സഹോദരിമാർക്ക് ഐസ്ക്രീം വാങ്ങി കൊടുക്കാൻ പോയ ദിനം മനസ്സിലെടുത്ത ഒരു ഉറച്ച തീരുമാനമായിരുന്നു ഇന്ന് പൂവണിഞ്ഞത്.

ഫാ.ജസ്റ്റിൻ ഫ്രാൻസിസിന്   അവിടുത്തെ അന്തേവാസികൾ സഹോദരിമാരാണ് എന്ന് പറയുമ്പോൾ ഈ ഒരു ഉൾക്കാഴ്ചയിലേയ്ക്ക് തന്നെ നയിച്ചത് അഭിവന്ദ്യ നെയ്യാറ്റിൻകര ലത്തീൻ രൂപതാ മെത്രാൽ വിൻ സന്റ് സാമുവൽ പിതാവാണ് എന്ന് അച്ചൻ ഓർത്തെടുക്കുന്നു. താൻ റീജൻസി കാലയളവിൽ പിതാവിനോടൊപ്പം അവിടെ എത്താറുണ്ടായിരുന്നുവെന്നും പിതാവിന് ഈ മക്കളെ ഒത്തിരി ഇഷ്ടമാണെന്നും അച്ചൻ അഭിമാനത്തോടെ പറയുന്നു. കാരുണ്യം തുളുമ്പുന്ന ഈ വലിയ മാതൃകയാണ് അച്ചന് വലിയൊരു പ്രചോദനം. ‘ക്രിസ്തു, കാരുണ്യത്തിന്റെ മുഖമാണ്’ എന്ന മഹനീയ സത്യം ഒരു ചൂണ്ടുപലകയാണ്. ക്രിസ്തു വാകേണ്ടവൻ നടക്കേണ്ട വഴി ഉപേക്ഷിക്കപ്പെട്ടവരുടെ പക്ഷം ചേർന്നുതന്നെയാണ്.

29-01-2018-ന് അഭിവന്ദ്യ വിൻസന്റ് സാമുവൽ പിതാവിന്റെ കൈവയ്പ് ശ്രുശ്രൂഷയിലൂടെ പൗരോഹിത്യത്തിലേയ്ക്ക് ഉയർത്തപ്പെട്ട ഫാ. ജസ്റ്റിൻ ഫ്രാൻസിസ് തന്റെ പൗരോ ഹിത്യദൗത്യം അതിന്റെ ആഴത്തിൽ ജീവിക്കാൻ, ഒരു യഥാർത്ഥ ബലിയും ബലിവസ്തുവും ആകുവാൻ തന്നെതന്നെ പൂർണ്ണമായി അർപ്പിക്കുന്നു. നിത്യ പുരോഹിതനായ ക്രിസ്തുവിന്റെ പരിശുദ്ധമായ ബലിവേദിയിൽ ശുശ്രൂഷ ചെയ്യാൻ ദൈവാത്മാവാൽ അഭിഷിക്തനായതിന്റെ  ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷ നിറവിലാണ് അച്ചൻ. അച്ചന് ഒരായിരം സ്നേഹാശംസകൾ. തുടരൂ പ്രയാണം എല്ലാവർക്കും ക്രിസ്തുവാകാനുള്ള പ്രയാണം.

ഷിബിൻ ബോസ്കോ Ivdei

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker