Diocese

ബോണക്കാട്‌ കുരിശുമല തീർത്ഥാടനത്തിന്‌ ഭക്‌തി നിർഭരമായ സമാപനം

ബോണക്കാട്‌ കുരിശുമല തീർത്ഥാടനത്തിന്‌ ഭക്‌തി നിർഭരമായ സമാപനം

വിതുര: പീഡാനുഭവ സ്‌മരണ പുതുക്കി ബോണക്കാട്‌ കുരിശുമല തീർത്ഥാടനം ആദ്യഘട്ടത്തിന്  സമാപനമായി. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ മലമുകളിലേക്കുളള യാത്ര ഒഴിവാക്കിയാണ്‌ ഇത്തവണ തീർത്ഥാടനം ക്രമീകരിച്ചിരുന്നതെങ്കിലും തീർത്ഥാടന നാളുകളിൽ ആയിരങ്ങൾ കുരിശുമലയിലെത്തി.ബോണക്കാട്‌ അമലോത്‌ഭവ മാതാ ദേവാലയത്തിന്‌ സമീപത്ത്‌ പുതിയതായി നിർമ്മിച്ച പിയാത്തയിൽ പ്രാർത്ഥിക്കുന്നതിനും കുരിശിന്റെ വഴി പ്രാർത്ഥനയിൽ പങ്കുകൊണ്ടും തീർത്ഥാടകർ സായൂജ്യമടഞ്ഞു.

മലയിലേക്ക്‌ തീർത്ഥാടകർ കടക്കാതിരിക്കാനായി ദേവാലയത്തിന്‌ സമീപം വോളന്റിയേഴ്‌സിനെ തീർത്ഥാട കമ്മറ്റി നിയമിച്ചിരുന്നു.

തീർത്ഥാടത്തിന്റെ ഒന്നാംഘട്ട സമാപന ദിനമായ ഇന്നലെ രാവിലെ നടന്ന ഓശാന ഞായർ ആചരണത്തിന്‌ നെടുങ്ങാട്‌ റീജിയൻ കോ ഓർഡിനേറ്റർ മോൺ. റൂഫസ്‌ പയസ്‌ലിൻ മുഖ്യ കാർമികത്വം വഹിച്ചു. രാവിലെ ബോണക്കാട്‌ അമലോത്‌ഭമാതാ കുരിശടിക്ക്‌ മുന്നിൽ കുരുത്തോല ആശീർവദിച്ച്‌ തീർത്ഥാടകർ കുരുത്തോല പ്രദക്ഷിണത്തിൽ പങ്കെടുത്തു. കുരിശുമല റെക്‌ടർ ഡെന്നിസ്‌ മണ്ണൂർ, ഫാ. വിൻസെന്റ്‌ വലിപറമ്പിൽ തുടങ്ങിയവർ സഹ കാർമ്മികരായി. തുടർന്ന്‌ വിഴവൂർ സെന്റ്‌ ജെമ്മാ കമ്മ്യൂണിക്കേഷൻ നേതൃത്വം നൽകിയ ഗാനാജ്ഞലി നടന്നു.

വൈകിട്ട്‌ നടന്ന തീർത്ഥാടന സമാപന സമ്മേളനം കോവളം എം.എൽ.എ. എം. വിൻസെന്റ്‌ ഉദ്‌ഘാടനം ചെയ്യ്‌തു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി. കെ. മധു മുഖ്യ പ്രഭാഷണം നടത്തി. മോൺ. റൂഫസ്‌ പയസ്‌ലിൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഫാ. സെബാസ്റ്റ്യൻ കണിച്ച്‌കുന്നത്ത്‌, ഫാ. ഡെന്നിസ്‌ മണ്ണൂർ, ജില്ലാമെമ്പർ ജോസ്‌ലാൽ പൊതുപ്രവർത്തകന്മാരായ ഷാജിമാറ്റപ്പള്ളി, അഗസ്റ്റ്യൻ വർഗ്ഗീസ്‌ തുടങ്ങിയവർ പ്രസംഗിച്ചു.

തിരുവാതിര ഗാന രചനയിൽ യുണിക്‌ ഗിന്നസ്‌ വേൾഡ്‌ റെക്കോർഡ്‌ കരസ്‌ഥമാക്കിയ അനിൽ കുഴിഞ്ഞകാല, ഏറ്റവും പ്രായം കുറഞ്ഞ സിനിമാ സംഗീത സംവിധായകൻ പ്രിൻസ്‌ എന്നിവരെ ആദരിച്ചു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker