Vatican

ഫ്രാൻസിസ് പാപ്പായ്ക്ക് ആത്മീയതയ്ക്കുള്ള ഫ്രഞ്ച് പുരസ്ക്കാരം

ഫ്രാൻസിസ് പാപ്പായ്ക്ക് ആത്മീയതയ്ക്കുള്ള ഫ്രഞ്ച് പുരസ്ക്കാരം

സ്വന്തം ലേഖകൻ

വത്തിക്കാൻ: ഈ വർഷത്തെ ആത്മീയതയ്ക്കുള്ള ഫ്രഞ്ച് പുരസ്ക്കാരം ഫ്രാൻസിസ് പാപ്പായ്ക്ക്.
ഫ്രാൻസിലെ മെഡിറ്ററേനിയൻ സാഹിത്യ സമാജം ആണ് ആത്മീയതയ്ക്കുള്ള
ഈ വർഷത്തെ പുരസ്ക്കാരം നൽകുവാൻ ഫ്രാൻസിസ് പാപ്പായെ  തെരെഞ്ഞെടുത്തത്. ഏപ്രിൽ 4-ന് രാവിലെയാണ് പ്രഖ്യാപനമുണ്ടായത്.

യൂറോപ്യൻ സാഹിത്യ സംഘം ഈ പുരസ്ക്കാരം നൽകുന്നതിന് അടിസ്ഥാനമായി കണ്ടത്, പരിശുദ്ധ പിതാവിന്റെ
ജനങ്ങളുമായുള്ള ഹൃദ്യവും ഊഷ്മളവുമായ ഇടപെടലുകളും, നാനാവിഭാഗത്തിൽപ്പെട്ട ജനങ്ങളെ ഉൾക്കൊണ്ടുകൊണ്ട് മറ്റുള്ളവരെ നന്മയുടെ വഴികളിലേയ്ക്ക് നയിക്കുന്ന സംഭാക്ഷണങ്ങളും സംവാദങ്ങളും, കാലികപ്രാധാന്യമുള്ള പ്രഭാഷണങ്ങൾ, മാനവികതയുടെ വൈവിദ്ധ്യമാർന്ന മേഖലകളായ – ഭൂമിയും പരിസ്ഥിതിസംരക്ഷണവും, സമാധാനത്തിനുവേണ്ടിയുള്ള നിരന്തരമായ ആഹ്വാനങ്ങളും, മതവും രാഷ്ട്രീയവും മാനുഷിക നന്മയ്ക്കായെന്നുള്ള പ്രബോധനങ്ങളും, ലോകത്തെ അസമത്വത്തിനും നവമായ അടിമത്വപ്രവണതകൾക്കും എതിരെയുള്ള ശക്തമായ ഉത്ബോധനങ്ങളും, മതാന്തരസംവാദങ്ങളും സഭകളുടെ ഐക്യത്തിനായുള്ള നിരന്തരമായ പ്രവർത്തനവും വിലയിരുത്തലിന്റെ പരിധിയിലുണ്ടായിരുന്നുവെന്ന്  പുരസ്‌കാര പ്രഖ്യാപന പത്രിക വ്യക്തിമാക്കുന്നു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker