India

ഒ​ഡീഷയിൽ ദേ​വാ​ല​യ​ങ്ങ​ൾ ആക്രമിക്കപ്പെട്ടു

ഒ​ഡീഷയിൽ ദേ​വാ​ല​യ​ങ്ങ​ൾ ആക്രമിക്കപ്പെട്ടു

റൂ​​ർ​​ക്ക​​ല: ഒ​​ഡീ​ഷ റൂ​​ർ​​ക്ക​​ല രൂ​​പ​​ത​യു​ടെ ക​​ത്തോ​​ലി​​ക്കാ ആ​​രാ​​ധ​​നാ​​ല​​യ​​ങ്ങ​​ൾ​​ക്കു നേ​​രേ വ്യാ​​പ​​ക അ​​ക്ര​​മം.

ഏ​​പ്രി​​ൽ ഒ​​ന്നി​​ന് രാ​​ത്രി​ ബി​​ഹാ​​ബ​​ന്ദ്, സാ​​ലം​​ഗാ​​ബ​​ഹാ​​ൽ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ പ​​ള്ളി​​ക​​ൾ​​ക്ക് അ​ക്ര​മി​ക​ൾ തീ​​യി​​ട്ടു. സാ​​ലം​​ഗാ​​ബ​​ഹാ​​ൽ പ​​ള്ളി​​യി​​ൽ ക്രി​​സ്തു​​രാ​​ജ​​ന്‍റെ രൂ​​പം ത​​ക​​ർ​​ത്തു. മാ​​താ​​വി​​ന്‍റെ രൂ​​പം അ​​പ​​ഹ​​രി​​ച്ചു. ബി​​ഹാ​​ബ​​ന്ദി​​ൽ ദേ​​വാ​​ല​​യം അ​ഗ്നി​ക്കി​ര​യാ​ക്കി. ബി​​ഹാ​​ബ​​നാ​​ദി​​ലെ ഗ്യാ​​ൻ​​പാ​​ലി ഗ്രാ​​മ​​ത്തി​​ൽ മ​​രി​​യ​​ൻ ഗ്രോ​​ട്ടോ​​യും മാ​​താ​​വി​​ന്‍റെ രൂ​​പ​​വും ത​​ക​​ർ​​ക്ക​പ്പെ​ട്ടു. ഞാ​യ​റാ​ഴ്ച രാ​​ത്രി ഒ​​രേ സ​​മ​​യ​​മാ​​ണ് ഇ​വി​ട​ങ്ങ​ളി​ൽ ആ​ക്ര​മ​ണം അ​ര​ങ്ങേ​റി​യ​ത്.

സ​​ഭാ​​ധി​​കാ​​രി​​ക​​ളു​ടെ പ​​രാ​​തി​യി​ൽ പോ​​ലീ​​സ് സം​ഭ​വ​സ്ഥ​ല​ങ്ങ​ളി​ലെ​ത്തി കേ​​സെ​​ടു​​ത്തു. കൂ​ടു​ത​ൽ അ​ക്ര​മ​ങ്ങ​ളു​ണ്ടാ​കാ​തി​രി​ക്കാ​ൻ പ​ള്ളി​ക​ൾ​ക്കു പോ​ലീ​സ് കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി. ക​​ട്ട​​ക് ഭൂ​​വ​​നേ​​ശ്വ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ഡോ. ​​ജോൺ ബാ​​ർ​​വ, റൂ​​ർ​​ക്ക​​ല ബി​​ഷ​​പ് ഡോ. ​​കി​​ഷോ​​ർ കു​​മാ​​ർ കു​​ജു എ​​ന്നി​​വ​​ർ അ​​ക്ര​​മ​​ങ്ങ​​ളെ അ​​പ​​ല​​പി​​ച്ചു. ഇ​​ന്ന​​ലെ വൈ​​ദി​​ക​​രും അ​​ൽമായ ​പ്ര​​തി​​നി​​ധി​​ക​​ളും യോ​​ഗം ചേ​​ർ​​ന്ന് സ്ഥി​തി​ഗ​തി​ക​ൾ വി​​ല​​യി​​രു​​ത്തി.

2007, 2008 വ​​ർ​​ഷ​​ങ്ങ​​ളി​​ൽ ഒ​​ഡീ​ഷ​യി​ലെ കാ​​ൻ​​ഡ​​മാ​ലി​ൽ ക്രൈ​​സ്ത​​വ​​ർ കൂ​ട്ട​ക്കൊ​ല​യ്ക്ക് ഇ​ര​യാ​യ സാ​​ഹ​​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് സം​സ്ഥാ​ന​ത്തെ ക്രൈ​​സ്ത​​വ സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്ക് സു​​ര​​ക്ഷ ഉ​​റ​​പ്പാ​​ക്ക​ണമെ​ന്ന് സി​​.ബി​​.സി​​.ഐ. ആ​​വ​​ശ്യ​​പ്പെ​​ട്ടു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker