Kerala

പുതിയ ഇടയൻ അഭിഷിക്തനായി; പ്രാർത്ഥനാനിറവിൽ മലയോര ജനത

പുതിയ ഇടയൻ അഭിഷിക്തനായി; പ്രാർത്ഥനാനിറവിൽ മലയോര ജനത

ചെറുതോണി: ഇടുക്കി രൂപതയുടെ പുതിയ ഇടയൻ മാർ ജോൺ നെല്ലിക്കുന്നേലിനെ വരവേൽക്കാനും മെത്രാഭിഷേക ചടങ്ങിനു സാക്ഷിയാകാനും വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രലിൽ പ്രാർത്ഥനാ നിറവിൽ ഒരുമിച്ചത് ആയിരക്കണക്കിനു വിശ്വാസികൾ. വൈദികരും സന്യസ്തരുമടക്കം മലയോര ജനതയൊന്നാകെ രാവിലെ തന്നെ കത്തീഡ്രലിൽ എത്തി. വഴിയോരങ്ങളെല്ലാം മുത്തുക്കുടയും പേപ്പൽ പതാകയും കൊണ്ട് അലങ്കരിച്ചിരുന്നു. എല്ലായിടത്തും പുതിയ മെത്രാന് ആശംസകളർപ്പിച്ചുകൊണ്ടുള്ള ബോർഡുകൾ നിറഞ്ഞു. കേരള കത്തോലിക്കാ സഭയിലെ 36 മെത്രാന്മാരും മുന്നൂറിലേറെ വൈദികരും സന്യസ്തരും കന്യാസ്ത്രീകളും തിരുക്കർമങ്ങളിൽ പങ്കാളികളായി. കത്തീഡ്രലിനകത്തും ബാൽക്കണിയിലും അഭിഷിക്തരുടെയും അൽമായരുടെയും നീണ്ടനിര.

പുറത്തെ പന്തലുകളെല്ലാം വിശ്വാസികളെക്കൊണ്ടു നിറഞ്ഞുകവിഞ്ഞു. മെത്രാഭിഷേകത്തിനു മുന്നോടിയായി നടന്ന പ്രദക്ഷിണം മലയോര ജനതയുടെ വിശ്വാസപ്രഘോഷണമായി. പന്തലിലുള്ളവർക്കു ചടങ്ങുകൾ തൽസമയം കാണുന്നതിന് എട്ട് എൽസിഡി സ്ക്രീനുകൾ ഒരുക്കിയിരുന്നു. പന്തലിന്റെ വിവിധ ഭാഗങ്ങളിൽ ശുദ്ധജലവും ലഘുഭക്ഷണ വിതരണവും ഉണ്ടായിരുന്നു. സംഘാടന മികവ് ശ്രദ്ധേയം സംഘാടന മികവുകൊണ്ടും ചിട്ടയായ ക്രമീകരണങ്ങൾ കൊണ്ടും മെത്രാഭിഷേക ചടങ്ങ് ശ്രദ്ധേയമായി. ആർഭാടരഹിതമായി നടത്തിയ തിരുക്കർമങ്ങൾക്കു പ്രമുഖരുടെ സജീവ സാന്നിധ്യമുണ്ടായിരുന്നു.

കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ആർച്ച് ബിഷപ്പുമാരായ ഡോ. എം.സൂസപാക്യം, തോമസ് മാർ കൂറിലോസ്, മാർ മാത്യു മൂലക്കാട്ട്, മാർ ജോസഫ് പെരുന്തോട്ടം, മാർ ആൻഡ്രൂസ് താഴത്ത്, ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ, ബിഷപ്പുമാരായ മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ, മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജേക്കബ് മുരിക്കൻ, മാർ മാത്യു അറയ്‌ക്കൽ, മാർ ജോസ് പുളിക്കൽ, മാർ ജേക്കബ് മനത്തോടത്ത്, മാർ ജോർജ് ഞരളക്കാട്ട്, മാർ പോൾ ആലപ്പാട്ട്, മാർ ജോസഫ് അരുമച്ചാടത്ത്,

മാർ ജോസ് പൊരുന്നേടം, മാർ റെമീജിയോസ് ഇഞ്ചനാനിയിൽ, മാർ ആന്റണി കരിയിൽ, മാർ ജോസഫ് കൊടകല്ലിൽ, മാർ സെബാസ്റ്റ്യൻ വടക്കേൽ, മാർ ജോർജ് പുന്നക്കോട്ടിൽ, മാർ ജോർജ് മഠത്തിക്കണ്ടം, മാർ ടോണി നീലങ്കാവിൽ, മാർ തോമസ് തറയിൽ, മാർ ജയിംസ് ആനാപറമ്പിൽ, മാർ തോമസ് പല്ലരശ്ശിൽ, മാർ ജോസഫ് കരിയിൽ, മാർ സെബാസ്റ്റ്യൻ തെക്കെത്തേച്ചേരിൽ, മാർ സെബാസ്റ്റ്യൻ വാണിയപ്പുരയിൽ, മാർ ജോസ് പുത്തൻവീട്ടിൽ, മാർ ജോസഫ് പണ്ടാരശേരിൽ, മാർ ജോർജ് വലിയമറ്റം, ഡോ. ഏബ്രഹാം മാർ യൂലിയോസ്, ഡോ. വിൻസന്റ് മാർ പൗലോസ്, ഡോ. സാമുവൽ മാർ ഐറേനിയോസ് എന്നിവർ മെത്രാഭിഷേക തിരുക്കർമങ്ങളിൽ പങ്കെടുത്തു.

ജോയ്സ് ജോർജ് എംപി, പി.ജെ.ജോസഫ് എം.എൽ.എ., റോഷി അഗസ്റ്റിൻ എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്് ഡീൻ കുര്യാക്കോസ്, കെ.പി.സി.സി. നിർവാഹകസമിതിയംഗം ജോസഫ് വാഴയ്ക്കൻ, ഡി.സി.സി. പ്രസി‍ഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ, ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ്, പ്രഫഷനൽ കോൺഗ്രസ് സംസ്ഥാന പ്രസി‍ഡന്റ് മാത്യു കുഴൽനാടൻ, സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.വി.വർഗീസ്, കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് എം.ജെ. ജേക്കബ്, കട്ടപ്പന നഗരസഭാധ്യക്ഷൻ മനോജ് എം.തോമസ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആഗസ്തി അഴകത്ത്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ് തുടങ്ങിയവരും മെത്രാഭിഷേകച്ചടങ്ങിനെത്തി.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker