Kerala

ദിവ്യകാരുണ്യ നാഥൻ ആരെയും കൈവിടില്ല; ബിഷപ്പ് വർഗീസ് ചക്കാലയ്ക്കൽ

ദിവ്യകാരുണ്യ നാഥൻ ആരെയും കൈവിടില്ല; ബിഷപ്പ് വർഗീസ് ചക്കാലയ്ക്കൽ

കോഴിക്കോട്: ദിവ്യകാരുണ്യ നാഥനായ ഈശോ ആരേയും ഉപേക്ഷിക്കുകയില്ലെന്ന് ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ. ലോകസമാധാനത്തിനും സാഹോദര്യ കൂട്ടായ്മയ്ക്കും ഒരുങ്ങാനുമായി കോഴിക്കോട് രൂപതയുടെ നേതൃത്വത്തിൽ സിറ്റി സെന്റ് ജോസഫ് ദേവാലയത്തിൽ നടത്തിയ പതിനാലാമത് നാൽപ്പത് മണിക്കൂർ ദിവ്യകാരുണ്യ ആരാധനയുടെ സമാപന സന്ദേശം നൽകുകയായിരുന്നു ബിഷപ്പ്.

മൂന്ന് ദിവസമായി നടന്ന ആരാധനയിൽ  കോഴിക്കോട്  രൂപതയിലെ ദേവാലയങ്ങളും കോൺവെന്റുകളും സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും സംഘടനകളും  നേതൃത്വം നൽകി.

വികാരി ജനറൽ മോൺ. ഡോ. തോമസ് പനക്കൽ, മോൺ. വിൻസെന്റ് അറയ്ക്കൽ, ഫൊറോന വികാരി റവ. ഡോ. വിൻസെന്റ് പുളിക്കൽ എന്നിവർ സമാപനകർമങ്ങൾക്ക് നേതൃത്വം നൽകി.

ദിവ്യകാരുണ്യ പ്രദക്ഷിണത്തിനു ശേഷം ദിവ്യകാരുണ്യ  ആശീർവാദത്തോടെ നാൽപ്പത് മണിക്കൂർ ആരാധനയ്ക്കു സമാപനമായി.

കടപ്പാട് : ജീവനാദം

Show More

Leave a Reply

Your email address will not be published. Required fields are marked *

Related Articles

Back to top button
Close
Close

Adblock Detected

Please consider supporting us by disabling your ad blocker