Diocese

ലോഗോസ്‌ ആക്രമണം; വർഗ്ഗീയതയുടെ പുതിയ രൂപം; കെ.എൽ.സി.എ

ലോഗോസ്‌ ആക്രമണം; വർഗ്ഗീയതയുടെ പുതിയ രൂപം; കെ.എൽ.സി.എ

നെയ്യാറ്റിൻകര: ലോഗോസ്‌ പാസ്റ്ററൽ സെന്റർ ആക്രമണം വർഗ്ഗീയതയുടെ പുതിയ രൂപമാണെന്ന്‌ കേരളാലാറ്റിന്‍ കാത്തലിക്‌ അസോസിയേഷൻ.

വ്‌ളാങ്ങാമുറിയിൽ രണ്ടു പതിറ്റാണ്ടായി പ്രവർത്തിക്കുന്ന ലോഗോസ്‌ പാസ്റ്ററൽ സെന്ററിൽ വിവിധങ്ങളായ സെമിനാറുകളും ക്യാമ്പുകളും സംഘടിപ്പിക്കപ്പെടുന്നുണ്ട്‌.എന്നാൽ ഇപ്പോ ഉണ്ടായ ആക്രമണം വർഗ്ഗീയ അജണ്ടയുടെ ഭാഗമാണ്‌.

രാത്രി മദ്യപിച്ച്‌ ലക്കുകെട്ട്‌ എത്തിയ അക്രമികൾ വൈദിക-സന്യാസ ജീവിതത്തിന്‌ മുന്നോടിയായി നടന്ന ക്യാമ്പിലേക്ക്‌ നടത്തിയ ആക്രമണം ആസൂത്രിതമാണെന്നും കെ.എൽ.സി.എ. പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ സ്‌ഥാപനങ്ങളിലേക്ക്‌ നിരന്തരമായി ആക്രമണങ്ങൾ നടന്നിട്ടും ന്യൂന പക്ഷത്തിന്‌ വേണ്ടി നിലകൊളളുമെന്ന്‌ പറയുന്ന സർക്കാരിനെ ഇനി എങ്ങനെ ജനം മുഖവിലക്കെടുക്കുമെന്നും കെ.എൽ.സി.എ. ചോദിച്ചു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker