India

ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​എബ്ര​ഹാം വി​രു​ത്ത​ക്കു​ള​ങ്ങ​ര​യ്ക്ക് അന്ത്യാഞ്ജലി

ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​എബ്ര​ഹാം വി​രു​ത്ത​ക്കു​ള​ങ്ങ​ര​യ്ക്ക് അന്ത്യാഞ്ജലി

നാ​​ഗ്പൂർ: അ​​തി​​രു​​ക​​ളും അ​​ള​​വു​​ക​​ളി​​ലു​​മി​​ല്ലാ​​തെ നി​​സ്വാ​​ർ​​ഥ​​മാ​​യ സേ​​വ​​ന​​ങ്ങ​​ളി​​ലൂ​​ടെ ജാ​​തി​​മ​​ത​​ഭേ​​ദ​​മ​​ന്യെ അ​​നേ​​കാ​​യി​​ര​​ങ്ങ​​ളു​​ടെ ഹൃ​​ദ​​യ​​ത്തി​​ൽ ഇ​​ടം​​നേ​​ടി​​യ ആ​​ർ​​ച്ച്ബി​​ഷ​​പ് ഡോ. എബ്ര​​ഹാം വി​​രു​​ത്ത​​ക്കു​​ള​​ങ്ങ​​ര​​യു​​ടെ ഭൗ​​തി​​ക​​ശ​​രീ​​രം നാ​​ഗ്പൂർ സെ​​ന്‍റ് ഫ്രാ​​ൻ​​സി​​സ് സാ​​ല​​സ് ക​​ത്തീ​​ഡ്ര​​ലി​​ൽ ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം ക​​ബ​​റ​​ട​​ക്കി.

നാ​​ലു പ​​തി​​റ്റാ​​ണ്ട് ഖാണ്ഡ്‌വ, നാ​​ഗ്പൂ​​ർ രൂ​​പ​​ത​​ക​​ളി​​ൽ അ​​ജ​​പാ​​ല​​ക​​നാ​​യി​​രി​​ക്കെ ഏ​​വ​​രു​​ടെ​​യും ബി​​ഷ​​പ് സ്വാ​​മി​​ജി​​യും സ്നേ​​ഹ​ സ​​ഹോ​​ദ​​ര​​നു​​മാ​​യി ആ​​ദ​​ര​​വു ​നേ​​ടി​​യ ആ​​ർ​​ച്ച്ബി​​ഷ​​പ്പ് വി​​രു​​ത്ത​​ക്കു​​ള​​ങ്ങ​​ര​​യ്ക്ക് അ​​ന്തി​​മോ​​പ​​ചാ​​ര​​മ​​ർ​​പ്പി​​ക്കാ​​ൻ ഒ​​രു ല​​ക്ഷ​​ത്തോ​​ളം ജ​​ന​​ങ്ങ​​ളാ​​ണ് നാ​​ഗ്പൂ​​രി​​ൽ എ​​ത്തി​​ച്ചേ​​ർ​​ന്ന​​ത്.

സീ​​റോ മ​​ല​​ബാ​​ർ സ​​ഭ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി, സീ​​റോ മ​​ല​​ങ്ക​​ര സ​​ഭ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ബ​​സേ​​ലി​​യോ​​സ് ക്ലീ​​മി​​സ് കാ​​തോ​​ലി​​ക്കാ ബാ​​വ എ​​ന്നി​​വ​​രും അ​​ൻ​​പ​​തി​​ലേ​​റെ ബി​​ഷ​​പ്പു​​മാ​​രും ഒ​​ട്ടേ​​റെ സ​​ന്യ​​സ്ത​​രും കു​​ടും​​ബാം​​ഗ​​ങ്ങ​​ളും അ​​ന്തി​​മോ​​പ​​ചാ​​ര​​മ​​ർ​​പ്പി​​ച്ചു.

ക​​ബ​​റ​​ട​​ക്ക​​ത്തി​നു ക​​ർ​​ദി​​നാ​​ൾ മാ​​ർ ബ​​സേ​​ലി​​യോ​​സ് ക്ലീ​​മി​​സ് കാ​​തോ​​ലി​​ക്കാ ബാ​​വ, ഭോ​​പ്പാ​​ൽ ആ​​ർ​​ച്ച്ബി​​ഷ​​പ് ഡോ. ​​ലി​​യോ കൊ​​ർ​​ണേ​​ലി​​യോ, ഗോ​​വ ആ​​ർ​​ച്ച്ബി​​ഷ​​പ് ഡോ. ​​ഫി​​ലി​​പ്പ് നേ​​രി ഫെ​​റോ എ​​ന്നി​​വ​​ർ വി​​വി​​ധ ഘ​​ട്ട​​ങ്ങ​​ളി​​ലാ​​യി കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ച്ചു.

എ​​ല്ലാ​​വ​​രി​​ലും സ​​ന്തോ​​ഷ​​വും പ്ര​​ത്യാ​​ശ​​യും സ​​മ്മാ​​നി​​ച്ച പി​​താ​​വാ​​യി​​രു​​ന്നു ഡോ. ​​ഏ​​ബ്ര​​ഹാം വി​​രു​​ത്ത​​ക്കു​​ള​​ങ്ങ​​രയെന്ന് സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുസ്മരിച്ചു. ക​​ഷ്‌ടപ്പാ​​ടു​​ക​​ളും ത്യാ​​ഗ​​ങ്ങ​​ളും അ​​നു​​ഷ്ഠി​​ച്ച് അ​​ദ്ദേ​​ഹം അ​​ർ​​പ്പി​​ച്ച ശു​​ശ്രൂ​​ഷാ​​ശൈ​​ലി ഒ​​ട്ടേ​​റെ സ​​മ​​ർ​​പ്പി​​ത​​ർ​​ക്കു പ്ര​​വ​​ർ​​ത്ത​​ന​​മാ​​തൃ​​ക​​യാ​​യി​​ട്ടു​​ണ്ട്. ഭാ​​ര​​ത​​സ​​ഭ​​യു​​ടെ വ​​ള​​ർ​​ച്ച​​യ്ക്കും ഐ​​ക്യ​​ത്തി​​നു​​മാ​​യി പി​​താ​​വ് എ​​ക്കാ​​ല​​വും നി​​ല​​കൊ​​ണ്ടു. സി​​.ബി​​.സി​​.ഐ. സ​​മ്മേ​​ള​​ന​​ങ്ങ​​ളി​​ൽ നാ​​ൽ​​പ​​തു വ​​ർ​​ഷ​​മാ​​യി പി​​താ​​വി​​ന്‍റെ സാ​​ന്നി​​ധ്യ​​വും ഇ​​ട​​പെ​​ട​​ലും ശ്ര​​ദ്ധേ​​യ​​മാ​​യി​​രു​​ന്നു. വി​​രു​​ത്ത​​ക്കു​​ള​​ങ്ങ​​ര പി​​താ​​വി​​ന്‍റെ സേ​​വ​​ന​​ങ്ങ​​ളെ എ​​ക്കാ​​ല​​വും ഭാ​​ര​​ത​​സ​​ഭ​​യും നാ​​നാ​​ജാ​​തി​ മ​​ത​​സ്ത​​രും ന​​ന്ദി​​യോ​​ടെ അ​​നു​​സ്മ​​രി​​ക്കു​​മെ​​ന്നും അ​​നു​​ശോ​​ച​​ന ​പ്ര​​സം​​ഗ​​ത്തി​​ൽ ക​​ർ​​ദി​​നാ​​ൾ മാ​​ർ ആ​​ല​​ഞ്ചേ​​രി കൂട്ടിച്ചേർത്തു.

ഭാ​​ര​​ത​​ത്തി​​ന്‍റെ മ​​തേ​​ത​​ര മൂ​​ല്യ​​ങ്ങ​​ളി​​ൽ ഉ​​റ​​ച്ചു​​നി​​ല​​കൊ​​ണ്ട് പാ​​വ​​ങ്ങ​​ളെ​​യും പി​​ന്നോ​​ക്ക​ വി​​ഭാ​​ഗ​​ങ്ങ​​ളെ​​യും ഒൗ​​ന്ന​​ത്യ​​ത്തി​​ലേ​​ക്കു ന​​യി​​ച്ച വ​​ലി​​യ മി​​ഷ​​ന​​റി​​യാ​​യി​​രു​​ന്നു ഡോ. ​​എ​​ബ്ര​​ഹാം വി​​രു​​ത്ത​​ക്കു​​ള​​ങ്ങ​​ര. സ​​ഹ​​ന​​ങ്ങ​​ളും ദു​​രി​​ത​​ങ്ങ​​ളും ജീ​​വി​​ത​​ബ​​ലി​​യാ​​യി അ​​ർ​​പ്പി​​ച്ച വി​​രു​​ത്ത​​ക്കു​​ള​​ങ്ങ​​ര പി​​താ​​വ് എ​​ക്കാ​​ല​​ത്തും ജ​​ന​​ഹൃ​​ദ​​യ​​ങ്ങ​​ളി​​ൽ ജീ​​വി​​ക്കു​​മെ​​ന്നും മാ​​ർ ക്ലീ​​മി​​സ് ബാ​​വ അ​​നു​​സ്മ​​രി​​ച്ചു. വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യി​​ൽ കാ​​ണ്ഠ്വ ബി​​ഷ​​പ് ഡോ. ​​അ​​രോ​​ക്യ സെ​​ബാ​​സ്റ്റ്യ​​ൻ ദു​​രൈ​​രാ​​ജ് സു​​വി​​ശേ​​ഷ​ പാ​​രാ​​യ​​ണം ന​​ട​​ത്തി.

ഫ്രാ​​ൻ​​സി​​സ് പാ​​പ്പായു​​ടെ​​യും വി​​ശ്വാ​​സ​​പ്ര​​ചാ​​ര​​ണ തി​​രു​​സം​​ഘ​​ത്തി​​ന്‍റെ​​യും അ​​നു​​ശോ​​ച​​നം വി​​വി​​ധ പ്ര​​തി​​നി​​ധി​​ക​​ൾ വാ​​യി​​ച്ചു. സി​​.ബി​​.സി​​.ഐ​​.യു​​ടെ അ​​നു​​ശോ​​ച​​നം സി​​.ബി​​.സി​​.ഐ. വൈ​​സ്പ്ര​​സി​​ഡ​​ന്‍റും മാ​​വേ​​ലി​​ക്ക​​ര ബി​​ഷ​​പ്പു​​മാ​​യ ജോ​​ഷ്വ മാ​​ർ ഇ​​ഗ്നാ​​ത്തി​​യോ​​സും മും​​ബൈ ആ​​ർ​​ച്ച്ബി​​ഷ​​പ്പും സി​​.ബി​​.സി​​.ഐ. പ്ര​​സി​​ഡ​​ന്‍റു​​മാ​​യ ക​​ർ​​ദി​​നാ​​ൾ ഓ​​സ്വാ​​ൾ​​ഡ് ഗ്രേ​​ഷ്യ​​സി​​ന്‍റെ അ​​നു​​ശോ​​ച​​നം മും​​ബൈ സ​​ഹാ​​യ ​മെ​​ത്രാ​​ൻ ഡോ. ​​ഡൊ​​മി​​നി​​ക് സാ​​വി​​യോ ഫെ​​ർ​​ണാ​​ണ്ട​​സും വാ​​യി​​ച്ചു. നാ​​ഗ്പൂ​​ർ അ​​തി​​രൂ​​പ​​ത​​യെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ചു വി​​കാ​​രി ജ​​ന​​റാ​​ൾ ഫാ. ​​ജെ​​റോം പി​​ന്‍റോ​​യും കു​​ടും​​ബാം​​ഗ​​ങ്ങ​​ളു​​ടെ പ്ര​​തി​​നി​​ധി​​യാ​​യി ഫാ. ​​അ​​ല​​ക്സ് വി​​രു​​ത്ത​​ക്കു​​ള​​ങ്ങ​​ര​​യും കൃ​​ത​​ജ്ഞ​​താ പ്ര​​കാ​​ശ​​നം ന​​ട​​ത്തി.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker