Diocese

തെക്കൻ കുരിശുമല യുവജനവർഷ കർമ്മപദ്ധതികൾക്കു തുടക്കമായി

തെക്കൻ കുരിശുമല യുവജനവർഷ കർമ്മപദ്ധതികൾക്കു തുടക്കമായി

സ്വന്തം ലേഖകൻ

കുരിശുമല : ആഗോള കത്തോലിക്കാസഭ യുവജന വർഷമായി ആചരിക്കുന്ന പശ്ചാത്തലത്തിൽ തെക്കൻ കുരിശുമല തീർത്ഥാടന കേന്ദ്രത്തിൽ യുവജന വർഷ കർമ്മപദ്ധതികൾക്കു തുടക്കമായി. സംഗമവേദിയിൽ നിന്ന്‌ നെറുകയിലേയ്‌ക്കു നടത്തിയ വിശ്വാസ തീർത്ഥാടനത്തിലും വിശുദ്ധകുരിശിന്റെ സന്നിധിയിലർപ്പിച്ച ആഘോഷമായ ദിവ്യബലിയിലും നൂറുകണക്കിന്‌ യുവജനങ്ങൾ പങ്കെടുത്തു. ഒരു വർഷം നീണ്ടുനിൽക്കുന്ന കർമ്മപദ്ധതികളും പ്രകാശനം ചെയ്‌തു.

ഞായറാഴ്‌ച പുലർച്ചെ മുതൽ നെയ്യാറ്റിൻകര രൂപതയിലെ വിവിധ ഇടവകകളിൽ നിന്ന്‌ നിവധി യുവജനങ്ങൾ മലകയറി പ്രാർത്ഥിച്ചു. വൈകുന്നേരം 3.00-ന്‌ നടന്ന ആഘോഷമായ ദിവ്യബലിയിൽ റവ. ഫാ. പ്രദീപ്‌ ആന്റോ മുഖ്യകാർമ്മികനായി. ഫാ. ജോഷി രഞ്‌ജൻ, ഫാ. രതീഷ്‌ മാർക്കോസ്‌ എന്നിവർ സഹകാർമ്മികരായി. തുടർന്ന്‌ യുവജനങ്ങൾ ഒന്നുചേർന്ന്‌ വിശ്വാസ പ്രഖ്യാപനവും നടത്തി.

വൈകുന്നേരം 4.00-നു നടന്ന പൊതുസമ്മേളനത്തിൽ കേരളത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമായി നിരവധി പ്രതിനിധികൾ പങ്കെടുത്തു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ന്യൂനപക്ഷങ്ങൾക്ക്‌ നേരിടേണ്ടിവരുന്ന അതിക്രമങ്ങളെ യോഗം അപലപിച്ചു.

രാജ്യം നേരിടുന്ന അസഹിഷ്‌ണുതയും മതമൗലികവാദവും മതതീവ്രവാദവും സാമൂഹിക രാഷ്‌ട്രീയ അരാജകത്വവും മാനവികതയുടെ ധ്രുവീകരണത്തെയാണ്‌ സൂചിപ്പിക്കുന്നതെന്ന്‌ യോഗം വിലയിരുത്തി. രാഷ്‌ട്രീയ മത സാമുദായിക പരഗണനകൾക്കതീതമായി മനുഷ്യനന്മയെ ലക്ഷ്യം വച്ചുള്ള പ്രവർത്തനങ്ങളും കർമ്മപദ്ധതികളുമാണ്‌ യുവജനവർഷം ലക്ഷ്യം വയ്‌ക്കുന്നതെന്ന്‌ കുരിശുമല ഡയറക്‌ടർ മോൺ. ഡോ. വിൻസെന്റ്‌ കെ. പീറ്റർ പറഞ്ഞു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker