India

സെന്‍റ് സ്റ്റീഫൻസ് കോളജ് ചാപ്പലിൽ ക്ഷേത്രം പണിയുമെന്നു ചുവരെഴുത്ത്

സെന്‍റ് സ്റ്റീഫൻസ് കോളജ് ചാപ്പലിൽ ക്ഷേത്രം പണിയുമെന്നു ചുവരെഴുത്ത്

സ്വന്തം ലേഖകൻ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു കീ​ഴി​ലു​ള്ള സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് കോ​ള​ജി​ലെ ചാ​പ്പ​ലി​ൽ വ​ർ​ഗീ​യവി​ദ്വേ​ഷം പ​ര​ത്തു​ന്ന ചു​വ​രെ​ഴു​ത്തു​ക​ൾ. പ്ര​ധാ​ന വാ​തി​ലി​ലും പു​റ​ത്തു​ള്ള കു​രി​ശി​ലു​മാ​ണ് വി​വാ​ദ എ​ഴു​ത്തു​ക​ൾ. മ​ന്ദി​ർ യ​ഹി ബ​നേ​ഗ (ക്ഷേ​ത്രം ഇ​വി​ടെ പ​ണി​യും) എ​ന്നാ​ണ് ചാ​പ്പ​ലി​ന്‍റെ വാ​തി​ലി​ൽ എ​ഴു​തിയത്. കു​രി​ശി​ൽ ഓം ​ചി​ഹ്ന​ത്തി​നൊ​പ്പം ഐ ​ആം ഗോ​യിം​ഗ് ടു ​ഹെ​ൽ (ഞാ​ൻ ന​ര​ക​ത്തി​ലേ​ക്കു പോ​കു​ന്നു) എ​ന്ന് എ​ഴു​തി​. വെ​ള്ളി​യാ​ഴ്ച​യാ​ണ് ഇ​ത് ശ്ര​ദ്ധ​യി​ൽ പെ​ട്ട​തെ​ന്നു വി​ദ്യാ​ർ​ത്ഥി യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് സാ​യ് ആ​ശി​ർ​വാ​ദ് പ​റഞ്ഞു.

കോ​ള​ജി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ എഴുത്ത് മാ​യ്ച്ചു ക​ള​ഞ്ഞു. സെ​ന്‍റ് സ്റ്റീ​ഫ​ൻസ് കോ​ള​ജി​ന്‍റെ കാ​മ്പസി​ന​ക​ത്തു ഇ​ത്ത​ര​ത്തി​ലൊ​രു വി​വാ​ദ എ​ഴു​ത്ത് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത് രാ​ജ്യ​ത്തി​ന്‍റെ ത​ന്നെ മ​തേ​ത​ര​ത്വ​ത്തി​ന് ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​താ​ണെ​ന്ന് എ​ൻ​.എ​സ്‌​ യു​.ഐ. വ​ക്താ​വ് നീ​ര​ജ് മി​ശ്ര പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ അ​ടി​യ​ന്ത​ര അ​ന്വേ​ഷ​ണം ന​ട​ത്തി ഉ​ട​ൻ കു​റ്റ​ക്കാ​രെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് എ​.ബി​.വി​.പി. ഡ​ൽ​ഹി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഭ​ര​ത് കു​മാ​ർ ആവശ്യപ്പെട്ടു. ക​ർ​ശ​ന ന​ട​പ​ടി വേ​ണ​മെ​ന്ന് ഡ​ൽ​ഹി യൂ​ണി​വേ​ഴ്സി​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് കൗൺസി​ൽ അം​ഗം രാ​ജേ​ഷ് കു​മാ​റും പ​റ​ഞ്ഞു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker