Vatican

കെണികളിൽ വീഴാതിരിക്കാൻ ജാഗ്രതയുള്ളവരായിരിക്കുക; ഫ്രാൻസിസ് പാപ്പാ

കെണികളിൽ വീഴാതിരിക്കാൻ ജാഗ്രതയുള്ളവരായിരിക്കുക; ഫ്രാൻസിസ് പാപ്പാ

സ്വന്തം ലേഖകൻ

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് പാപ്പാ മെയ് എട്ടാം തീയതി പ്രഭാതബലിമധ്യേ നൽകിയ വലിയ ഉത്ബോധനം ‘പിശാചിന്‍റെ കെണികളിൽ വീഴാതിരിക്കാൻ ജാഗ്രതയുള്ളവരായിരിക്കുക’ എന്നതായിരുന്നു.

വലിയൊരു പ്രലോഭകനാണ് പിശാച്. അവൻ പല രൂപത്തിലും ഭാവത്തിലും നമ്മെ സമീപിക്കും. നമുക്ക് അത്രവേഗം അവനെ മനസ്സിലാകുകയില്ല.  കാരണം, നമ്മെ പ്രലോഭിപ്പിക്കുന്നതിനുള്ള അവന്‍റെ കഴിവ് അപാരമാണ്, സാഹചര്യത്തിന് അനുസരിച്ച് അവൻ നമ്മെ പ്രലോഭിപ്പിച്ചുകൊണ്ടേയിരിക്കും.

അവൻ നമുക്ക് ധാരാളം പ്രതീക്ഷകളും വാഗ്ദാനങ്ങളും തരും, ആകർഷണീയമായ  സമ്മാനങ്ങൾ തരും, അവയിലെ നൈമിഷികത നമുക്ക് മനസിലാവില്ല. സമ്മാനപ്പൊതിയുടെ ആകർഷിണികതയിൽ നമ്മൾ അകപ്പെട്ടുപോകും.

അവൻ നമ്മുടെ ബൗദ്ധിക തലത്തെ നിരന്തരം വീക്ഷിക്കുകയും വ്യത്യസ്തങ്ങളും ആകർഷകവും എന്ന് തോന്നുന്നതുമായ ചിന്തകൾ നൽകിക്കൊണ്ടേയിരിക്കും. അങ്ങനെ, നമ്മുടെ ദുരഭിമാനത്തിനും ജിജ്ഞാസയ്ക്കും ഉതകുന്ന വാക്കുകളിലൂടെ അവന്‍റെ ആശയങ്ങൾ അവതരിപ്പിക്കുകയും ചെയ്യും.

ചീങ്കണ്ണിയെ വേട്ടയാടുന്നവർ, അതിന് ജീവൻ നഷ്ടപ്പെടാറായി എന്ന് മനസിലാക്കിയാലും അതിനെ സമീപിക്കുകയില്ല. കാരണം, അപ്പോഴും അതിന് മനുഷ്യനെ ആക്രമിക്കുന്നതിന് കഴിയും. അതുപോലെതന്നെ, ചങ്ങലയ്ക്കാനിട്ടിരിക്കുന്നതെങ്കിലും പേപ്പട്ടിയുടെ അടുത്ത് ആരും ചെല്ലുകയോ അതിനെ തലോടുകയോ ഇല്ലല്ലോ. ഓർക്കുക, പിശാചും അപകടകാരിയാണ്. ഒരുതരത്തിലും അവനെ സമീപിക്കാതിരിക്കുകയും അവനോട് ചങ്ങാത്തം കൂടാതിരിക്കുകയും ചെയ്യുക. നമ്മുടെ ആത്മീയജീവിതത്തിലെ അടിസ്ഥാനപരമായ ഒരു തെരഞ്ഞെടുപ്പായിരിക്കുമത്.

എപ്പോഴും നുണയുടെ വാഗ്ദാനങ്ങളാണ് അവനുതരാണുള്ളത്. വിഡ്ഢികളായ നമ്മൾ അതു പലപ്പോഴും വിശ്വസിക്കുകയും ചെയ്യും. ‘വാസ്തവത്തിൽ പിശാച് നുണയനും നുണയുടെ പിതാവുമാണ്’. അവനു മനോഹരമായി സംസാരിക്കാനറിയാം. അവൻ സർവ്വവും നഷ്ടപ്പെടുത്തുന്നവനാണ് എങ്കിലും, വിജയിയെപ്പോലെ അവതരിക്കും. കരിമരുന്നു പ്രയോഗത്തിലെ പ്രഭപോലെ, അവന്‍റെ പ്രഭയും ശക്തവും ആകർഷകവും ആണെങ്കിലും നൈമിഷികമായിരിക്കും.

അതുകൊണ്ട്, പ്രാർത്ഥനയിലും ജാഗ്രതയിലും ജീവിക്കാം.  ‘കർത്താവായ നമ്മുടെ ദൈവം സൗമ്യനും നിത്യനുമാണ്’ അവനിൽ നിരന്തരം ആശ്രയിക്കാൻ ശ്രദ്ധിക്കുകയും ചെയ്യാമെന്ന് ആഹ്വാനം ചെയ്യുകയും, പരിശുദ്ധ അമ്മയിൽ ആശ്രയം വയ്ക്കുന്നതിന് ഉപദേശിക്കുകയും ചെയ്തു ഫ്രാൻസിസ് പാപ്പാ.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker