Vatican

പത്രപ്രവർത്തകൾക്ക് ഫ്രാൻസിസ് പാപ്പായുടെ 7 സ്നേഹോപദേശങ്ങൾ

പത്രപ്രവർത്തകൾക്ക് ഫ്രാൻസിസ് പാപ്പായുടെ 7 സ്നേഹോപദേശങ്ങൾ

വത്തിക്കാൻ സിറ്റി : ഇറ്റലിയിലെ ദിനപ്പത്രങ്ങളിലൊന്നായ “ല സ്തംബ” കൂടുതൽ ആകർഷകമായി പുതിയരൂപത്തിൽ പുറത്തിറക്കിയതിനോടനുബന്ധിച്ച് നൽകിയ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ വാർത്താവിനിയമയത്തിൽ നിർബന്ധമായി പാലിക്കേണ്ട കടമകളെക്കുറിച്ച് ഓർമ്മിപ്പിച്ചത്.

1) മനുഷ്യവ്യക്തിയുടെ ഔന്നത്യത്തോട് ആദരവുപുലർത്തുക.

2) അവഗാധമായ താരതമ്യപഠനത്തിന് ശേഷം മാത്രം അവതരിപ്പിക്കുക.

3) മാദ്ധ്യമ പ്രവർത്തനത്തിന്‍റെ തൊഴില്‍പരമായ ധാർമ്മികത പൂർണ്ണമായും പാലിക്കുക.

4) നാം ഇന്നു ജീവിക്കുന്ന ബുദ്ധിമുട്ടു നിറഞ്ഞ സാഹചര്യങ്ങളെക്കുറിച്ച് ഉത്തമ ബോധ്യം ഉണ്ടായിരിക്കുക.

5) മനുഷ്യവ്യക്തിയുടെ ഔന്നത്യത്തോടു പൂർണ്ണ ആദരവുപുലർത്തി മാത്രം വാർത്തകൾ അവതരിപ്പിക്കുക.

6) ചട്ടക്കൂടുകളിലും പ്രശസ്തിനേടുന്നതിലും എളുപ്പത്തിൽ വീണുപോകാതിരിക്കുക.

7) യാഥാർത്ഥ്യങ്ങളുടെ സങ്കീർണ്ണതകൾ പക്വതയോടെ അവതരിപ്പിക്കുക.

കുറഞ്ഞ പക്ഷം ഇവയെങ്കിലും പാലിക്കാൻ താല്പര്യം കാണിക്കാത്ത പത്രപ്രവർത്തനം അതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് മാറിപ്പോവുകയും പത്രപ്രവർത്തനത്തിന്റെ അന്തസ്സിനു കളങ്കം ചാർത്തുകയുമാണ്, പാപ്പാ ഓർമ്മിപ്പിക്കുന്നു.

കടപ്പാട് : വത്തിക്കാൻ റേഡിയോ

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker