Vatican

ഫ്രാൻസിസ് പാപ്പാ ‘മാതൃദിന’ത്തിൽ അമ്മമാർക്ക് ആശംസകളർപ്പിച്ചു

ഫ്രാൻസിസ് പാപ്പാ 'മാതൃദിന'ത്തിൽ അമ്മമാർക്ക് ആശംസകളർപ്പിച്ചു

സ്വന്തം ലേഖകൻ

വത്തിക്കാൻ സിറ്റി : ലോകമെമ്പാടുമുള്ള പൂരിപക്ഷം രാജ്യങ്ങളും എല്ലാവർഷവും ഫാത്തിമാ മാതാവിന്റെ തിരുനാൾദിനമായ മെയ് 13 ലോക മാതൃദിനമായിട്ടാണ് ആചരിക്കുക. പതിവ് തെറ്റിക്കാതെ ഈ വർഷവും ഫ്രാൻസിസ് പാപ്പാ ലോകമെമ്പാടുമുള്ള അമ്മമാർക്ക് ആശംസകളർപ്പിച്ചു.

“എല്ലാ അമ്മമാരും തങ്ങളുടെ കുടുംബത്തിന്റെ ഭദ്രതയ്ക്കും സംരക്ഷണത്തിനുമായി കാണിക്കുന്ന ത്യാഗത്തെ ഓർത്ത് അവർക്ക് ആശംസകളർപ്പിക്കാൻ ഞാനഗ്രഹിക്കുന്നു”; പോപ്പ് പറഞ്ഞു. അതോടൊപ്പം, “സ്വർഗത്തിൽനിന്നു നമ്മെ നോക്കുകയും നമ്മുടെ സംരക്ഷണത്തിനുവേണ്ടി നിരന്തരം പ്രാർത്ഥിക്കുകയും ചെയ്യുന്ന അമ്മമാരെയും ഓർക്കുന്നു” പരിശുദ്ധ പിതാവ് പറഞ്ഞു.

ഫാത്തിമാ മാതാവിന്റെ തിരുനാൾ ദിനം കൂടിയായ മെയ് 13 ഞായറാഴ്ച, പ്രത്യേകമായി നമ്മുടെ  യാത്ര തുടരാൻ സഹായിക്കുന്ന സ്വർഗീയമാതാവിനോടു പ്രാർഥിക്കാം, എന്ന് പാപ്പാ ആഹ്വാനം ചെയ്തു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker