Vatican

റൊമേറോയുടെയും പോൾ ആറാമന്‍റെയും നാമകരണം ഒക്ടോബർ 14-ന്

റൊമേറോയുടെയും പോൾ ആറാമന്‍റെയും നാമകരണം ഒക്ടോബർ 14-ന്

സ്വന്തം ലേഖകൻ

വ​​​ത്തി​​​ക്കാ​​ൻ സി​​​റ്റി: ര​​​ക്ത​​​സാ​​​ക്ഷി​​​യാ​​​യ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് അ​​​ർ​​​നു​​​ൾ​​​ഫോ ഓ​​​സ്ക​​​ർ റൊ​​​മേ​​​റോ​​​യെ​​​യും വാ​​​ഴ്ത്ത​​​പ്പെ​​​ട്ട പോ​​​ൾ ആ​​​റാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ​​യെ​​​യും ഒ​​​ക്ടോ​​​ബ​​​ർ 14-ന് ​​​ഫ്രാ​​​ൻ​​​സി​​​സ് പാ​​​പ്പ വി​​​ശു​​​ദ്ധ​പ​​​ദ​​​വി​​​യി​​​ലേ​​​ക്ക് ഉ​​​യ​​​ർ​​​ത്തു​​​മെ​​ന്നു വ​​​ത്തി​​​ക്കാ​​​ൻ അ​​​റി​​​യി​​​ച്ചു.

ഇ​​​വ​​​ർ​​​ക്കൊ​​​പ്പം ര​​​ണ്ടു വൈ​​​ദി​​​ക​​​രും ര​​​ണ്ടു ക​​​ന്യാ​​​സ്ത്രീ​​​ക​​​ളും വി​​​ശു​​​ദ്ധ​​​പ​​​ദ​​​വി​​​യി​​​ലേ​​​ക്ക് ഉ​​​യ​​​ർ​​​ത്ത​​​പ്പെ​​​ടും. വ​​​ത്തി​​​ക്കാ​​​നി​​​ലാ​​​യി​​​രി​​​ക്കും തിരുകർമ്മങ്ങൾ.

ലാ​​​റ്റി​​​ന​​​മേ​​​രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ എ​​​ൽസാ​​​ൽവഡോ​​​റി​​​ലെ സാ​​​ൻ സാ​​​ൽവഡോ​​​ർ അ​​​തി​​​രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​നാ​​​യി​​​രു​​​ന്നു റൊ​​​മേ​​​റോ. ദ​​​രി​​​ദ്ര​​​രു​​​ടെ ഉ​​​ന്ന​​​മ​​​ന​​​ത്തി​​​നും മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ​​​ക്കുംവേ​​​ണ്ടി ശ​​​ബ്ദ​​​മു​​​യ​​​ർ​​​ത്തി റോ​​​മേ​​​റോ​​​യെ അക്ര മികൾ 1980 മാ​​​ർച്ച് 24-ന് ​​​ദി​​​വ്യ​​​ബ​​​ലി അ​​​ർപ്പി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ വെ​​​ടി​​​വ​​​ച്ചു വീ​​​ഴ്ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. 2015 മേ​​​യി​​​ൽ വാ​​​ഴ്ത്ത​​​പ്പെ​​​ട്ട ര​​​ക്ത​​​സാ​​​ക്ഷി​​​യാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു.

റോ​​​മേ​​​റോ​​​യു​​​ടെ നാ​​​മ​​​ക​​​ര​​​ണ​​​ച്ച​​​ട​​​ങ്ങു​​​ക​​​ൾ എ​​​ൽ​​​സാ​​​ൽ​​​വ​​​ദോ​​​റി​​​ലോ, പാ​​​ന​​​മ​​​യി​​​ലോ ന​​​ട​​​ന്നേ​​​ക്കു​​​മെ​​​ന്നു പ്ര​​​തീ​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ടി​​​രു​​​ന്നു.

1963 മു​​​ത​​​ൽ 1978 വ​​​രെ​​​യാ​​​ണ് പോ​​​ൾ ആ​​​റാ​​​മ​​​ൻ പാ​​​പ്പാ സ​​​ഭ​​​യെ ന​​​യി​​​ച്ച​​​ത്.

പോൾ ആറാമൻ മാർപാപ്പ വിശുദ്ധ പദവിയിലേക്ക്

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker