Kerala

ഓ​ർ​മ​യാ​യ​ത് ആ​ത്മീ​യ സം​ഗീ​ത​ത്തി​ൽ മാ​സ്മ​രി​ക​ത തീ​ർ​ത്ത വൈ​ദി​ക​ൻ

ഓ​ർ​മ​യാ​യ​ത് ആ​ത്മീ​യ സം​ഗീ​ത​ത്തി​ൽ മാ​സ്മ​രി​ക​ത തീ​ർ​ത്ത വൈ​ദി​ക​ൻ

അനിൽ ജോസഫ്

തു​റ​വൂ​ർ: ക്രി​സ്ത്യ​ൻ ആ​ത്മീ​യ സം​ഗീ​ത​ലോ​ക​ത്ത് ത​ന്‍റെ​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച വ്യ​ക്തി​യാ​ണ് ‘കൊ​ച്ചു രാ​ജു അ​ച്ച​ൻ’ എ​ന്ന ഫാ. ​രാ​ജു കാ​ക്ക​രി​യി​ൽ. ഇ​രു​ന്നു​റോ​ളം ഭ​ക്തി​ഗാ​ന​ങ്ങ​ൾ​ക്കാ​ണ് അ​ദ്ദേ​ഹം ഈ​ണം ന​ൽ​കി​യ​ത്.

രൂ​പ​താ​ധ്യ​ക്ഷ​ന്മാരു​ടേ​യും വൈ​ദി​ക​രു​ടേ​യും മ​റ്റ് എ​ഴു​ത്തു​കാ​രു​ടേ​യും വ​രി​ക​ൾ​ക്ക് അ​ദ്ദേ​ഹം ഈ​ണം ന​ൽ​കി. 25-ല​ധി​കം സം​ഗീ​ത ആ​ൽ​ബ​ങ്ങ​ളാ​ണ് അ​ച്ച​ന്‍റെ സം​ഗീ​ത സം​വി​ധാ​ന​ത്തി​ൽ പു​റ​ത്തി​റ​ക്കി​യി​ട്ടു​ള്ള​ത്.

ഗാ​യ​ക​രാ​യ കെ​സ്റ്റ​ർ, മ​ർ​ക്കോ​സ്, ചി​ത്ര, ദ​ലീ​മ തു​ട​ങ്ങി നി​ര​വ​ധി​പേ​ർ അ​ദ്ദേ​ഹം സം​ഗീ​തം ന​ൽ​കി​യ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ അ​ച്ച​നും ന​ല്ലൊ​രു ഗാ​യ​ക​നാ​യി​രു​ന്നു. നി​ര​വ​ധി ദി​വൃ​ബ​ലി ഗാ​ന​ങ്ങ​ളും ആ​രാ​ധ​നാ​ഗാ​ന​ങ്ങ​ളും വി​ശു​ദ്ധ​രെ കു​റി​ച്ചു​ള്ള ഗാ​ന​ങ്ങ​ളും രാ​ജു അ​ച്ച​ന്‍റെ സം​ഗീ​ത​ത്തി​ൽ പു​റ​ത്തി​റ​ങ്ങി.

ഫാ. ​ജോ​യി പു​ത്ത​ൻ​വീ​ടി​ന്‍റെ നൂ​റോ​ളം ഗാ​ന​ങ്ങ​ൾ​ക്ക് സം​ഗീ​തം ന​ൽ​കി. ഇ​വ​ർ ഇ​രു​വ​രും ചേ​ർ​ന്നാ​ണ് അ​ർ​ത്തു​ങ്ക​ൽ ദേ​വാ​ല​യ​ത്തെ ബ​സി​ലി​ക്ക​യാ​ക്കി പ്ര​ഖ്യാ​പി​ക്കു​ന്ന സ​മ​യ​ത്തെ തീം ​സോം​ഗ് ചി​ട്ട​പ്പെ​ടു​ത്തി​യ​ത്. ആ​ല​പ്പു​ഴ രൂ​പ​ത​യു​ടെ പു​തി​യ സ​ഹാ​യ മെ​ത്രാ​ൻ ജെ​യിം​സ് ആ​നാ​പ​റ​മ്പിലി​ന്‍റെ സ്ഥാ​നാ​രോ​ഹ​ണ​ത്തി​നു രൂ​പ​ത​യി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ത്ത നൂ​റോ​ളം ഗാ​യ​ക​രെ അ​ണി​നി​ര​ത്തി​യ​ത് ഇ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു.

വി​ദ്യാ​ഭ്യാ​സ​കാ​ലം മു​ത​ൽ സം​ഗീ​ത​ത്തെ സ്നേ​ഹി​ച്ചി​രു​ന്ന ഒ​രു വ്യ​ക്തി​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സെ​ന്‍റ് മൈ​ക്കി​ൾ​സ് കോ​ള​ജി​ൽ പ​ഠി​ക്കു​മ്പോഴും മം​ഗ​ല​പ്പു​ഴ സെ​മി​നാ​രി​യി​ൽ പ​ഠി​ക്കുമ്പോഴും നി​ര​വ​ധി സം​ഗീ​ത​പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. കൂ​ടാ​തെ സം​ഗീ​ത ലോ​ക​ത്തേ​ക്ക് സ​ഹ​പാ​ഠി​ക​ളെ കൈ​പി​ടി​ച്ചു​യ​ർ​ത്തു​വാ​നും അ​ച്ച​ൻ ശ്ര​മി​ച്ചി​ട്ടു​ള്ള​താ​യി സ​ഹ​പാ​ഠി​ക​ൾ ഓ​ർ​ക്കു​ന്നു. തു​റ​വൂ​ർ മ​രി​യാ​പു​രം പ​ള്ളി വി​കാ​രി​യാ​യി ഇ​രി​ക്കു​ന്പോ​ഴാ​ണ് വി​ശു​ദ്ധ മോ​നി​ക്കാ​യെക്കു​റി​ച്ചു​ള്ള ഗാ​നം ആ​ദ്യ​മാ​യി മ​ല​യാ​ള​ഭാ​ഷ​യി​ൽ ഇ​റ​ക്കു​ന്ന​ത്.

ഹ​ർ​മോ​ണി​യം, ത​ബ​ല, വ​യ​ലി​ൻ, ഓ​ർ​ഗൺ തു​ട​ങ്ങി​യ വാ​ദ്യ​ഉ​പ​ക​ര​ങ്ങ​ളി​ൽ കൈ​വി​ര​ൽ കൊ​ണ്ട് മാ​സ്മ​രി​ക​ത സൃ​ഷ്ടി​ച്ച രാ​ജു അ​ച്ച​ന്‍റെ വേ​ർ​പാ​ടി​ലൂടെ സം​ഗീ​ത ലോ​ക​ത്തി​ന് വ​ലി​യ ന​ഷ്ട​മാനുണ്ടാകുന്നത്.
സം​ഗീ​ത​ലോ​ക​ത്തെ സ​ഹ​പ്ര​വ​ർ​ത്ത​ക​നാ​യ ഫാ. ​ജോ​യി പു​ത്ത​ൻ​വീ​ട്ടി​ലി​ന്‍റെ വാ​ക്കു​ക​ളി​ൽ പ​റ​ഞ്ഞാ​ൽ: ഈ ​ലോ​ക​ത്തെ മാ​ന​വ​രൊ​ന്നി​ച്ച് സം​ഗീ​ത​ത്തി​ലൂ​ടെ ദൈ​വ​ത്തെ സ്തു​തി​ച്ച അ​ച്ച​ൻ, സ്വ​ർ​ഗ​ലോ​ക​ത്ത് മാ​ലാ​ഖ​മാ​രൊ​ത്ത് സം​ഗീ​ത​മാ​ല​പി​ക്കു​വാ​നാ​യി സം​വ​ഹി​ക്ക​പ്പെ​ട്ടു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker