Diocese

“മുക്തി 2k18” ലഹരി വിരുദ്ധദിന സന്ദേശവുമായി എൽ.സി. വൈ.എം. പെരുങ്കടവിള ഫൊറോന

"മുക്തി 2k18" ലഹരി വിരുദ്ധദിന സന്ദേശവുമായി എൽ.സി. വൈ.എം. പെരുങ്കടവിള ഫൊറോന

അനൂപ്‌ ജെ ആര്‍ പാലിയോട്‌

പെരുങ്കടവിള: “മുക്തി 2k18” ലഹരി വിരുദ്ധദിന സന്ദേശവുമായി നെയ്യാറ്റിൻകര രൂപതയിലെ പെരുങ്കടവിള ഫൊറോനയിലെ എൽ.സി. വൈ.എം. സമിതി.

ലഹരി വിരുദ്ധദിനമായി ആചരിക്കുന്ന ജൂൺ 26-ന്റെ സന്ദേശം ജനമനസുകളിൽ എത്തിക്കുക എന്ന ലക്ഷ്യവുമായാണ് ജൂലൈ, 01 ഞായർ
ഉച്ചയ്ക്ക് 2 മണിക്ക് പെരുങ്കടവിള ജംഗ്ഷനിൽ “മുക്തി 2k18” എന്ന പേരിൽ ഒരു ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

പ്രധാനമായും  പൊതുബോധവത്കരണ പരിപാടികളായ “FLASH MOB”; “SHORT DRAMA” എന്നിവയിലൂടെയാണ് ലഹരിവിരുദ്ധ സന്ദേശം കൈമാറുക.

മദ്യം, മയക്കുമരുന്ന്, പുകയില ഉത്പന്നങ്ങൾ എന്നിങ്ങനെയുള്ളവയിൽ നിന്നുള്ള വിമുക്തി സമൂഹത്തിനു കാട്ടികൊടുക്കേണ്ടത് യുവജനതയുടെ ഉത്തരവാദിത്വമാണ് എന്ന പ്രതിജ്ഞയോടെയാണ് “മുക്തി 2k18” സംഘടിപ്പിച്ചതെന്ന് എൽ.സി.വൈ.എം. ഭാരവാഹികൾ പറയുന്നു.

ഇന്ന് അനേകം കുടുംബങ്ങളെ കാന്നുതിന്നുന്ന പ്രധാനപ്പെട്ട ഒരു വിഷ വസ്തുവാണ് മദ്യം. ഈ മദ്യത്തെ എന്നാണോ നമ്മുടെ വീടുകളിൽ നിന്നും അകറ്റാൻ പറ്റുന്നത് അന്ന് നമ്മുടെ വീടുകൾക്ക് മുക്തി ലഭിക്കും. എന്നാൽ, ഇന്ന് സമൂഹത്തിൽ വലിയൊരു ആപത്തായ ഈ ലഹരി ഉപയോഗം മൂലം ധാരാളംകുടുംബങ്ങളുടെ അധ:പതനമാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. അതുകൊണ്ട്തന്നെ, ഇപ്പോൾ പ്രതികരിച്ചില്ലെങ്കിൽ നല്ലൊരു കാര്യം ചെയ്യാൻ ലഭ്യമായ സമയം പാഴാക്കിയതിനെ ഓർത്ത് വിലപിക്കേണ്ടിവരും. ഒരു കുടുംബത്തിനെയെങ്കിലും ഈ ലഹരിയുടെ പിടിയിൽ നിന്ന് മുക്തി നേടി കൊടുക്കാൻ കഴിഞ്ഞാൽ അതിലും വലുത് ഒന്നുമില്ല ഞങ്ങൾക്ക് എന്ന് യുവജനങ്ങൾ ഒറ്റക്കെട്ടായി പറയുന്നു.

“മുക്തി 2k18”-നെ കുറിച്ച് കൂടുതൽ അറിയുവാൻ, അനൂപ് J.R പാലിയോട്
(ഫൊറോന പ്രസിഡന്റ് &
ജനറൽ കൺവീനർ)
Mob:-8606663936; ക്രിസ്റ്റിൻ ദാസ് മണ്ണൂർ
(ഫൊറോന ജനറൽ സെക്രട്ടറി)
Mob:-95679 55567; സതീഷ് ഇടഞ്ഞി
(കൺവീനർ)
Mob:-95628 85909 ഇവരിൽ ആരെയെങ്കിലുമായി ബന്ധപ്പെടുക.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker