Vatican

“സഭയിലെ സമർപ്പിതരുടെ പ്രതിച്ഛായ” പുതിയ പ്രബോധനം പ്രകാശനം ചെയ്തു

"സഭയിലെ സമർപ്പിതരുടെ പ്രതിച്ഛായ" പുതിയ പ്രബോധനം പ്രകാശനം ചെയ്തു

ഫാ. വില്യം നെല്ലിക്കൽ

വത്തിക്കാൻ സിറ്റി: ആഗോള സഭയിലെ സമർപ്പിതരായ സ്ത്രീകൾക്കുള്ള കാലികവും നവവുമായ നിര്‍ദ്ദേശങ്ങള്‍ വത്തിക്കാൻ പ്രസിദ്ധപ്പെടുത്തി. “സഭയിലെ സമർപ്പിതരുടെ പ്രതിച്ഛായ” (Ecclesia Sponsae Imago) എന്ന പേരിലാണ് പുതിയ പ്രബോധനം പ്രകാശനം ചെയ്തത്.

ജൂലൈ 4-Ɔο തിയതി ബുധനാഴ്ച രാവിലെ വത്തിക്കാന്‍റെ പ്രസ്സ് ഓഫിസിൽ കൂടിയ വാർത്താസമ്മേളനത്തിലായിരുന്നു പ്രകാശനം. സന്ന്യസ്തരുടെ കാര്യങ്ങൾക്കായുള്ള വത്തിക്കാൻ
സംഘത്തിന്‍റെ പ്രീഫെക്ട് ആർച്ചുബിഷപ്പ് ഹൊസ്സേ റോഡ്രിക്സ് കർബാലോയാണ് പ്രകാശനകർമ്മം നിർവ്വഹിച്ചത്.

ഈ പ്രബോധനം സന്ന്യാസിനിമാരുടെ സഭയിലെ സമർപ്പണത്തെ മെച്ചപ്പെടുത്താനും, ഇന്നിന്‍റെ വെല്ലുവിളികളെ നേരിടാനും സഹായകമാണെന്ന് പ്രീഫെക്ട്, ആർച്ചുബിഷപ്പ് ഹൊസ്സെ കർബാലോ പറഞ്ഞു.

പ്രബോധനത്തിന്റെ രൂപഘടന ഇങ്ങനെയാണ് :

* ആമുഖം

* 3അദ്ധ്യായങ്ങൾ:
1) സന്ന്യാസിനിമാരുടെ ജീവിതതിരഞ്ഞെടുപ്പും, സാക്ഷ്യവും
2) പ്രാദേശിക അന്തർദേശിയ സഭകളിൽ സന്ന്യാസിനീ സമൂഹങ്ങളുടെ ഘടനയും പ്രവർത്തനരീതിയും.
3) സന്ന്യാസിനികളുടെ രൂപീകരണം – സമർപ്പണത്തിനു മുൻപും അതിനുശേഷവും

* ഉപസംഹാരം

സഭയുടെ നവമായ ഈ പ്രബോധനം സ്പാനിഷ്, ഇംഗ്ലിഷ്, ഇറ്റാലിയൻ, ഫ്രഞ്ച്  ഭാഷകളിൽ  വത്തിക്കാൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker