Vatican

വത്തിക്കാനിൽ വീണ്ടും ചരിത്ര നിയമനം; മാധ്യമ വകുപ്പിന്‍റെ പ്രീഫെക്ടായി അൽമായൻ

വത്തിക്കാനിൽ വീണ്ടും ചരിത്ര നിയമനം; മാധ്യമ വകുപ്പിന്‍റെ പ്രീഫെക്ടായി അൽമായൻ

ഫാ. വില്യം നെല്ലിക്കൽ

വത്തിക്കാൻ സിറ്റി: വത്തിക്കാന്റെ മാധ്യമ വകുപ്പിന്‍റെ
പ്രീഫെക്ടായി ഡോക്ടർ പാവുളോ റുഫീനിയെയാണ് (Dr. Paolo Ruffini) ഫ്രാന്‍സിസ് പാപ്പാ നിയമിച്ചത്.  ഇന്ന്, 5-Ɔο തിയതി വ്യാഴാഴ്ച രാവിലെയായിരുന്നു മാധ്യമവിധഗ്ദ്ധനും ഇറ്റലിയുടെ ദേശീയ മെത്രാൻ സമിതിയുടെ TV2000, ദൃശ്യ-ശ്രാവ്യ ശൃംഖലയുടെ ഡയറക്ടറുമായി സേവനംചെയ്തിട്ടുള്ള ഡോക്ടര്‍ പാവുളോ റുഫീനിയെ  വത്തിക്കാന്റെ മാധ്യമ വകുപ്പിന്‍റെ
പ്രീഫെക്ടായി നിയമിച്ചത്.

പരിചയസമ്പന്നനായ പത്രപ്രവർത്തകനും, ഇറ്റാലിയുടെ ഔദ്യോഗിക ടിവി ശ്രൃംഖല RAI—യിലും TV2000 കത്തോലിക്കാ ചാനലിലെ ദീര്‍ഘകാല പരിചയ സമ്പത്തുമായിട്ടാണ് 59-കാരൻ പാവുളോ റുഫീനി വത്തിക്കാന്‍ മാധ്യമ വകുപ്പിന്‍റെ അമരത്ത് എത്തിയിരിക്കുന്നത്.

റോമിലെ സാപിയെൻസാ യൂണിവേഴ്സിറ്റിയിൽ നിന്നും ‘നിയമം’, ‘പത്രപ്രവർത്തനം’ എന്നീ വിഷയങ്ങളിൽ ഡോക്ടറേറ്റുണ്ട്. തെക്കെ ഇറ്റലിയിലെ പലേർമോ സ്വദേശിയാണ്. ഭാര്യ, മരിയ അർജേന്തിയാണ്.

വത്തിക്കാൻ മാധ്യമ കാര്യാലയത്തിന്‍റെ പ്രഥമ പ്രീഫെക്ടായി സേവനംചെയ്ത മോൺസീഞ്ഞോര്‍ ഡാരിയോ വിഗനോ തല്‍സ്ഥാനത്തുനിന്നും രാജിവെച്ചതിനെ  തുടർന്നാണ് പുതിയ നിയമനം. മോൺസീഞ്ഞോര്‍ ഡാരിയോ വിഗനോ ഇപ്പോൾ മാധ്യമ വിഭാഗത്തിൽ തന്നെ
അസ്സെസർ (Assesor) എന്ന തസ്തികയിൽ  ജോലി ചെയ്യുന്നുണ്ട്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker