Public Opinion

“ഒരു പീഡന കഥ” മാധ്യമ പ്രവർത്തകരും ( വേണു ഉൾപ്പെടെ) നിങ്ങളും അറിയാൻ

"ഒരു പീഡന കഥ" മാധ്യമ പ്രവർത്തകരും ( വേണു ഉൾപ്പെടെ) നിങ്ങളും അറിയാൻ

1*വൈദികനെ കുറിച്ചും, സ്ത്രിയെ കുറിച്ചും*

ബിഷപ്പ് മുതൽ വൈദികർ വരെ കുറ്റക്കാരായി മാറുന്ന പീഡനകാലത്തിൽ ജീവിക്കുന്ന ഒരു വിശ്വാസിയെന്ന നിലയ്ക്ക് പ്രിയപ്പെട്ട വേണു ഉൾപ്പെടുന്ന മാധ്യമ പ്രവർത്തകരും, സോഷ്യൽ മീഡിയ വാർത്തകരും അറിയാനാണ് ഞാനിത് പറയുന്നത്…..

        ക്രിസ്ത്യാനി എന്ന വാക്കിന് ക്രിസ്തുവിന്റെ പിന്നാലെ നടക്കുന്നവൻ എന്ന ഒരർത്ഥമുണ്ട്, ക്രിസ്തുവിനെ അറിഞ്ഞവൻ ആ വിശ്വാസതീഷ്ണതയിൽ നടക്കുക തന്നെ ചെയ്യും, കാരണം അതാണ് ക്രിസ്തുമതം പഠിപ്പിക്കുന്നത്. ലോകത്തിലെ വലിയ വിപ്ലവകാരിയുടെ അനുയായികളായി മാറുമ്പോൾ ഞങ്ങളറിയാതെ ഞങ്ങൾ കൈവരിക്കുന്ന ഒരു നേട്ടമുണ്ട്. സഹനം… അതെ കാൽവരിയിലെ *മഹാ ത്യാഗം*

*കാര്യത്തിലെക്ക് വരാം*

വൈദികർ പീഡനക്കേസിൽ അറസ്റ്റിലായ സംഭവങ്ങൾ ഒത്തിരി ഉണ്ടായിട്ടുണ്ട്, അവരെല്ലാം നിയമത്തിന് മുമ്പിൽ ശിക്ഷ അനുഭവിക്കുന്നവരുമാണ്.ഒരു സഭ പ്രവർത്തകൻ എന്ന നിലയിൽ ഇത്തരം വാർത്തകൾ വരുമ്പോൾ മനസൽപ്പം വിങ്ങാറുണ്ട്, അല്പം വേദന തോന്നാറുണ്ട് മാധ്യമങ്ങളിൽ അന്തി ചർച്ചയിൽ സഭയെയും, പുരോഹിതരെയും വലിച്ചിഴക്കുമ്പോൾ സങ്കടം തോന്നാറുണ്ട്…….

ഒന്ന് പറയാം… തെറ്റ് …അത് തെറ്റ് തന്നെയാണ്.അത് കത്തോലിക്ക സഭ ആയാലും, ഓർത്തഡക്സായാലും

എല്ലാ പ്രശ്നങ്ങൾക്കും കാരണം പണവും, സ്ത്രിയുമാണെന്ന് പറഞ്ഞാൽ നിങ്ങൾ സ്ത്രിത്വത്തെ അപമാനിച്ചെന്ന് പറഞ്ഞ് എന്നെ ക്രൂശിക്കരുത്….
അമ്മ സ്ത്രിയാണെങ്കിൽ ഞാനും, പുരോഹിതരും, നിങ്ങളുമടങ്ങുന്ന സമൂഹം അവരിലൂടെയാണ് ഭൂമിയിൽ വന്നത്…. സ്ത്രി അമ്മയും, പെങ്ങളും, ഭാര്യയുമായി മാറുന്ന സംവിധാനത്തിൽ പെട്ടെന്ന് സ്ത്രിയെങ്ങനെ *_ഇരയായി_* മാറിയെന്നറിയില്ല…

10 വർഷങ്ങൾക്ക് മുമ്പ് അയാളെന്നെ പീഡിപ്പിച്ചു എന്ന് പറഞ്ഞാൽ ആ സ്ത്രിയെ സംരക്ഷിക്കാൻ ഇവിടെ നിയമമുണ്ട്, ആർക്കും ആരെ കുറിച്ച് വേണമെങ്കിലും എന്തും പറയാം എന്ന അവസ്ഥ വന്നതിന് മാധ്യമങ്ങൾക്കും, സോഷ്യൽ മീഡിയക്കും വലിയ റോളുണ്ട്…..
10 വർഷകാലം പീഡനവിവരം മറച്ച് വെക്കുകയും പിന്നീട് ഒരു സുപ്രഭാതത്തിൽ എന്നെ പീഡിപ്പിച്ചു എന്ന് പറയുമ്പോൾ പുരുഷനെ പിടിച്ച് ജയിലിലിടുന്നതും എന്ത് ന്യായത്തിന്റെ പുറത്താണ്, ഇവിടെ നിയമത്തിന്റെ സംരക്ഷണം പുരുഷന് വേണ്ടയെന്നാണോ??

കുമ്പസാരം വരെ ഇവിടെ പ്രതികൂട്ടിലാണ് വേണുവും, റോയിയും അടങ്ങുന്ന മാധ്യമ പ്രവർത്തകർ കുമ്പസാരം നിരോധിക്കണമെന്ന് വരെ ഇന്നലെ പറയുകയുണ്ടായി??

അമ്പലത്തിൽ പൂജയും, മുസ്ലിം പള്ളിയിൽ നിസ്ക്കാരവും വേണ്ടയെന്ന് പറയും പോലെയാണ് ഈ പറഞ്ഞത്.
ഹിന്ദുവിനെ പറ്റിയും, മുസ്ലിംമിനെ പറ്റിയും ആണ് പറഞ്ഞിരുന്നെങ്കിൽ നിങ്ങൾ OMKV വഴി ഓടിയാനെ…
സഭ വിശ്വാസികളായ ക്രിസ്ത്യാനികൾ ഇതും ക്ഷമിച്ചത് സഹനം ഒന്ന് കൊണ്ട് മാത്രമാണ്… മുസ്ലിംമിനും, ഹിന്ദുവിനും സഹനം ഇല്ലയെന്നല്ല. അവരെ പറയാൻ നിങ്ങൾ ഒന്ന് മടിക്കും കാരണം അവർ ബഹുഭൂരിപക്ഷമാണ് ‘

ഹിന്ദുവിന് പാപപരിഹാരത്തിന് മല കയറണമെന്ന പോലെ, മുസ്ലിമിന് ഹജിന് പോകണമെന്ന പോലെ ക്രിസ്ത്യനിക്ക് പോകാനുള്ള ഇടമായാണ് കുമ്പസാര കൂടിനെ കാണുന്നത് ഒരു ചിലവുമില്ലാതെ പാപത്തിന്റെ ഭാരമിറക്കാനുള്ള ഒരിടം..
അതാണ് കുമ്പസാരം…..

എത്രയോ ലക്ഷം സഭ വിശ്വാസികളുണ്ട് എത്രയോ ലക്ഷം ദിനവും കുമ്പസാരിക്കുന്നു അതിൽ എത്ര പാപങ്ങൾ പീഡിപ്പിക്കപ്പെടുന്നുണ്ട്…..

നിങ്ങൾ കാണുന്നത് വെള്ള വസ്ത്രമിട്ട വൈദികന്റെ വെൺമയെ അല്ല … ആ കുപ്പായത്തിൽ വീണ ഒരു ചെറിയ കറുത്ത പാടിനെയാണ്…
ആ ചെറിയ പാടാണ് നിങ്ങളുടെ പ്രശ്നം.?????
സഭയുടെ അടിത്തറ അത്രപ്പെട്ടെന്ന് ഇളക്കുവാൻ ഒരാൾക്കും സാധിക്കുകയില്ല. കറുത്ത പാടുകൾ ഇനിയും വരും അത് സഭ നേരിടുന്ന പരീക്ഷണമാണ് ,ആ പാടുകളിലൂടെയാണ് ഇന്ന് കാണുന്ന തരത്തിൽ സഭ വളർന്നത്….

ഒരു വൈദികനെയും ഇവിടെ ന്യായിക്കരിക്കുയല്ല….. തെറ്റ് ചെയ്തവൻ ബിഷപ്പായാലും, അച്ചനായാലും ശിക്ഷിക്കപ്പെടട്ടെ….. അതിന് മുമ്പുള്ള നിങ്ങളുടെ വിചാരണയാണ് സഹിക്കാൻ പറ്റാത്തത്.

*ഒരു കാര്യം സ്ത്രികളോട് പറയാനുണ്ട്…*

നിങ്ങൾ അമ്മയാണ്, പെങ്ങളാണ്, ദൈവവുമാണ്, അത്  സാധാരണ സ്ത്രിയായാലും, കന്യാസ്ത്രി ആയാലും….?

?നിങ്ങളെ പീഡിപ്പിക്കാൻ ശ്രമിച്ചത് ആരായാലും അത് ആ സമയം തന്നെ വെളിപ്പെടുത്തുക.

? വ്യക്തി വൈരങ്ങൾ തീർക്കാൻ  ശരീരത്തെ ഉപയോഗപ്പെടുത്താതിരിക്കുക
?മക്കളെയും ഭർത്താവിനെയും അതിരില്ലാതെ സ്നേഹിക്കുക

പിന്നിടുള്ള സ്നേഹങ്ങളും, പരാതികളും കപടമാണ്…

നാണക്കേട് ഭയന്നിരിക്കേണ്ട കാലമല്ലിത്, തെറ്റ് ചെയ്തട്ടുണ്ടെങ്കിൽ അത് ഉറക്കെ വിളിച്ച് പറയുക…..

കുമ്പസാരക്കൂട് പാവനമാണ് യാതെരുസംശയവും വേണ്ട??????

*മാധ്യമങ്ങളോട്*

ആകാം… മാധ്യമ പ്രവർത്തനം?? അതിന്റെ അന്തസ് കാത്ത് സൂക്ഷിച്ച് കൊണ്ട്….

എന്നെ ദ ആയാൾ പീഡിപ്പിച്ചെന്ന് പറഞ്ഞ് ആരെങ്കിലും വന്നാൽ ഉടനെ കസേരയിട്ട് കൊടുത്ത് മൈക്ക് ഓൺ ചെയ്യരുത്, ചോദിക്കണം നിങ്ങൾ എവിടെയായിരുന്നു എന്ന്

സഭയെ കുറിച്ച് പറയുമ്പോൾ അറ്റ്ലിസ്റ്റ് കുർബാനയെങ്കിലും അർപ്പിച്ച് വേണം പറയാൻ? ഇല്ലെങ്കിൽ നരകത്തിൽ പോകുമെന്നല്ല’ OMKVയെന്ന് പറയേണ്ടി വരും….

അരുൺ തോമസ് അത്താഴമംഗലം നെയ്യാറ്റിൻകര ലത്തീൻ രൂപത പ്രസിഡന്റ്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker