Diocese

നെയ്യാറ്റിൻകര രൂപതയിലെ ദേവാലയങ്ങളില്‍ യുവജന ദിനാഘോഷം… ചിത്രങ്ങള്‍ കാണാം

നെയ്യാറ്റിൻകര രൂപതയിലെ ദേവാലയങ്ങളില്‍ യുവജന ദിനാഘോഷം... ചിത്രങ്ങള്‍ കാണാം

അനിൽ ജോസഫ്

നെയ്യാറ്റിൻകര:  നെയ്യാറ്റിൻകര രൂപതയിലെ ദേവാലയങ്ങളില്‍ യുവജനദിനാഘോഷം നടന്നു. രൂപതയിലെ 247 ദേവാലയങ്ങളിലും ദിവ്യബലിക്ക്‌ മുമ്പായി പതാക ഉയർത്തി എൽ.സി.വൈ.എം. ന്റെ ഔദ്യോഗിക ഗാനം ആലപിച്ച ശേഷമാണ്‌ ദിവ്യബലി ആരംഭിച്ചത്‌.

നെയ്യാറ്റിൻകര ബിഷപ്‌ ഡോ. വിന്‍സെന്റ്‌ സാമുവല്‍ ചുളളിമാനൂര്‍ ഫൊറോനയിലെ വാഴവിള സെന്റ്‌ ജോസഫ്‌ ദേവാലയത്തില്‍ യുവജനദിനാഘോഷങ്ങളില്‍ പങ്കെടുത്തു.

രൂപതാ വികാരി ജനറല്‍ മോൺ. ജി. ക്രിസ്‌തുദാസ്‌, യുവജന ദിനത്തിന്റെ ഭാഗമായി കട്ടയ്‌ക്കോട്‌ നിഡ്‌സും എൽ.സി.വൈ.എം. ഉം സഹകരിച്ച്‌ സംഘടിപ്പിക്കുന്ന “ലഹരി മുക്‌ത ഭവനം” പദ്ധതി കൊല്ലോട്‌ സെന്റ്‌ ജോസഫ്‌ ദേവാലയത്തില്‍ ഉദ്‌ഘാടനം ചെയ്യ്‌തു.

രൂപതാ എൽ.സി.വൈ.എം. പ്രസിഡന്റ്‌ അരുൺ കെ. തേമാസിന്റെ നേതൃത്വത്തില്‍ അത്താഴമംഗലം സെന്റ്‌ പീറ്റര്‍ ദേവാലയത്തില്‍ യുവജനദിനാഘോഷങ്ങള്‍ നടന്നു. ഫാ. വി.എൽ.പോള്‍ യുവജന ദിന പതാക ഉയര്‍ത്തി.

മാറനല്ലൂര്‍ മേലാരിയോട്‌ മദര്‍ തെരേസാ ദേവാലയത്തില്‍ ഫാ. അലക്‌സ്‌ സൈമൺ പതാക ഉയര്‍ത്തി യുവജന ദിന സന്ദേശം നല്‍കി.

രൂപത യുവജനദന ചിത്രങ്ങള്‍

അത്താഴമംഗലം

മേലാരിയോട്‌

പളളിച്ചല്‍

നേമം

ഐത്തിയൂര്‍


മൈലമൂട്‌

കമുകിന്‍കോട്‌

തുമ്പോട്ടുകോണം

തെന്നൂര്‍കോണം

കുളപ്പട

ചാമവിള

ആമച്ചല്‍

 അടീക്കലം

 കണ്ടംതിട്ട

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker