Public Opinion

ചില ദുരിതാശ്വാസ കാല പ്രവർത്തികൾ

ചില ദുരിതാശ്വാസ കാല പ്രവർത്തികൾ

ഫാ. ജേക്കബ് നാലുപറയിൽ

ദശാംശം തിരിച്ചു കൊടുക്കാം?

ദുരിതാശ്വാസരംഗത്ത്‌ കേരളസഭ ചെയ്യുന്ന ശ്ലാഖനീയമായ സേവനങ്ങൾക്ക്‌ അഭിനന്ദനങ്ങൾ! ജനങ്ങളുടെ പുനരധിവാസവും പുനരുദ്ധാരണവുമാണ്‌ അടുത്തപടി. നമുക്ക്‌ എന്തു ചെയ്യാനാവും?

കേരളത്തിന്റെ ആത്മീയ മേഖലയിൽ നമ്മൾ അടുത്തയിടെ വളർത്തിയെടുത്തതാണല്ലോ ദശാംശം കൊടുക്കൽ. ഈ കെടുതിക്കാലത്ത്‌ ദശാംശം ജനങ്ങൾക്ക് തിരികെ കൊടുക്കാമെന്ന് നമ്മുക്ക്‌ തീരുമാനിക്കാനാവില്ലേ? അങ്ങനെ ചെയ്താൽ

വലിയൊരു ക്രിസ്തീയ സക്ഷ്യമാവില്ലേ അത്‌?

നിർദ്ദേശത്തിന്റെ കരടുരൂപം

1. ആർക്ക്‌? പ്രളയക്കെടുതിയിൽ കഷ്ടപ്പെടുന്നവർക്ക്‌‌

2. എന്ത്‌ കൊടുക്കണം?
ഒരു (കഴിഞ്ഞ) വർഷത്തെ വരവിന്റെ 10%

3. ആരൊക്കെ കൊടുക്കണം?
a) സന്യാസ സമൂഹങ്ങൾ
b) ധ്യാനകേന്ദ്രങ്ങൾ
c) രൂപതകൾ/മതമേലദ്ധ്യക്ഷന്മാർ
d) നമ്മുടെ സ്ഥാപനങ്ങൾ (സ്ക്കൂളുകൾ, കോളേജുകൾ etc.)
e) ഇടവകകൾ
f) സമ്പന്നർ / പ്രളയം ബാധിക്കാത്തവർ

4) കൊടുക്കാനുള്ള രീതിയും സംവിധാനവും സഭാനേതൃത്വം ആവിഷ്ക്കരിക്കണം
5) എല്ലാവരെയും കാര്യക്ഷമമായി പങ്കെടുപ്പിക്കുന്ന രീതിയിൽ നടപ്പിലാക്കാനുള്ള സംവിധാനം രൂപീകരിക്കണം.

6) ഇതിന് സഹായമാകാനായി എല്ലാത്തരം നിർമ്മാണ പ്രവർത്തനങ്ങൾക്കും ‌ (constructions) ആഘോഷങ്ങൾക്കും ഒരു വർഷത്തേക്ക് നമ്മൾ മൊറട്ടോറിയം പ്രഖ്യാപിക്കണം

7) വിദേശത്ത്‌ ജോലി ചെയ്യുന്ന വൈദികരും സന്യസ്തരും ഒരു മാസത്തെ ശബളം ഇതിനായി മാറ്റി വയ്ക്കണം.

കെ.സി.ബി.സി.യുടെയും, കെസിഎംഎസിന്റെയും, സഭാസിനഡുകളുടെയും സഭാസമൂഹത്തിന്റെയും മുമ്പിൽ താഴ്മയോടെ ഈ നിർദ്ദേശം സമർപ്പിക്കുന്നു.
നാലുപറയിലച്ചൻ

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker