Diocese

എല്ലാ മാസാദ്യ വെള്ളിയാഴ്ചയും മോൺ.മാനുവൽ അൻപുടയാനച്ചന്റെ അനുസ്മരണം നടത്തുന്ന ഒരു കൂട്ടം വിശ്വാസികൾ

എല്ലാ മാസാദ്യ വെള്ളിയാഴ്ചയും മോൺ.മാനുവൽ അൻപുടയാനച്ചന്റെ അനുസ്മരണം നടത്തുന്ന ഒരു കൂട്ടം വിശ്വാസികൾ

സ്വന്തം ലേഖകൻ

കട്ടയ്ക്കോട്: കട്ടയ്ക്കോട് നിവാസിയും, നെയ്യാറ്റിൻകര പ്രദേശത്ത് “വലിയച്ചൻ” എന്നറിയപ്പെടുന്ന “മോൺ.മാനുവൽ അൻപുടയാനച്ചൻ”, നെയ്യാറ്റിൻകര പ്രദേശത്ത് ക്രിസ്തീയ വിശ്വാസത്തിന്റെ നേർസാക്ഷ്യം നൽകിയ തദ്ദേശീയ മിഷനറിയയാണ് ജനഹൃദയങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. അതുകൊണ്ട് തന്നെയാണ് അച്ചനെ സ്നേഹത്തോടെ ജനങ്ങൾ “വലിയച്ചൻ” എന്ന് വിളിച്ചിരുന്നതും.

നെയ്യാറ്റിൻകര രൂപതയുടെ വ്ലാത്താങ്കര ഫെറോന ഉൾക്കൊള്ളുന്ന വലിയൊരു വിഭാഗം ജനത്തിന് വിശ്വാസ വഴികാട്ടിയായിരുന്നു മോൺ.മാനുവൽ അൻപുടയാൻ. അതുകൊണ്ടുതന്നെ, മോൺ.മാനുവൽ അൻപുടയാനെ, തിരുസഭ വിശുദ്ധരുടെ ഗണത്തിലേയ്ക്ക് ഉയർത്തുന്നത് കാത്തിരിക്കുകയാണ്.

കട്ടയ്ക്കോടുള്ള മോൺ.മാനുവൽ അൻപുടയാൻ
മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റി, എല്ലാമാസവും അന്നദാനം നടത്താറുണ്ട്. ഈ വെള്ളിയാഴ്ച (5/10/18) ഊറ്റുകുഴിയിലെ
സെക്രട്ട് ഹാർട്ട്‌ ചാരിറ്റി ഹോമിലെ മുപ്പതോളം വരുന്ന അന്തേവാസികൾക്കായിട്ടായിരുന്നു അവർ അന്നദാനം നടത്തിയത്.

എല്ലാമാസവും നടത്താറുള്ള ഈ അന്നദാനത്തിനു വേണ്ടിയുള്ള തുക അഭ്യുദയകാംഷികൾ വഴിയോ, മോൺ. അൻപുടയാനച്ചനോടുള്ള സ്നേഹത്തെ പ്രതിയോ, അച്ചനോടുള്ള ഉപകാര സ്മരണയായോ ആരെങ്കിലും നൽകാറുണ്ടെന്നാണ് മോൺ.മാനുവൽ അൻപുടയാൻ
മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി ശ്രീ.എസ്.അഗസ്റ്റിന്റെ വാക്കുകൾ.

മോൺ. അൻപുടയാനച്ചനെക്കുറിച്ചുള്ള ഓർമ്മ നിലനിറുത്തുവാനായാണ് ഈ ജീവകാരുണ്യ പ്രവർത്തി എല്ലാമാസവും ഒരു മുടക്കവുമില്ലാതെ നടത്തിപ്പോരുന്നതെന്നും കട്ടയ്ക്കോട് ഇടവക ജനങ്ങൾ സാക്ഷ്യപെടുത്തുന്നു.

എല്ലാ മാസാദ്യ വെള്ളിയാഴ്ചയും മോൺ. അൻപുടയാനച്ചന്റെ പേരിൽ അനുസ്മരണ ദിവ്യബലിയും കല്ലറയിൽ പ്രാർഥനയും നടത്താറുണ്ട്. ഇതിൽ പങ്കെടുക്കുവാൻ ധാരാളം പേർ എത്താറുണ്ടെന്നും, അച്ചന്റെ കല്ലറയിൽ പ്രാർത്ഥിക്കുന്നവർക്ക് സൗഖ്യവും, സമാധാനവും തുടങ്ങി നിരവധി അനുഗ്രഹങ്ങൾ ലഭിക്കുന്നുവെന്ന് പലരും സാക്ഷ്യപ്പെടുത്തുന്നു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker