Vatican

ഒക്‌ടോബർ 14-ന് തിരുസഭയ്ക്ക് ഏഴ് പുതിയ വിശുദ്ധരെ ലഭിക്കും

ഒക്‌ടോബർ 14-ന് തിരുസഭയ്ക്ക് ഏഴ് പുതിയ വിശുദ്ധരെ ലഭിക്കും

സ്വന്തം ലേഖകൻ

വത്തിക്കാൻസിറ്റി: ഒക്ടോബര്‍ 14 ഞായറാഴ്ച, രാവിലെ 10 മണിക്ക് വത്തിക്കാനില്‍ വിശുദ്ധപത്രോസിന്‍റെ ചത്വരത്തിലെ പൊതുവേദിയില്‍ അര്‍പ്പിക്കപ്പെടുന്ന സമൂഹബലിയര്‍പ്പമദ്ധ്യേയായിരിക്കും ഫ്രാന്‍സിസ് പാപ്പാ സഭയിലെ 7 വാഴ്ത്തപ്പെട്ടവരെ വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തുന്നത്.

വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തപ്പെടുന്നതിൽ ഏറ്റവും പ്രധാനിയായി നമ്മുടെ മുന്നിൽ നിൽക്കുന്നത് പോൾ ആറാമൻ പാപ്പാ യാണെന്നതിൽ സംശയമില്ല. കത്തോലിക്കാ സഭ 1960 കളിലും 1970 കളിലും നിരവധി പ്രതിസന്ധികളും വെല്ലുവിളികളും നേരിട്ടപ്പോൾ അവയെ അതിജീവിച്ച് നവോഥാന ചിന്തകൾക്കും മാറ്റങ്ങൾക്കും തുടക്കം കുറിച്ച രണ്ടാം വത്തിക്കാൻ സൂനഹദോസ് അതിന്റെ പരിസമാപ്തിയിലേക്കു നയിച്ചത് പോൾ ആറാമൻ പാപ്പായായിരുന്നു. ജോൺ ഇരുപത്തിമൂന്നാമൻ പാപ്പായ്ക്കും ജോൺ പോൾ രണ്ടാമൻ പാപ്പായ്ക്കും ശേഷം ഫ്രാൻസിസ് പാപ്പാ വിശുദ്ധ പദവിയിലേക്കുയർത്തുന്ന മൂന്നാമത്തെ പാപ്പായാണ് പോൾ ആറാമൻ എന്ന പ്രത്യേകതയുമുണ്ട്.

വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തപ്പെടുന്നതിൽ പോപ്പ് പോൾ ആറാമൻ കഴിഞ്ഞാൽ വളരെയധികം ശ്രദ്ധയാകർഷിക്കുന്നയാളാണ്, പാവങ്ങളുടെയും അധ:സ്ഥിതരുടെയും സ്വരമായി ഒടുവിൽ രക്തസാക്ഷിയായി മാറിയ സാൻ സാൽവഡോറിന്റെ ആർച്ചു ബിഷപ്പ് ഓസ്കാർ റൊമേരോ.

സാൽവഡോറിന്റെ നാലാമത്തെ ആർച്ചുബിഷപ്പായി സേവനമനുഷ്ഠിച്ച അദ്ദേഹം തന്റെ രാജ്യത്തിലെ ഏറ്റവും ദരിദ്ര ജനവിഭാഗങ്ങളുടെ ശബ്ദമായിരുന്നു. ദാരിദ്ര്യത്തിനും അനീതിക്കും കൊലപാതകങ്ങൾക്കും പീഡനങ്ങൾക്കും എതിരെ ശക്തമായി പ്രതികരിച്ച അദ്ദേഹം, സൈനീക ഗവൺമെന്റും പതിനായിരക്കണക്കിന് ജന ജീവിതങ്ങളുടെ അവകാശ വാദമുന്നയിച്ച ഗറില്ലാ ഗ്രൂപ്പുകളും തമ്മിലുള്ള സംഘർഷങ്ങൾക്കിടയിൽ ബലിയാടാവുകയായിരുന്നു.

1980, മാർച്ച് 24-ന് ഡിവൈൻ പ്രൊവിഡൻസ് കാൻസർ ഹോസ്പിറ്റലിൽ ദിവ്യബലി അർപ്പിക്കുന്നതിനിടയിൽ വെടിയേറ്റായിരുന്നു അദ്ദേഹത്തിന്റെ ദാരുണ അന്ത്യം.

ഒക്ടോബര്‍ 14-നു തിരുസഭയ്ക്ക് ലഭിക്കുന്ന വിശുദ്ധർ

1. ഇന്ത്യയുടെ മണ്ണില്‍ ആദ്യമായി കാലുത്തിയ പത്രോസിന്‍റെ പിന്‍ഗാമി – വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പാ.

2. ഏല്‍ സാല്‍വദോറിലെ രക്തസാക്ഷി വാഴ്ത്തപ്പെട്ട ആര്‍ച്ചുബിഷപ്പ് ഓസ്ക്കര്‍ റൊമേരോ.

3. വാഴ്ത്തപ്പെട്ട അല്‍മായന്‍, ഇറ്റലിക്കാരനായ നൂണ്‍ഷ്യോ സുള്‍പ്രീസിയോ.

4. പരിശുദ്ധ കുര്‍ബ്ബാനയുടെ ആരാധകര്‍ എന്ന സന്ന്യാസ സഭാസ്ഥാപകനും ഇറ്റലിക്കാരന്‍ ഇടവക വൈദികനുമായ വാഴ്ത്തപ്പെട്ട ഫ്രാന്‍ചേസ്കോ സ്പിനേലി.

5. ഇറ്റലിക്കാരനായ രൂപതാവൈദികന്‍, വിന്‍ചേന്‍സോ റൊമാനോ.

6. യേശുവിന്‍റെ എളിയ ദാസികളുടെ സന്ന്യാസിനീ സമൂഹത്തിന്‍റെ സ്ഥാപകയും
കന്യകയുമായ വാഴ്ത്തപ്പെട്ട മരിയ ക്യതറീന്‍ കാസ്പര്‍.

7. സഭയുടെ സംരക്ഷകരായ മിഷണറി സഹോദരിമാര്‍ എന്ന സന്ന്യാസസഭയുടെ സ്ഥാപകയായ വിശുദ്ധ കൊച്ചുത്രേസ്യായുടെ വാഴ്ത്തപ്പെട്ട നസറീയ ഇഗ്നാസിയ.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker