Diocese

പെരുങ്കടവിള ഫെറോനാ എൽ.സി.വൈ.എം. “മഹനെയിം 2k18” യുവജന ക്യാമ്പ് സംഘടിപ്പിച്ചു

പെരുങ്കടവിള ഫെറോനാ എൽ.സി.വൈ.എം. "മഹനെയിം 2k18" യുവജന ക്യാമ്പ് സംഘടിപ്പിച്ചു

അനൂപ് ജെ.ആർ., പാലിയോട്

പെരുങ്കടവിള: പെരുങ്കടവിള ഫെറോനാ എൽ.സി.വൈ.എം. ന്റെ നേതൃത്വത്തിൽ “മഹനെയിം 2k18” (MAHANEIM 2k18) യുവജന ക്യാമ്പ് സംഘടിപ്പിച്ചു. ഈ മാസം 18,19,20 തീയതികളിലായി മണ്ണൂർ ദേവാലയത്തിൽ വച്ചാണ് നടത്തപ്പെട്ടത്.

70-തിൽപരം യുവജനങ്ങൾ പങ്കെടുത്ത “മഹനെയിം 2k18”, 18-ന് വൈകുന്നേരം 5:30-ന് വിശുദ്ധ കുർബ്ബാനയുടുകൂടിയാണ് ആരംഭിച്ചത്.

തുടർന്ന്, ഫൊറോന ഡയറക്ടർ ബഹു.അജീഷ് അച്ചന്റെ നേതൃത്വത്തിൽ ഫൊറോന പ്രസിഡന്റും ക്യാമ്പ് കോ-ഓർഡിനേറ്ററുമായ ശ്രീ.അനൂപ് ജെ.ആർ. പാലിയോട് എൽ.സി.വൈ.എം. പതാക ഉയർത്തി ഉദ്ഘാടനസമ്മേളനത്തിന് തുടക്കം കുറിച്ചു.

ഫൊറോന പ്രസിഡന്റ് ശ്രീ.അനൂപ് ജെ.ആർ പാലിയോടിന്റെ അധ്യക്ഷതയിൽ കൂടിയ ഉദ്ഘാടനസമ്മേളനത്തിൽ ഫൊറോന ഡയറക്ടർ ഫാ.അജീഷ് മഹനെയിം 2k18 യുവജന ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. സംസ്ഥാനസമിതി അംഗമായ ശ്രീ.ജോജി ആശംസ അർപ്പിച്ചു. ഫൊറോന വൈസ് പ്രസിഡന്റ് കുമാരി ആൻസി സ്വാഗതം ആശംസിക്കുകയും ശ്രീ.അനീഷ് നന്ദി അർപ്പിക്കുകയും ചെയ്തു.

മൂന്ന് ദിവസങ്ങളിലായി വ്യത്യസ്തങ്ങളായ പരിപാടികളിലൂടെയും, പഠനങ്ങളിലൂടെയും, കളികളിലൂടെയും മഹനെയിം 2k18 യുവജന ക്യാമ്പ് അർഥവത്തായി.

ഐസ് ബ്രേക്കിങ് സെക്ഷനുകൾ, ഗ്രൂപ്പ് ചർച്ചകൾ, കാൻഡിൽ ലൈറ്റ് ഡിന്നർ, ക്യാമ്പ് ഫയർ, സംവാദം തുടങ്ങിയവ യുവജനങ്ങളിൽ നാവാനുഭൂതി സമ്മാനിച്ചു.

ശ്രീ.സിബിൻ കൈകാര്യം ചെയ്ത “കമ്മ്യൂണിക്കേഷൻ” ക്ലാസും, ഡോ.ജോയി എടുത്ത “ലൈംഗികത” എന്ന വിഷയത്തെ ആസ്പദമാക്കികൊണ്ടുള്ള ഇന്ററാക്റ്റിംഗ് സെക്ഷനും, വളരെ വ്യത്യസ്തയോടെയും ക്രിയാത്മകതയോടെയും വിഷയങ്ങളെ സമീപിക്കുന്നതിന് സഹായിച്ചു.

അതുപോലെ തന്നെ, എല്ലാ ദിവസത്തെയും ദിവ്യബലിയർപ്പണം, തെയ്‌സെ പ്രാർത്ഥന, മറ്റു പ്രാർത്ഥനകൾ തുടങ്ങിയവ യുവജനങ്ങളെ ആത്മീയതയുടെ തലങ്ങളിൽ കൂടുതൽ ഉയരുവാനും, ഉൾക്കാഴ്ചയുണ്ടാക്കുവാനും സഹായിച്ചു.

മഹനെയിം 2k18- ന്റെ അവസാന ദിവസമായ 20-ന് വൈകുന്നേരം 5 മണിക്ക് എൽ.സി.വൈ.എം. പതാക താഴ്ത്തിക്കൊണ്ട്, മൂന്ന് ദിനങ്ങൾ നീണ്ട ക്യാമ്പിന് വിരാമമിട്ടു.

ജീവിതത്തിൽ മറക്കാൻ കഴിയാത്ത 3 ദിനങ്ങൾ ആയിരുന്നു മഹനെയിം 2k18 സമ്മാനിച്ചതെന്നു യുവജനങ്ങൾ അഭിപ്രായപ്പെടുകയുണ്ടായി. യുവജനവർഷത്തിലെ ഈ ക്യാമ്പ് അർത്ഥ പൂർണമാക്കുവാൻ മുൻകൈ എടുത്തത് പെരുങ്കടവിള എൽ.സി.വൈ.എം. ഫൊറോനസമിതി തന്നെയാണ്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker