Public Opinion

യുവജനങ്ങളും ഇടവക പള്ളിയുമായുള്ള അകല്‍ച്ച കൂടുന്നുവോ?

യുവജനങ്ങളും ഇടവക പള്ളിയുമായുള്ള അകല്‍ച്ച കൂടുന്നുവോ?

ജോസ് മാർട്ടിൻ

ണ്ടൊക്കെ സായാന്നങ്ങളിലെ ഒരു പതിവ് കാഴ്ച്ചയായിരുന്നു, പള്ളിമുറ്റത്ത്‌ യുവജനങ്ങള്‍ ഒന്നിച്ചു കൂടുകയും വട്ടം കൂടിയിരിക്കുകയും കുറേ സമയം അവിടെ ചിലവഴിക്കുകയും ചെയ്യുന്നത്. കൂട്ടത്തില്‍ ചിലപ്പോള്‍ വികാരി അച്ചനോ സഹവികാരി മാരോ കാണും. കൊച്ചു കൊച്ചു ചര്‍ച്ചകള്‍ക്കിടയില്‍, പല വിഷയങ്ങളും കടന്നു വരും. രാഷ്ട്രിയം, സഭാ വിഷയങ്ങള്‍ തുടങ്ങി എല്ലാം. ഒരു മോഡറേറ്ററെ പോലെ അച്ചന്‍മാരും കൂടും. അവരുടെ ചില കൊച്ചു കൊച്ചു ഉപദേശങ്ങള്‍ അവരെ സഹായിച്ചിരുന്നു (ഇന്നത്തെ നമ്മുടെ പുതിയ തലമുറയിലെ വൈദികർക്ക്‌ എന്തുമാത്രം ആനുകാലിക സംഭവങ്ങളെക്കുറിച്ച് ആവശ്യമായ അറിവുണ്ട് എന്ന് ചിന്തിക്കുന്നത് നല്ലതാണ്). അന്നൊക്കെ സ്വന്തം പള്ളിയിലെ അച്ചന്‍മാരോട് എന്തും തുറന്നു പറയാന്‍ അവര്‍ക്ക് കഴിയുമായിരുന്നു.

പഴയ തലമുറയിലെ അച്ചന്‍മാര്‍ക്ക്‌ സ്വന്തം പള്ളിയിലെ ഓരോ കുടുബത്തിലെ അംഗങ്ങളെയും അറിയാമായിരുന്നു. എന്തിനേറെ, ഓരോ വീട്ടിലെയും വളര്‍ത്തു മൃഗങ്ങളുടെ പേര്പോലും മന:പാഠമാക്കിയിരുന്ന അച്ചന്മാരുണ്ടായിരുന്നു. പുതിയ തലമുറയിലെ അച്ചന്‍മാരെ കുറ്റപെടുത്തുകയല്ല. അവര്‍ക്ക് ഒന്നിനും സമയമില്ല. ഇടവക ഭരണത്തോടൊപ്പം രൂപതയുടെ തന്നെ ഏതെങ്കിലും സ്ഥാപനത്തിന്‍റെ ചുമതലകൂടി കാണും. അതുകൊണ്ട് തന്നെ, ഭവന സന്നര്‍ശനത്തിനോ, യുവ ജനങ്ങളുമായി ചിലവഴിക്കാനോ സമയം കിട്ടാറില്ല.

എത്രയോ യുവജന സംഘടനകള്‍ നമുക്കുണ്ട്. അവയൊക്കെ പര്യാപ്തമായ രീതിയിൽ പ്രവർത്തനക്ഷമമാണോ…

നമ്മുടെ യുവജനങ്ങളുടെ കഴിവുകള്‍ കണ്ടെത്തി അവരെ വഴിതിരിച്ചു വിടുന്നതില്‍ ഈ തലമുറയിലെ അച്ചന്മാരും പിതാക്കന്മാരും ശ്രമിക്കാറുണ്ടോ? അതിനു കുറച്ചു സമയം നീക്കിവെക്കാറുണ്ടോ?

ഇടവകളുടെ/പള്ളികളുടെ ചുമതലയുള്ള അച്ചന്‍മാരെ മറ്റു ചുമതലകളില്‍ നിന്നും കഴിവതും ഒഴിവാക്കുക. അവര്‍ക്ക് ഇടവക ജനങ്ങളുമായി കൂടുതല്‍ ഇടപെടാന്‍ അവസരം നല്‍കുക. ആറുമാസത്തില്‍ ഒരിക്കലെങ്കിലും ഇടവകയിലെ വീടുകള്‍ സന്ദര്‍ശിക്കുക. അവരുടെ പ്രയാസങ്ങളിലും ബുദ്ധിമുട്ടുകളിലും ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചെയ്യുക.

അതുപോലെ തന്നെ പ്രധാനമാണ്; ഇപ്പോൾ നിലവിൽ ഉള്ള സമുദായ സംഘടനകളെ ശക്തിപ്പെടുത്തുക… കഴിവും പ്രാപ്തിയും ഉള്ള ആളുകളെ മുൻ നിരയിൽ കൊണ്ടുവരിക…
എല്ലാ പള്ളികളിലെയും സഭയ്ക്കു വേണ്ടി നിലകൊള്ളുന്ന വിശ്വാസികളെ കണ്ടെത്തി അവരുടെ കൂടായ്മ ഉണ്ടാക്കുക…

സഭയുടെ നേതൃത്വത്തിൽ IAS, IPS, PSC കോച്ചിംഗ് നൽകുക, നല്ലപോലെ പഠിക്കുന്ന കുട്ടികളെ കണ്ടെത്തി ഇടവക തലത്തിൽ സ്പെഷ്യൽ ട്രെയിനിങ് കൊടുക്കുക…

കൂദാശകള്‍ പരികര്‍മ്മം ചെയുന്നതില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ, വിശ്വാസികളുമായി അകലം പാലിക്കാതെ, അവരുടെ അടുക്കലേക്കു ഇറങ്ങി ചെല്ലുക. അവരില്‍ ഒരാളാവുക.

ഇതൊക്കെ സഭ വിചാരിച്ചാൽ നടക്കുന്ന കാര്യങ്ങൾ ആണ്…

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker