Diocese

തെക്കന്‍ കുരിശുമല 62-ാമാത് മഹാതീര്‍ത്ഥാടനത്തിന് 2019 മാര്‍ച്ച് 31-ന് കൊടിയേറും

തെക്കന്‍ കുരിശുമല 62-ാമാത് മഹാതീര്‍ത്ഥാടനത്തിന് 2019 മാര്‍ച്ച് 31-ന് കൊടിയേറും

സാബു കുരിശുമല

വെള്ളറട:   തെക്കന്‍ കുരിശുമല 62-ാമാത് മഹാതീര്‍ത്ഥാടനം 2019 മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 7 വരെയും ഏപ്രില്‍ 18, 19 പെസഹവ്യാഴം, ദുഃഖവെള്ളി തീയതികളിലുമായി നടക്കും.

62-ാമാത് തീര്‍ത്ഥാടനത്തിന്‍റെ ഒരുക്കള്‍ക്കായുള്ള വിവിധ കമ്മിറ്റികള്‍ക്ക് സംഗമവേദിയില്‍ നടന്ന ആദ്യപൊതുയോഗം രൂപം നല്‍കി. കേരളം തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്നുമായി 501 പേരടങ്ങുന്ന കമ്മിറ്റിയേയും തിരഞ്ഞെടുത്തു. തീര്‍ത്ഥാടനകേന്ദ്രം ഡയറക്ടര്‍ മോണ്‍. ഡോ.വിന്‍സെന്‍റ് കെ. പീറ്റര്‍ അധ്യക്ഷനായിരുന്നു.

“വിശുദ്ധകുരിശ് ജീവന്‍റെ സമൃദ്ധി” എന്നതാണ് 62-മാത് തീര്‍ത്ഥാടന സന്ദേശം. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ തീര്‍ത്ഥാടനകര്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും, ഈവര്‍ഷം വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കുമെന്നും, 61-മാത് തീര്‍ത്ഥാടനത്തിന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും, വിദേശ രാജ്യങ്ങളില്‍ നിന്നുമായ 50 ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ എത്തിയിരുന്നതായും ഡയറക്ടര്‍ അറിയിച്ചു. വിവിധ സഭാ പ്രതിനിധികളും, സാമൂഹിക സാംസ്കാരിക-രാഷ്ട്രീയ നേതാക്കളും യോഗത്തില്‍ പങ്കെടുത്തു.

നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതാ ബിഷപ്പ് ഡോ. വിന്‍സെന്‍റ് സാമുവല്‍ (രക്ഷാധികാരി); മോണ്‍ ജി. ക്രിസ്തുദാസ് (സഹരക്ഷാധികാരി); മോണ്‍.ഡോ.വിന്‍സെന്‍റ് കെ.പീറ്റര്‍ (ജനറല്‍ കണ്‍വീനര്‍); ഡോ.സിറില്‍ സി. ഹാരീസ്, വെരി. റവ. ബെന്നിലൂക്കാസ്, ഫാ. ജോണ്‍ ഡി. ബ്രിട്ടോ (ജോ.ജനറല്‍ കണ്‍വീനര്‍മാർ); സി.കെ.ഹരീന്ദ്രന്‍ എം.എല്‍.എ., ഡോ.എസ്.വിജയധരണി എം.എല്‍.എ., (ചെയര്‍മാന്‍മാർ); റ്റി.ജി.രാജേന്ദ്രന്‍ (ജനറല്‍ കോ. ഓര്‍ഡിനേറ്റര്‍); സാബു കുരിശുമല (ജനറല്‍ സെക്രട്ടറി); എസ്. ലൂയിസ് (സ്പിരിച്ച്വല്‍ ആനിമേറ്റര്‍); ജയന്തി കുരിശുമല (സെക്രട്ടറി); ക്രിസ്തുദാസ് (പ്രോപ്പര്‍ട്ടി മാനേജര്‍); ആറുകാണി ജ്ഞാനദാസ് കോ.ഓര്‍ഡിനേറ്റര്‍ (തമിഴ്നാട്) എന്നിവരാണ് ഔദ്യോഗിക ഭാരവാഹികള്‍.

62-ാമാത് തീര്‍ത്ഥാടനത്തിന്‍റെ നടത്തിപ്പിനായി വിവിധ കമ്മിറ്റികളെയും തിരഞ്ഞെടുത്തു.
പ്രോഗ്രാം: ഫാ. പ്രദീപ് ആന്‍റോ റ്റി.എസ്., ഫാ.ബെന്നി ലൂക്കാസ് (ചെയര്‍മാന്‍) ജെ.എം.വില്യംസ്, ആറുകാണി ജ്ഞാനദാസ് (കണ്‍വീനര്‍)

വോളന്‍റിയേഴ്സ് : ഫാ.പ്രിന്‍സ്, മേജര്‍ ജേക്കബ് (ചെയര്‍മാന്‍) ഷൈജു മുള്ളിലവുവിള, ആറുകാണി അനില്‍കുമാര്‍ (കണ്‍വീനര്‍)

ലിറ്റര്‍ജി : ഫാ.രതീഷ് മാര്‍ക്കോസ്, ഫാ. മരിയ വിന്‍സെന്‍റ് (ചെയര്‍മാന്‍), വിന്‍സെന്‍റ് ഡി., റ്റി.എം.സേവ്യര്‍ (കണ്‍വീനര്‍)

പബ്ലിസിറ്റി-മീഡിയ : ഡോ.സിറില്‍ സി.ഹാരീസ്, ആലഞ്ചോല കെ. മണി (ചെയര്‍മാന്‍), ബിബിന്‍, രാഹുല്‍, വി.വി.വില്‍ഫ്രഡ് (കണ്‍വീനര്‍)

ഫുഡ് & അക്കൊമഡേഷന്‍ : ഫാ.ഡെന്നീസ്കുമാര്‍ (ചെയര്‍മാന്‍), അഡ്വ. ഡി. രാജു റോബര്‍ട്ട് സംഗ് (കണ്‍വീനര്‍)

ലൈറ്റ് & സൗണ്ട് : ഫാ.ഷാജി ഡി. സാവിയോ (ചെയര്‍മാന്‍), ഷിബു വി.എം., ഷാജി പനച്ചമൂട് (കണ്‍വീനര്‍)

ഹെല്‍ത്ത് & സാനിട്ടേഷന്‍ : ഫാ.അനീറ്റ് (ചെയര്‍മാന്‍), ഷാജി കളത്തൂര്‍, അബ്രഹാം (കണ്‍വീനര്‍)

പോലീസ് & ട്രാന്‍സ്പോര്‍ട്ട് : ഫാ.സജി തോമസ് (ചെയര്‍മാന്‍), ജോസ് ആനപ്പാറ, ദേവരാജന്‍ ആറുകാണി (കണ്‍വീനര്‍)

ഡെക്കറേഷന്‍ : ഫാ.സുനില്‍ ഫ്രാന്‍സിസ് (ചെയര്‍മാന്‍), ഷിബിന്‍ കുരിശുമല, ലൂയിസ് എസ്. (കണ്‍വീനര്‍)

വാട്ടര്‍ : ഫാ.ജോഷിരഞ്ജന്‍ (ചെയര്‍മാന്‍), ജോയ്സണ്‍ പാലിയോട്, ബിജു ആറുകാണി (കണ്‍വീനര്‍)

വുമണ്‍ & ചൈല്‍ഡ് കെയര്‍ : സിസ്റ്റര്‍ സൂസമ്മ ജസഫ് (ചെയര്‍പേഴ്സണ്‍), ഷീജ ജെ.എം., തങ്കം (കണ്‍വീനര്‍)

ഭക്ഷ്യ സുരക്ഷ : ഫാ. സാജന്‍ ആന്‍റണി (ചെയര്‍മാന്‍), ഷാജി വെള്ളരിക്കുന്ന്, മെല്‍ബിന്‍ ആറുകാണി (കണ്‍വീനര്‍)

ഗ്രീന്‍മിഷന്‍ & ക്ലീനിംഗ് : ഫാ.ലിജോ (ചെയര്‍മാന്‍), വെള്ളറട ദാനം, പി.വി.തോമസ് ആറുകാണി (കണ്‍വീനര്‍)

റിസപ്ഷന്‍ & സ്റ്റാള്‍ : സിസ്റ്റര്‍ റീത്താ ജോര്‍ജ് (ചെയര്‍പേഴ്സണ്‍), കുരിശുമല ജയന്തി (കണ്‍വീനര്‍)

ഫിനാന്‍സ് : ഡോ.അലോഷ്യസ് സത്യനേശന്‍ (ചെയര്‍മാന്‍), ജോസ്, ദാനം, രാജന്‍ (കണ്‍വീനര്‍)

സ്പോണ്‍സറിംഗ് & അക്കൗണ്ടിംഗ് : ഡോ.സിറില്‍ സി.ഹാരീസ് (ചെയര്‍മാന്‍), പ്രദീപ്രാജ്, പ്രജിത്ത് (കണ്‍വീനര്‍)

ഡോക്യുമെന്റെഷന്‍ : പ്രജിത്ത് എസ്.എന്‍. (ചെയര്‍മാന്‍), ജിന്‍സി, പ്രിന്‍സാലാലി (കണ്‍വീനര്‍)

ഡിസംബര്‍ 16-ന് ചേരുന്ന തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെയും, വിവിധ സഭാ പ്രതിനിധികളുടെയും, ജിനപ്രതിനിധികളുടെയും യോഗം 62-ാമാത് തീര്‍ത്ഥാടനത്തിന്‍റെ പ്രോഗ്രാമുകള്‍ക്ക് അന്തിമരൂപം നല്‍കുമെന്ന് ഡയറക്ടര്‍ മോണ്‍. ഡോ. വിന്‍സെന്‍റ് കെ. പീറ്റര്‍ അറിയിച്ചു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker