Kerala

വൈദിക വൃത്തിയെക്കുറിച്ച് പൊതുജനത്തിനുള്ളത് വിശുദ്ധമായ കാഴ്ചപ്പാട്. മതസ്വാതന്ത്ര്യത്തിൽ കോടതി കൈകടത്തുന്നത് ശരിയല്ല; ജസ്റ്റിസ് കുര്യൻ ജോസഫ്

വൈദിക വൃത്തിയെക്കുറിച്ച് പൊതുജനത്തിനുള്ളത് വിശുദ്ധമായ കാഴ്ചപ്പാട്. മതസ്വാതന്ത്ര്യത്തിൽ കോടതി കൈകടത്തുന്നത് ശരിയല്ല; ജസ്റ്റിസ് കുര്യൻ ജോസഫ്

സ്വന്തം ലേഖകൻ

എറണാകുളം: വൈദിക വൃത്തിയെക്കുറിച്ച് പൊതുജനത്തിനുള്ളത് വിശുദ്ധമായ കാഴ്ചപ്പാടാണെന്നും , മതസ്വാതന്ത്ര്യത്തിൽ കോടതി കൈകടത്തുന്നത് ശരിയല്ലയെന്നും ജസ്റ്റിസ് കുര്യൻ ജോസഫ്. ‘താങ്കളുടെ ബെഞ്ചുള്ള കോടതിയിലേക്കു പോകുമ്പോൾ സുപ്രീം കോടതിയിലെ അഭിഭാഷകർ പലരും പറയാറുള്ളത് വൈദികന്റെ കോടതിയിലേക്കു പോകുന്നുവെന്നാണ്” ഇത് സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ജസ്റ്റിസ് കുര്യൻ ജോസഫ്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; വൈദിക വൃത്തിയെക്കുറിച്ചുള്ള പൊതുജനത്തിന്റെ വിശുദ്ധമായ കാഴ്ചപ്പാടിനെ അല്ലെങ്കിൽ അതിന്റെ അന്തസിനെയാണ് അതു കാണിക്കുന്നത്. വൈദികർ വൃത്തിയായി കാര്യങ്ങൾ ചെയ്യാൻ കഴിയുന്നവരാണെന്ന പൊതുജനത്തിന്റെ കാഴ്ചപ്പാടാണത്. എനിക്ക് വിളിയില്ലെന്ന ബോധ്യമുള്ളതുകൊണ്ടാണ് സെമിനാരി ജീവിതം പൂർത്തിയാക്കാതിരുന്നത്. ദൈവം വിളിച്ചാലേ ആ അവസ്ഥയിൽ നിലനിൽക്കാനാവൂ. എനിക്കുള്ള വിളി അതല്ലായിരുന്നുവെന്നത് ചില കാരണങ്ങളിലൂടെ എനിക്കു വെളിവായിക്കിട്ടി, അല്ലെങ്കിൽ അധികാരികൾക്കു ബോധ്യപ്പെട്ടു. അവരുടെ തീരുമാനം ശരിയായിരുന്നുവെന്ന് പിന്നീടെനിക്കു ബോധ്യമായിട്ടുണ്ട്.

നമ്മുടെ ഭരണഘടനയുടെ സവിശേഷത, അതിലുൾപ്പെടുത്തിയിട്ടുള്ള ചില സുരക്ഷാ സംവിധാനങ്ങളാണ്. അതിലൊന്നാണ് ഭരണഘടനയ യുടെ 25ാം വകുപ്പ്. അത് പൊതു ക്രമത്തിനും സദാചാരത്തിനും വിധേയമായിരിക്കുമെന്നേ പറഞ്ഞിട്ടുള്ളു. സദാചാരമെന്നത് വളരെ പ്രധാനപ്പെട്ടതാണ്. ഒരു മതവും അധാർമ്മികമായ കാര്യങ്ങൾക്കു നിൽക്കില്ല. മതങ്ങൾ നിലകൊള്ളുന്നത് ധാർമ്മിക മൂല്യങ്ങൾക്കുവേണ്ടിയാണ്. മതങ്ങൾ പറയുന്ന ധാർമ്മിക മൂല്യങ്ങളും ഭരണഘടനാ ധാർമ്മികതയും തമ്മിൽ ഏറ്റുമുട്ടലിന്റെ ആവശ്യമില്ല. അത് മതങ്ങൾക്കു വിടണം.

അമ്പലത്തിൽ പൂജ എങ്ങനെ നടത്തണം, പള്ളിയിൽ എങ്ങനെ പ്രാർഥിക്കണം, മോസ്കിൽ എങ്ങനെ നിസ്കരിക്കണം, മുട്ടുകുത്തുന്നത് ശരീരഘടനയ്ക്ക് എതിരാണ് – എന്നൊക്കെ പറയുന്നത് ഭരണഘടനാ ധാർമ്മികതയ്ക്ക് എതിരാണ്. അത് മതങ്ങൾക്കു കൊടുത്തിട്ടുള്ള ഭരണഘടന അനുവദിച്ചിട്ടുള്ള സ്വാതന്ത്ര്യങ്ങൾക്ക് അകത്തുള്ളതാണ്. അതിനകത്തേക്കു ഭരണഘടനാ ധാർമ്മികയതയുടെയോ തുല്യതയുടെയോ അന്തസിന്റെയോ പേരിൽ കോടതി കൈകടത്തുന്നത് ശരിയല്ല. ഭരണഘടനാപരമായി പാടില്ല.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker