Kerala

 ബ്രദർ സന്തോഷ് കരുമാത്ര നയിക്കുന്ന കണ്ണൂർ ബൈബിൾ കൺവെൻഷൻ

 ബ്രദർ സന്തോഷ് കരുമാത്ര നയിക്കുന്ന കണ്ണൂർ ബൈബിൾ കൺവെൻഷൻ

ആന്റണി നൊറോണ

കണ്ണൂർ: അഞ്ചു ദിവസങ്ങൾ നീണ്ടു നിൽക്കുന്ന കണ്ണൂർ ബൈബിൾ കൺവെന്ഷനെ കൂടുതൽ ധന്യമാക്കിക്കൊണ്ട് അഭിവന്ദ്യ പിതാക്കന്മാരുടെ സാന്നിധ്യം. നവംബര് 28 -ന് ബർണ്ണശേരി ഹോളി ട്രിനിറ്റി കത്തീഡ്രൽ ഗ്രൗണ്ടിൽ ആരംഭിച്ച ധ്യാനം ഡിസംബർ 2 – ന് അവസാനിക്കും. പ്രസിദ്ധ വചന പ്രഘോഷകൻ ബ്രദർ സന്തോഷ് കരുമാത്രയാണ് കണ്ണൂർ ബൈബിൾ കൺവെൻഷൻ നയിക്കുന്നത്.

കണ്ണൂർ ബൈബിൾ കൺവെൻഷന്റെ ഒന്നാം ദിനം കണ്ണൂർ രൂപതാ ബിഷപ്പ് ഡോ.അലക്സ് വടക്കുംതല ദിവ്യബലിയർപ്പിക്കുകയും ബൈബിൾ കൺവെൻഷൻ ഉദ്ഖാടനം ചെയ്യുകയും ചെയ്തു. ദൈവത്തിന്റെ വലിയ ദാനമാണ് തിരുവചനമെന്നും, ദൈവത്തിന്റെ വചനം ജീവനുള്ളതാണെന്നും അതിൽ ആത്മാവിന്റെ അഭിക്ഷേകമുണ്ടെന്നും, ആ ആത്മാവ് നമ്മെ നിരന്തരം തിരുവചനത്തിന്റെ വെളിച്ചത്തിൽ എങ്ങനെ ജീവിക്കണമെന്ന് പഠിപ്പിക്കുന്നുവെന്നും ബിഷപ്പ് ഉദ്‌ബോധിപ്പിച്ചു.

 

രണ്ടാം ദിനം കണ്ണൂർ ബൈബിൾ കൺവെൻഷന്റെ അനുഗ്രഹ സാന്നിധ്യമായിരുന്നു കോഴിക്കോട് ബിഷപ്പ് ഡോ.വര്ഗീസ് ചക്കാലയ്ക്കൽ. കാരുണ്യത്തിന്റെയും വിശുദ്ധിയുടെയും പാപമോചനത്തിന്റെയുമാകട്ടെ ഈ കൺവെൻഷൻ ദിനങ്ങളെന്നും, എളിമയുള്ളവരായി ദൈവവചനാധിഷ്ഠിതമായ ജീവിതം നയിക്കുകയും ചെയ്യുമ്പോഴാണ് നമ്മുടെ ജീവിതം അർത്ഥപൂർണ്ണമാകുന്നതെന്നും ബിഷപ്പ് പഠിപ്പിച്ചു.

 

മൂന്നാം ദിനം ബൈബിൾ കൺവെൻഷൻ കൂടുതൽ ധന്യമായത് മാർ ജോർജ് ഞെരളക്കാട്ടിന്റെ സാന്നിധ്യത്താലാണ്. ഓരോരുത്തരുടെയും സാഹചര്യങ്ങളിൽ ആകുന്ന നന്മകൾ ചെയ്ത് ജീവിതം വിശുദ്ധമാക്കണമെന്നും, സ്നേഹിക്കുന്ന ദൈവത്തെ തിരിച്ചറിയാൻ കഴിഞ്ഞാൽ അതാണ് വലിയ സൗഖ്യമെന്നും, എന്നാൽ അതിരുകളില്ലാതെ സ്നേഹിക്കുന്ന ദൈവത്തെ മനസിലാക്കുക എളുപ്പമല്ലായെന്നും അതിനു നമ്മെ സഹായിക്കുന്നത് പരിശുദ്ധാത്മാവാണെന്നും ബിഷപ്പ് ഉദ്‌ബോധിപ്പിച്ചു.

ബൈബിൾ കൺവെൻഷന്റെ എല്ലാദിവസവും ജപമാലയും ദിവ്യബലിയുമുണ്ട്. നൂറുകണക്കിനാളുകൾ ഈ കൺവെൻഷനിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിച്ചുവരുന്നു. കണ്ണൂർ രൂപതയിലെ വൈദികരുടെ സാന്നിധ്യം വിശ്വാസ സമൂഹത്തിന് വലിയ പ്രചോദനമാകുന്നുണ്ട്.

കൺവെന്ഷനിൽ പങ്കെടുക്കുന്നവർക്ക് തിരികെ പോകുവാനുള്ള വാഹന സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker