Vatican

 ക്രിസ്തുവിനെ പ്രഘോഷിക്കുന്നതോ, പ്രസംഗിക്കുന്നതോ മതപരിവര്‍ത്തനമല്ല; ഫ്രാൻസിസ് പാപ്പാ

 ക്രിസ്തുവിനെ പ്രഘോഷിക്കുന്നതോ, പ്രസംഗിക്കുന്നതോ മതപരിവര്‍ത്തനമല്ല; ഫ്രാൻസിസ് പാപ്പാ

ഫാ.വില്യം നെല്ലിക്കൽ

വത്തിക്കാൻ സിറ്റി: ക്രിസ്തുവിനെക്കുറിച്ചു സംസാരിക്കുന്നത് പരസ്യപ്പെടുത്തലല്ലെന്നും, ക്രിസ്തുവിനെ പ്രഘോഷിക്കുന്നതോ, പ്രസംഗിക്കുന്നതോ മതപരിവര്‍ത്തനവുമല്ലെന്ന് ഫ്രാൻസിസ് പാപ്പാ. വെള്ളിയാഴ്ച വിശുദ്ധ അന്ത്രയോസ് അപ്പസ്തോലന്‍റെ തിരുനാളില്‍ സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ രാവിലെ ദിവ്യബലിമദ്ധ്യേ വിചിന്തനം നൽകുകയായിരുന്നു പാപ്പാ.

ക്രിസ്തുവിനെ പ്രഘോഷണം ചെയ്യുന്നത് മതപരിവര്‍ത്തനത്തിനും, പരസ്യപ്പെടുത്തലിനും, വില്പനയ്ക്കും അതീതമായ പ്രവര്‍ത്തനമാണ്. അതായത്, പ്രഥമമായും അത് ഒരു വ്യക്തി തിരഞ്ഞെടുക്കപ്പെടുകയും , അയയ്ക്കപ്പെടുകയും ചെയ്യുന്ന പ്രക്രിയയാണ്. അയക്കപ്പെടുന്നവനാണ് അപ്പസ്തോലന്‍ (apostolos, the Apostle, one who is sent witness), അയാളാണ് പ്രേഷിതന്‍. ഇവിടെ മതപരിവർത്തനം ഇല്ല, സാക്ഷ്യം നൽകൽ മാത്രം.

അതായത്, സമര്‍പ്പിതനായ പ്രേഷിതന്‍ പറയുന്നത് പ്രവര്‍ത്തിക്കുന്നു. തന്‍റെ വാക്കുകളെ ജീവിതത്തില്‍ ചിറകുവിരിയിച്ച് യാഥാര്‍ത്ഥ്യമാക്കുന്നു. എന്തു വിലകൊടുത്തും, ജീവന്‍ സമര്‍പ്പിച്ചും, തന്‍റെ വാക്കുകള്‍ പ്രവൃത്തിപഥത്തില്‍ കൊണ്ടുവരുന്നു. വിശ്വസിക്കുകയും പ്രഘോഷിക്കുകയുംചെയ്യുന്ന കാര്യങ്ങള്‍ ജീവിതംകൊണ്ടു സാക്ഷ്യപ്പെടുത്തുന്നു.

ഓരോ ക്രൈസ്തവനും ദൈവസ്നേഹത്തിന്‍റെ സാക്ഷികളാകാന്‍ വിളിക്കപ്പെട്ടിരിക്കുന്നു. പറയുന്നത് പ്രവര്‍ത്തിക്കുന്നവരാകണം ക്രൈസ്തവര്‍. വാക്കുകള്‍ പ്രവൃത്തിയില്‍ കൊണ്ടുവരുന്നതാണ് ജീവിതസാക്ഷ്യം! ക്രൈസ്തവന്‍റെ ജീവിതസാക്ഷ്യം ക്രിസ്തുവിന്‍റെ പ്രഘോഷണമാണ്. ക്രൈസ്തവര്‍ ജീവിതത്തില്‍ ക്രിസ്തുവിനെപ്പോലെ ആകുന്നതാണ് ക്രിസ്തുസാക്ഷ്യം. ക്രിസ്തു പറഞ്ഞതും പഠിപ്പിച്ചതും ജീവിതങ്ങള്‍കൊണ്ടു സാക്ഷ്യപ്പെടുത്തുന്നത് ക്രിസ്തുസാക്ഷ്യവും ചിലപ്പോള്‍ രക്തസാക്ഷിത്വവുമാണെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker