Articles

ഒരു ക്രിസ്ത്യാനിയായി നീ എന്തിന് ഇപ്പോഴും തുടരണം?

ഒരു ക്രിസ്ത്യാനിയായി നീ എന്തിന് ഇപ്പോഴും തുടരണം?

  1. സുനിൽ, റോം

യുവജനങ്ങളുടെ ഒരു സെമിനാറിൽ ഒരു യുവ വൈദികൻ ഒരു യുവാവിനോട് ചോദിച്ച ചോദ്യമാണിത്!

പെട്ടന്ന് തന്നെ അവിടെ ഒരു നിശ് ബദത പരന്നു. ആരും ഒന്നും മിണ്ടുനില്ലാ…

എന്നാൽ സാവധാനം ചിലർ ഒരോ ഉത്തരങ്ങൾ പറയാൻ തുടങ്ങി.

1. ഒരു ക്രിസ്തിയ കുടുംബത്തിൽ ക്രിസ്തിയ മാതാപിതാക്കൾക്ക് ജനിച്ചതുകൊണ്ട് ഞാൻ ഒരു ക്രിസ്ത്യാനിയായി തുടരുന്നു എന്ന് ഒരാൾ!

2. ഇത്രയും കാലം ഒരു ക്രിസ്ത്യാനിയായി ജീവിച്ചതുകൊണ്ട് അതു തുടരുന്നു എന്ന് വേറെ ഒരാൾ!

3. വേറെ മതത്തിൽ പോയാൽ മറ്റുള്ളവർ എന്ത് പറയും എന്ന് കരുതിയാണ് എന്ന് ഒരാൾ!

4. അങ്ങിനെയൊന്നും ചിന്തിച്ചിട്ടില്ലാ… അങ്ങിനെ പോകുന്നു എന്ന് ചില പെൺകുട്ടികൾ!

ഇതാണോ നിങ്ങളുടെയും ഉത്തരം?!

എന്നാൽ ഞാൻ ക്രിസ്ത്യാനിയായി തുടരുന്നത്, മുകളിൽ പറഞ്ഞ കാരണങ്ങൾ കൊണ്ടല്ലാ കേട്ടോ! യുവ വൈദികൻ തുടർന്നു…

രണ്ടായിരം വർഷങ്ങൾക്ക് മുൻപ് ബത് ലേഹെമിൽ ജനിച്ച്, ജീവിച്ച് അത്ഭുതങ്ങളും അടയാളങ്ങളും രോഗശാന്തിയും നൽകുകയും മരിച്ചവനെ ഉയർപ്പിക്കുകയും, നമ്മുക്ക് വേണ്ടി പീഡകൾ സഹിക്കുകയും മരിക്കുകയും മൂന്നാം ദിവസം ഉയർത്തെഴുന്നേറ്റ് സ്വർഗ്ഗാരോഹണം ചെയ്യുകയും ച്ചെയ്ത യേശു ഇന്നും വി.ബലിയിൽ, ദിവ്യകാരുണ്യത്തിൽ ജീവിക്കുന്നതുകൊണ്ടാണ്.

(CCC 1374) Catechisam of the Catholic Church -ൽ സഭ നമ്മെ പഠിപ്പിക്കുന്നത് ഇങ്ങനെ; ദിവ്യകാരുണ്യത്തിൽ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ശരീരവും രക്തവും ആത്മാവോടും ദൈവികതയോടുംകൂടി സത്യമായും യഥാർത്ഥമായും സത്താപരമായും അങ്ങിനെ ക്രിസ്തു മുഴുവനുമായി അടങ്ങിയിരിയ്ക്കുന്നു. ഈ പഠനമാണ് കത്തോലിക്ക വിശ്വാസത്തിന്റെ കാതൽ.

പെസാഹദിനത്തിൽ, നമ്മുടെ രക്ഷകൻ ഒറ്റിക്കൊടുക്കപ്പെട്ട രാത്രിയിൽ അന്ത്യാത്താഴ വേളയിൽ ഈശോ തന്റെ തിരുശരീര രക്തങ്ങളുടെ യാഗമായ വി.കുർബ്ബാന സ്ഥാപിച്ചു. (ലൂക്കാ 22:19-2l) പിന്നെ അവൻ അപ്പമെടുത്ത് കൃതജ്ഞതാ സ്തോത്രം ച്ചെയത് മുറിച്ച്, അവർക്ക് കൊടുത്തുകൊണ്ട് അരുളിച്ചെയ്തു. ഇത് നിങ്ങൾക്കു വേണ്ടി നൽകപ്പെടുന്ന എന്റെ ശരീരമാണ്. എന്റെ ഓർമ്മക്കായ് ഇത് ച്ചെയ്യുവിൻ (Do this in memory of me).

അപ്രകാരം തന്നെ അത്താഴത്തിന് ശേഷം അവൻ പാനപാത്രം എടുത്ത് കൊണ്ട് അരുളിച്ചെയ്തു. “ഈ പാന പാത്രം നിങ്ങൾക്കു വേണ്ടി ചിന്തപ്പെടുന്ന എന്റെ രക്തത്തിലുള്ള പുതിയ ഉടമ്പടിയാണ്”

ക്രിസ്തുവിന്റെ പ്രതിനിധികളായ വൈദീകരിലൂടെ പരിശുദ്ധാത്മ ശക്തിയാൽ ദിവ്യകാരുണ്യം ബലിയർപ്പണ സമയത്ത് അപ്പവും വീഞ്ഞും യേശുക്രിസ്തുവിന്റെ ശരീര രക്തവുമായി മാറുന്നു.

ഒരു നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം യുവ വൈദികൻ വീണ്ടും ചോദിച്ചു:

ക്രിസ്തു നന്മിൽ വസിക്കുന്നതിനുള്ള വഴി എന്താണ്?

എന്റെ ശരീരം ഭക്‌ഷിക്കുകയും എന്റെ രക്‌തം പാനം ചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു.
(യോഹന്നാന്‍ 6 : 56)

യേശു പറഞ്ഞു : സ്വര്‍ഗത്തില്‍നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്‌. ആരെങ്കിലും ഈ അപ്പത്തില്‍നിന്നു ഭക്‌ഷിച്ചാല്‍ അവന്‍ എന്നേക്കും ജീവിക്കും. ലോകത്തിന്റെ  ജീവനുവേണ്ടി ഞാന്‍ നല്‍കുന്ന അപ്പം എന്റെ ശരീരമാണ്‌ (യോഹന്നാന്‍ 6 : 51). അവിടുത്തെ ശരീരം ഭക്ഷിക്കുന്നതിലൂടെ ക്രിസ്തു നമ്മിൽ വസിക്കുകയും നാം അവിടുത്തെ ശിഷ്യരാവുകയും ചെയ്യും.

നമ്മുക്ക് വേണ്ടി പീഡകൾ സഹിക്കുകയും മരിക്കുകയും മൂന്നാം ദിവസം മഹത്വപൂർണനായി ഉയർത്തെഴുന്നേറ്റ് സ്വർഗ്ഗാരോഹണം ചെയ്യുകയും ച്ചെയ്ത യേശുവിന്റെ യഥാർത്ഥ സാന്നിധ്യം അവിടുത്തെ ശരീരത്തിന്റെയും രക്തത്തിന്റെയും കൂദായായ ദിവ്യബലിയിൽ ഇന്നും സജീവമാണ്.

ഗോതമ്പപ്പവും മുന്തിരി വീഞ്ഞും യേശുവിന്റെ ശരീര – രക്കങ്ങളാകുന്ന മഹാൽഭുതമാണ് വി.കുർബ്ബാന. ഇന്നും എപ്പോഴും യേശു ക്രിസ്തുവിന്റെ സമുന്നതവും സജീവവും മായ സാന്നിധ്യം പരിശുദ്ധ കുർബ്ബാനയിൽ നിലനിൽക്കുന്നു.

ഇന്നത്തെ ഞാനടക്കമുള്ള ക്രിസ്ത്യാനികൾ അടയാളങ്ങളും അത്ഭുതങ്ങളും അന്വേഷിക്കുന്നവരാണ്. നമ്മുടെ ഈ അന്വേഷണത്തെ കണ്ടെത്താൻ സാധിക്കുന്നത് വി.കുർബ്ബാനയിൽ മാത്രമാണ്. ഈ ലോകത്ത് ഏകദേശം 3,50,000 വി.കുർബ്ബാനകൾ ദിവസവും അർപ്പിക്കപ്പെടുന്നുണ്ട്. ലോകത്തിന്റെ എല്ലാ ഭാഗത്തും, എല്ലാവർഗ്ഗങ്ങളിലും, എല്ലാ രാജ്യങ്ങളിലും വിവിധ ഭാഷകളിൽ വി.കുർബ്ബാന അർപ്പിക്കപ്പെടുന്നു.

ലൂക്കാ സുവിശേഷത്തിൽ 22:19 -ൽ ഈശോ പറഞ്ഞ വാക്കനുസരിച്ചാണ് ഈ 3,50,000 വി.കുർബ്ബാനകളും അർപ്പിക്കപ്പെടുന്നത്. “Do This in memory of me” (1 കോറി 11: 24-25). അതായത്, ഓരോ സെക്കന്റിലും 4 വൈദികർ യേശുവിന്റെ ശ്രേഷ്ഠമായ വാക്ക് ഏറ്റ് പറയുന്നു: “Do This in memory of me”. സഭയുടെ ഈ വലിയ കൂട്ടായ്മയെ നമ്മുക്ക് “Mega Church” എന്ന് വിളിക്കാം.

ഒരു പക്ഷേ നമ്മുടെ വിശ്വാസരാഹിത്യം നിമ്മിതം നമ്മൾ ബലി അർപ്പിക്കാതെയോ, അല്ലെങ്കിൽ യോഗ്യത യോടുകൂടി കുർബ്ബാന സ്വീകരിക്കാതെ ഇരിക്കുന്നതോ, ചിലപ്പോൾ നമ്മുടെ വിശ്വാസം ആഴത്തിലേക്ക്, യേശുവിന്റെ സജീവ സാന്നിധ്യമായ ശരീര രക്തങ്ങൾ തന്നെയാണ് നമ്മൾ സ്വീകരിക്കുന്നത് എന്ന വലിയ ബോധ്യത്തിലേക്ക് നമ്മുക്ക് വളരാൻ സാധ്യക്കാത്തതു മൂലമായിരിക്കാം.

യുവവൈദികൻ തുടർന്നു…
ഈ വിശ്വാസക്കുറവ് നമുക്ക് മാത്രമാണോ സംഭവിച്ചിരിക്കുന്നത്? ഒരിക്കലും അല്ല!! പണ്ടും സംഭവിച്ചിട്ടുണ്ട്, ഇപ്പോഴും സംഭവിക്കുന്നുണ്ട്. വി.ബലിയർപ്പണ വേളയിലും ദിവ്യകാരുണ്യ സ്വീകരണ വേളയിലും തിരുവോസതി ക്രിസ്തുവിന്റെ യഥാർത്ഥ ശരീരവും രക്തവുമായി മാറിയ നിരവധി സംഭവങ്ങൾ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്! മറക്കാതിരിക്കാം. അതിന്റെ പൂർണ്ണമായ ഉൾക്കൊള്ളൽ വഴി നമ്മുടെയും നമ്മുടെ ചുറ്റും മുള്ളവരുടെയും ബലിയർപ്പണങ്ങൾ സജീവമാകുന്നതിനും, ക്രിസ്തുവിന്റെ സ്നേഹം ആഴത്തിൽ അനുഭവിക്കാനും നമ്മുക്ക് ഇടവരട്ടെ.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker