India

മഹാബലിപുരത്ത് ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സംഘ മഹാസമ്മേളനത്തിന് തുടക്കമായി

മഹാബലിപുരത്ത് ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സംഘ മഹാസമ്മേളനത്തിന് തുടക്കമായി

സ്വന്തം ലേഖകന്‍

ചെന്നൈ: ദേശീയ ലത്തിന്‍ കത്തോലിക്ക മെത്രാന്‍ സംഘത്തിന്‍റെ 31- ാം മത് സമ്പൂര്‍ണ്ണ സമ്മേളനം തമിഴ്നാട്ടിലെ മഹാബലിപുരത്ത് തുടക്കമായി. 2 വര്‍ഷത്തിലൊരിക്കലാണ് ഏഷ്യയിലെ 1ാം മത്തെയും ലോകത്തിലെ നാലാമത്തേതുമായ ഭാരതത്തിലെ ലത്തീന്‍ സംഗമം നടക്കുന്നത്.

132 രൂപതകളെ പ്രതിനിധീകരിച്ച് 189 മെത്രാന്‍മാര്‍ സംഗമത്തില്‍ പങ്കെടുക്കുന്നുണ്ട്. ചെന്നൈയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ മഹാബലിപുരത്ത് ജോ ആനിമേഷനില്‍ നടക്കുന്ന സമ്മേളനം, ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ് ഡോ.ജാംബഅതീസ്ത ദ്വി ക്വാത്രോയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന ദിവ്യബലിയോടെയാണ് ആരംഭിച്ചത്.

തുടര്‍ന്ന്, നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ ദേശീയ ലത്തീന്‍ മെത്രാന്‍ സംഘത്തിന്‍റെ അധ്യക്ഷനും മുംബൈ ആര്‍ച്ച് ബിഷപ്പുകായ കര്‍ദിനാള്‍ ഡോ.ഓസ്വാള്‍സ് ഗ്രേഷ്യസ് അധ്യക്ഷത വഹിച്ചു. ‘ക്രിസ്തുവിന്‍റെ കാരുണ്യത്തിന്‍റെയും സ്നേഹത്തിന്‍റെയും സുവിശേഷം’ എന്ന പൊതു വിഷയത്തില്‍ ഊന്നിയ ചര്‍ച്ചകളാണ് സംഗമത്തില്‍ നടക്കുന്നത്. അതിന്‍റെ ഭിന്നമാനങ്ങളും ആവിഷ്കാര സാധ്യതകളും ഒരാഴ്ചത്തെ യോഗം വിശദമായി ചര്‍ച്ച ചെയ്യും. 14 നാണ് സംഗമത്തിന്‍റെ സമാപനം.

സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള 14 കമ്മീഷനുകളുടെയും 3 പ്രധാന വിഭാഗങ്ങളുടെയും 2 വര്‍ഷത്തെ പ്രവര്‍ റിപ്പോര്‍ട്ടുകള്‍ ഇന്ന് അവതരിപ്പിക്കും. തുടര്‍ന്നുളള ദിവസങ്ങളില്‍ ബൈബിള്‍, മതബോധനം, കാനോന്‍ നിയമവും മറ്റ് നിയമ വശങ്ങളും, സഭൈക്യ പ്രവര്‍ങ്ങളള്‍, ദൈവവിളി, കുടുംബം, അല്‍മായര്‍, ആരാധനാക്രമം, വചന പ്രഘോഷണം, സഭാനിയമങ്ങളും ദൈവശാസ്ത്രവും, സ്ത്രീകള്‍, യുവജനങ്ങള്‍ എന്നീ വിഷയങ്ങള്‍ ചര്‍ച്ചചെയ്ത് കര്‍മ്മ പദ്ധതികള്‍ ആവിഷ്കരിക്കും.

പുതിയ ഭാരവാഹികളുടെ തെരെഞ്ഞെടുപ്പും സംഘമത്തിന്‍റെ ഭാഗമായി ഉണ്ടാവും. കേരള മെത്രാന്‍ സമിതയില്‍ നിന്ന് ആര്‍ച്ച് ബിഷപ്പുമാരായ ഡോ.എം.സൂസപാക്യവും, ആര്‍ച്ച് ബിഷപ് ഡോ.ജോസഫ് കളത്തിപറമ്പിലുമടക്കം മറ്റ് മെത്രാന്‍മാരും സംഗമത്തില്‍ പങ്കെടുക്കുന്നുണ്ട്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker