Diocese

നോമ്പ്; മരുഭൂമിയിൽ നിന്ന് പറുദീസയിലേയ്ക്ക്

നോമ്പ്; മരുഭൂമിയിൽ നിന്ന് പറുദീസയിലേയ്ക്ക്

ഇന്ന് നാം നോമ്പ്കാലം ആരംഭിക്കുകയാണ് ഇന്നത്തെ ദിവ്യബലിയിലെ വചന ഭാഗം നോമ്പുകാലത്തെ വിശേഷിപ്പിക്കുന്നത് സ്വീകാര്യമായ സമയം, രക്ഷയുടെ ദിവസം (2 കൊറി 6:2) എന്നാണ്. എങ്ങനെയാണ് ഈ കാലഘട്ടം സ്വീകാര്യവും രക്ഷാകരവുമാകുന്നതെന്ന് ജോയേല്‍ പ്രവാചകന്‍ ചൂണ്ടിക്കാണിക്കുന്നു. “ഇപ്പോഴെങ്കിലും ഉപവാസത്തോടും വിലാപത്തോടും നെടുവീര്‍പ്പോടും കൂടെ നിങ്ങള്‍ പൂര്‍ണ്ണ ഹൃദയത്തോടെ എന്‍റെ അടുക്കലേക്ക് തിരിച്ച് വരുവിന്‍… നിങ്ങളുടെ ദൈവമായ കര്‍ത്താവിലേക്ക് മടങ്ങുവിന്‍” (ജോയേല്‍. 2 :12,13) അതെ, ഇത് ദൈവത്തിന്‍റെ അടുക്കലേക്ക് തിരികെ വരുന്നതിനുളള സമയമാണ്. ദൈവവുമായുളള ബന്ധത്തിലെ തകരാറുകള്‍ പരിഹരിക്കുന്നതിനും, ഈ ബന്ധം കൂടുതല്‍ തീഷ്ണമാക്കുന്നതിനുമുളള അവസരം.

പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പാ ഈ വര്‍ഷത്തെ നോമ്പുകാല സന്ദേശത്തില്‍ പറഞ്ഞിരിക്കുന്നത് പോലെ, ‘പാപം വഴിയായി ദൈവവുമായും മറ്റുളളവരുമായും ഈ സൃഷ്ട പ്രപഞ്ചവുമായും ഉളള മനുഷ്യന്‍റെ ബന്ധം മുറിഞ്ഞു. അങ്ങനെ മനുഷ്യ ചരിത്രത്തില്‍ പാപം രംഗപ്രവേശം ചെയ്തപ്പോള്‍, ഐശ്വര്യ പൂര്‍ണ്ണമായ ഏദന്‍തോട്ടം മരുഭൂമിയായി രൂപാന്തരപ്പെട്ടു’ (ഉല്‍പ. 3: 17-18) എന്നാല്‍, മനുഷ്യാവതാരം വഴി ക്രിസ്തു മനുഷ്യന്‍റെ ‘ഈ മരുഭൂമി അനുഭവത്തിലേക്ക് കടന്നുവന്ന്’ അവനെ പാപത്തിന്‍റെ രംഗപ്രവേശനത്തിന് മുമ്പുളള ‘പറുദീസ അനുഭവത്തിലേക്ക് കൂട്ടികൊണ്ട് പോകുന്നു’. നാല്‍പ്പത് ദിനരാത്രങ്ങള്‍ ഉപവാസത്തിലും പ്രാര്‍ഥനയിലും മരുഭൂമിയില്‍ കഴിഞ്ഞ ക്രിസ്തുനാഥന്‍ തന്നെയാണ് ഈ നോമ്പാചരണത്തില്‍ നമ്മുടെ മാതൃക.

അനുദിന ജീവിതത്തില്‍ പ്രായോഗികമായ ചില തീരുമാനങ്ങള്‍, (ഉദാഹരണത്തിന് ദിവസേനെയുളള വിശുദ്ധ ഗ്രന്ഥവായന, മുടങ്ങാതെയുളള വിശുദ്ധ കുര്‍ബാന, വ്യക്തിപരമായ പ്രാര്‍ഥനകള്‍, ഓരോ ദിവസവും ഒരു നന്‍മപ്രവര്‍ത്തിയെങ്കിലും ചെയ്യുക, ഏതെങ്കിലും തഴക്ക ദോഷങ്ങളുടെയോ ആസക്തികളുടെയോ ഉപേക്ഷ തുടങ്ങിയ തീരുമാനങ്ങള്‍) എടുത്ത് നടപ്പിലാക്കി നമുക്ക് നോമ്പാചരിക്കാം. അങ്ങനെ, നാല്‍പ്പത് നോമ്പാചരണത്തിലൂടെ ദൈവവുമായുളള ബന്ധത്തില്‍ നമുക്ക് വളരാം.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker