Diocese

വ്ളാത്താങ്കരയില്‍ 1002 സ്ത്രീകള്‍ അണിനിരന്ന തിരുവാതിര

വ്ളാത്താങ്കരയില്‍ 1002 സ്ത്രീകള്‍ അണിനിരന്ന തിരുവാതിര

അനിൽ ജോസഫ്

നെയ്യാറ്റിന്‍കര: തെക്കന്‍ കേരളത്തിലെ പ്രധാന മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വ്ളാത്തങ്കര സ്വര്‍ഗ്ഗാരോപിത മാതാ ദേവാലത്തിലെ തീര്‍ത്ഥാടനത്തിന്‍റെ ഭാഗമായി 1002 സ്ത്രീകള്‍ അണിനിരന്ന തിരുവാതിര വിസ്മയമായി. ദേവാലയത്തിന് മുന്നിലെ മൈതാനത്തില്‍ 6 വൃത്തങ്ങള്‍ക്കുളളില്‍ വീണ്ടും 4 ചെറു വൃത്തങ്ങള്‍ ക്രമീകരിച്ചാണ് സ്ത്രീകള്‍ തിരുവാതിര വിസ്മയമാക്കിയത്.

നൃത്താധ്യപകനായ ജി.എസ്.അനില്‍കുമാറാണ് തിരുവാതിരയുടെ പരമ്പരാഗത ചുവടുകള്‍ ചിട്ടപ്പെടുത്തിയിയത്. 14 മിനിറ്റ് ദൈര്‍ഖ്യമുളള ഗാനം തുടങ്ങിയതോടെ ചടുലമായ തൃത്തച്ചുവടുകളോടെ ഇടവകയിലെ 4 വയസുകാരി ആര്‍ദ്ര മുതല്‍ 60 വയസുകാരി സുമഗല വരെ കാഴ്ചക്കാര്‍ക്ക് മിഴിവേകി. സ്വര്‍ഗ്ഗാരോപിത മാതാവിനെക്കുറിച്ചും ക്രിസ്തുദേവന്‍റെ ജനനം, കാനായിലെ കല്ല്യാണം, ബൈബിളിലെ വിവിധ അത്ഭുതങ്ങള്‍, കാല്‍വരിയിലെ കുരിശുമരണം തുടങ്ങി വിവിധ സംഭവങ്ങളെയും കോര്‍ത്തിണക്കിയാണ് ഗാനം ചിട്ടപ്പെടുത്തിയിരുന്നത്.

ഗാനരചയിതാവും അധ്യാപകനുമായ ജോയി ഓലത്താന്നി രചിച്ച ഗാനം ചിട്ടപ്പെടുത്തിയത് സംഗീത സംവിധായകന്‍ അനില്‍ ഭാസ്കറാണ്. ഭൈരവിയും ഭാവശ്രീയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

കേരളത്തില്‍ ആദ്യമായാണ് ക്രിസ്ത്യന്‍ പശ്ചാത്തലത്തില്‍ ആയിരത്തില്‍ കൂടുതല്‍ സ്ത്രീകള്‍ പങ്കെടുക്കുന്ന തിരുവാതിര അരങ്ങേറുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. തിരുവാതിരയുടെ ഉദ്ഘാടനം തുറമുഖ വകുപ്പ് മന്ത്രി കടന്നപളളി രാമചന്ദ്രന്‍ നിര്‍വ്വഹിച്ചു. മോൺ.ജി.ക്രിസ്തുദാസ്, കെ.ആന്‍സലന്‍ എംഎല്‍എ, നെയ്യാറ്റിന്‍കര ഡിവൈഎസ്പി എസ്.അനില്‍കുമാര്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളായി.

തുടര്‍ന്ന്, 10 ദിവസം നീണ്ടു നില്‍ക്കുന്ന വ്ളാത്താങ്കര മരിയന്‍ തീര്‍ത്ഥാടനത്തിന് ഇടവക വികാരി മോണ്‍.വി.പി.ജോസ് കൊടിയേറ്റി.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker