Diocese

നെയ്യാറ്റിൻകരയിൽ “ബിബ്ലിയ 2019 സംഗമം” നടത്തി; ബൈബിൾ പകർത്തിയെഴുത്ത് മത്സരത്തിൽ പങ്കെടുത്തത് 928 പേർ

ആയിരത്തോളം മത്സരാർത്ഥികൾ തിങ്ങിനിറഞ്ഞ ബിബ്ലിയ 2019 സംഗമം...

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപതയിലെ അജപാലന ശുശ്രൂഷയുടെ വചനബോധന കമ്മിഷൻ “ബിബ്ലിയ 2019 സംഗമം” സംഘടിപ്പിച്ചു. ഇന്ന് ലോഗോസ് പാസ്റ്ററൽ സെന്ററിൽ നടന്ന “ബിബ്ലിയ 2019 സംഗമം” തിരുവനന്തപുരം ലത്തീൻ രൂപതാ അജപാലന ശുശ്രൂഷ ഡയറക്ടർ റവ.ഡോ.ലോറൻസ് കുലാസ് ഉത്ഘാടനം ചെയ്തു.

വചനബോധന കമ്മിഷൻ നടത്തിയ “ബിബ്ലിയ 2019 ബൈബിൾ പകർത്തിയെഴുത്ത് മത്സരം” വിസ്മയമായി. ഇന്ന് നടന്ന ബിബ്ലിയ 2019 സംഗമത്തിൽ വച്ച്, യോഗ്യതനേടിയതും മികവുറ്റതുമായവയിൽനിന്ന് നറുക്കെടുപ്പിലൂടെയാണ് വിജയികളെ കണ്ടെത്തിയത്. ദൈവവചനം പ്രാർത്ഥനാപൂർവ്വം ഹൃദയത്തിൽ പകർത്താൻ വിശ്വാസികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഈ മത്സരത്തിൽ 928 രൂപതാ അംഗങ്ങൾ പങ്കെടുത്തിരുന്നു.

ബിബ്ലിയ 2019 ബൈബിൾ പകർത്തിയെഴുത്ത് മത്സരത്തിന്റെ ഒന്നാം സമ്മാനത്തിന് പേയാട് ഇടവകഅംഗം ഡോ.സിന്ധു അർഹയായി. സർട്ടിഫിക്കറ്റും പതിനയ്യായിരം രൂപയുടെ ക്യാഷ് അവാർഡുമാണ് ഒന്നാം സമ്മാനം. പുത്തൻകട ഇടവകയിൽ നിന്നുള്ള ബിന്ദു സി.എൻ. രണ്ടാം സ്ഥാനവും, നെടുവൻവിള ഇടവകയിൽ നിന്നുള്ള മിനി ബി. മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കൂടാതെ നറുക്കെടുപ്പിലൂടെ തെരെഞ്ഞെടുക്കപ്പെട്ട പത്തുപേർക്ക് സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും നൽകി ആദരിച്ചു.

ആയിരത്തോളം മത്സരാർത്ഥികൾ തിങ്ങിനിറഞ്ഞ ബിബ്ലിയ 2019 സംഗമ സമ്മേളനത്തിൽ രൂപതാ അജപാലന അസി.ഡയറക്ടർ ഫാ.ജോയ് സാബു അധ്യക്ഷനായിരുന്നു. രൂപതാ ശുശ്രൂഷാ കോ-ഓർഡിനേറ്റർ മോൺ.വി.പി.ജോസ് അനുഗ്രഹപ്രഭാഷണം നടത്തുകയും വചനബോധനത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ബൈബിൾ കറസ്പോണ്ടസ് കോഴ്സ് പൂർത്തിയാക്കിയ പതിനെട്ടുപേർക്ക് പി.ഒ.സി. യുടെ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു.

തുടർന്ന്, മഞ്ചവിളാകം ഇടവകാംഗം ശ്രീ.വർഗീസ്, പട്യകാല ഇടവകാംഗം കുമാരി ജിൻസി എന്നിവർ തങ്ങളുടെ ബിബ്ലിയ അനുഭവം പങ്കുവച്ചു. സമ്മേളനത്തിൽ രൂപതാ വചനബോധന എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ.ക്രിസ്റ്റഫർ സ്വാഗതവും, രൂപതാ വചനബോധന സെക്രട്ടറി ശ്രീ.സജി പട്യകാല നന്ദിയും പറഞ്ഞു. രൂപതാ വചനബോധന അനിമേറ്റർ ശ്രീ.ഷിബു തോമസ് മറ്റ് അജപാലന ശുശ്രുഷാ ആനിമേറ്റർമാർ, ഫൊറാന സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.

എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ.ക്രിസ്റ്റഫറിന്റെയും, രൂപതാ വചനബോധന അനിമേറ്ററിന്റെയും, മറ്റ് അജപാലന അനിമേറ്റർമാർ, ഫെറോനാ സെക്രട്ടറിമാർ തുടങ്ങിയവരുടെ മികവുറ്റ പ്രവർത്തനമാണ് ബിബ്ലിയ 2019 ബൈബിൾ പകർത്തിയെഴുത്ത് മത്സരത്തിന്റെയും ബിബ്ലിയ 2019 സംഗമത്തിന്റെ വിജയവുമെന്ന് സംഘാടക സമിതിഅംഗങ്ങൾ പറഞ്ഞു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker