Kerala

കണ്ണൂർ രൂപതയിൽ മതാധ്യാപക ക്രിസ്തുമസ് സംഗമം

കണ്ണൂർ രൂപതയിൽ മതാധ്യാപക ക്രിസ്തുമസ് സംഗമം

സ്വന്തം ലേഖകന്‍

കണ്ണൂർ: കണ്ണൂർ രൂപതയിലെ മതാധ്യാപക ക്രിസ്തുമസ് സംഗമം ഡിസംബർ 15-ന് രാവിലെ 10.30-ന് ബർണശ്ശേരി ഹോളി ട്രിനിറ്റി കത്തീഡ്രലിൽ വെച്ച് അഭിവന്ദ്യ അലക്സ് വടക്കും തല പിതാവിന്റെ മുഖ്യകാർമ്മികത്വത്തിലുള്ള ദിവ്യബലിയോട് കൂടി ആരംഭിച്ചു. രൂപതയിലെ കണ്ണൂർ, കാസർഗോഡ് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന 6 ഫൊറോനകളിലെ 63 ഇടവകകളിൽ നിന്നായി 1200 മതാധ്യാപകർ ക്രിസ്തുമസ് സംഗമത്തിൽ പങ്കെടുത്തു.

പ്രാർത്ഥനയിൽ അടിസ്ഥാനമുള്ളവരായും, ആഴമുള്ള വിശ്വാസത്തിലൂടെ മറ്റുള്ളവർക്ക് മാതൃകയായി ജീവിച്ച് ക്രിസ്തുവിന്റെ സന്ദേശം സമൂഹത്തിൽ പ്രചരിപ്പിക്കുവാനും വിളിക്കപ്പെട്ടവരാണ് മതാദ്ധ്യാപകർ എന്ന് അഭിവന്ദ്യ അലക്സ് വടക്കും തല പിതാവ് തന്റെ ക്രിസ്തുമസ് സന്ദേശത്തിലൂടെ മതാധ്യാപകരെ ഉത്‌ബോധിപ്പിച്ചു. തുടർന്ന്, ക്രിസ്തുമസ് കേക്ക് മുറിച്ചു ഏവർക്കും ക്രിസ്തുമസ് ആശംസകൾ നേരുകയും ചെയ്തു.

ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി വിവിധ ഇടവകകളിൽ നിന്നും മതാധ്യാപകർ കരോൾ ഗാനങ്ങൾ ആലപിച്ചു. തുടർന്ന്, അഭിവന്ദ്യ പിതാവ് എല്ലാ മതാദ്ധ്യാപകർക്കും സമ്മാനങ്ങൾ നൽകി.

രൂപത മതബോധന ഡയറക്ടർ ഫാ.ജേക്കബ് വിജേഷ്, മോൺ. ക്ലമന്റ് ലെയ്ഞ്ചൽ, ഫൊറോന ഡയറക്ടർമാർ, സിസ്റ്റർ വന്ദന, സിസ്റ്റർ ജീവ UMI, അദ്ധ്യാപകരായ ശ്രീ. ജോയി, രതീഷ് ആന്റണി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker